അതിശൈത്യത്തില്‍ വീടില്ലാത്ത 70 പേർക്ക് ഹോട്ടല്‍മുറികള്‍ ബുക്ക് ചെയ്ത് നല്‍കി യുവതി

Sat,Feb 02,2019


ഷിക്കാഗോ: അതിശൈത്യത്തിന്റെ പിടിയിലമര്‍ന്ന അമേരിക്കയില്‍ കരുണയുടെ ചൂടുപകര്‍ന്ന് വാര്‍ത്തകളില്‍ ഇടം പിടിച്ചിരിക്കുകയാണ് കാന്‍ഡിസ് പെയ്ന്‍ എന്ന ഷിക്കാഗോക്കാരി. വീടില്ലാതെ തെരുവിലെ കൂടാരങ്ങളില്‍ തങ്ങിയിരുന്ന 70 പേര്‍ക്ക് 20 ഹോട്ടല്‍ മുറികളാണ് കാന്‍ഡിസ് സൗകര്യപ്പെടുത്തി നല്‍കിയത്. ക്രെഡിറ്റ് കാര്‍ഡുപയോഗിച്ച് ബുക്ക് ചെയ്ത ശേഷം ആവശ്യക്കാരെ മുറികളിലെത്തിക്കുകയായിരുന്നു. തുടര്‍ന്ന് കാന്‍ഡിസ് ഫെയ്സ്ബുക്കിലൂടെ സുഹൃത്തുക്കളെ വിവരം അറിയിച്ചു. സുഹൃത്തുക്കളില്‍ പലരും സഹായവുമായെത്തി. അവരില്‍ പലരും തണുപ്പില്‍ കഷ്ടപ്പെടുന്നവരെ സഹായിക്കുന്നതെങ്ങനെയെന്നറിയാതെ വിഷമിച്ചിരിക്കുകയായിരുന്നുവെന്നും ഈ വിവരം അറിഞ്ഞതോടെ തനിക്കൊപ്പം കൂടിയെന്നും കാന്‍ഡിസ് പറഞ്ഞു.

തുടര്‍ന്ന് രാജ്യത്തിന്റെ വിവിധ ഭാഗത്ത് നിന്ന് ധനസഹായമെത്തി. പാര്‍പ്പിടമില്ലാത്തവര്‍ക്കായി ഇപ്പോള്‍ 60 മുറികള്‍ എടുത്തിട്ടുണ്ട്. ഈ ആഴ്ചയുടെ അവസാനം വരെ മുറികള്‍ക്കായി പണം നല്‍കിയിട്ടുണ്ടെന്ന് സാല്‍വേഷന്‍ ആര്‍മിയുടെ വക്താവ് ജാക്വിലിന്‍ റാഷേവ് അറിയിച്ചു. മുറികളില്‍ തങ്ങുന്നവര്‍ക്കായി ഭക്ഷണപ്പൊതികളും ചൂടുകുപ്പായങ്ങളും കാന്‍ഡിസിന്റെ നേതൃത്വത്തില്‍ എത്തിക്കുന്നുണ്ട്. കഷ്ടപ്പെടുന്നവര്‍ക്ക് സഹായമെത്താന്‍ താന്‍ വെറുമൊരു നിമിത്തമായി എന്നാണ് കാന്‍ഡിസ് പറയുന്നത്. സഹായം ലഭിച്ചവര്‍ തങ്ങളെ സഹായിച്ചതിന് കാന്‍ഡിസിനോട് അതിയായ നന്ദി പ്രകടിപ്പിച്ചു.

രാജ്യത്തിന്റെ പല ഭാഗങ്ങളിലും പൂജ്യം ഡിഗ്രിയ്ക്കും താഴെയെത്തിയ താപനില മൈനസ് 29 വരെ ഷിക്കാഗോയില്‍ രേഖപ്പെടുത്തിക്കഴിഞ്ഞു. വിമാന,റെയില്‍,റോഡ് ഗതാഗതം താറുമാറായ അവസ്ഥയിലാണ്. വാര്‍ത്താവിനിമയ മാര്‍ഗങ്ങളും തകരാറിലായിട്ടുണ്ട്. കൊടും ശൈത്യം മൂലമുള്ള 15 മരണവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

Other News

 • ലോ​ക​ത്തി​ലെ ഏ​റ്റ​വും ഭാ​രം കു​റ​ഞ്ഞ​വ​നാ​യി പി​റ​ന്ന​ കുഞ്ഞ്​ ആ​ശു​പ​ത്രി​യി​ൽ നിന്നും വീട്ടിലേക്ക്​
 • സ്ത്രീധനത്തോടൊപ്പം സ്വര്‍ണ്ണ മാലയും ബൈക്കും ആവശ്യപ്പെട്ട വരന്റെ തല വധുവിന്റെ ബന്ധുക്കള്‍ മുണ്ഡനം ചെയ്തു
 • തായ്‌വാന്‍ വനിതയുടെ കണ്ണില്‍ ജീവനോടെ നാല് തേനീച്ചകള്‍
 • വന്ധ്യതാ നിവാരണ ചികിത്സയുടെ മറവിൽ ഡോക്​ടർ ജന്മം നൽകിയത് 49 കുട്ടികൾക്ക്​ ​
 • എഴുപത്തഞ്ചുകാരനെ വീട്ടില്‍ വളര്‍ത്തിയ കൂറ്റന്‍ പക്ഷി കൊത്തികൊന്നു
 • ഒരക്ഷരം കുറഞ്ഞു; ഏറ്റവും നീളം കൂടിയ പേരുള്ള റെയില്‍വെ സ്റ്റേഷന്‍ എന്ന ബഹുമതി ചെന്നൈ സെന്‍ട്രലിനു നഷ്ടപ്പെട്ടു
 • സ്റ്റാലിന്റെ പ്രസംഗം കേട്ട് കമലഹാസന്‍ ടെലിവിഷന്‍ എറിഞ്ഞുടക്കുന്ന പരസ്യം വൈറലായി!
 • തമോഗര്‍ത്തം ആദ്യമായി ക്യാമറയിലാക്കി
 • ദുര്യോധനനു വഴിപാടായി ലഭിച്ചത് 101 കുപ്പി ഓള്‍ഡ് മങ്ക്
 • നെപ്പോളിയന്‍ ഭാര്യയ്ക്ക് എഴുതിയ പ്രേമ ലേഖനങ്ങള്‍ ലേലത്തില്‍ പോയത് നാല് കോടി രൂപയ്ക്ക്
 • പത്താം ക്ലാസ് പരീക്ഷയ്ക്ക് കുതിരപ്പുറത്തുപോകുന്ന വിദ്യാര്‍ത്ഥിനിയെ വാഴ്ത്തി ആനന്ദ് മഹീന്ദ്ര!
 • Write A Comment

   
  Reload Image
  Add code here