ലൈംഗികോപകരണങ്ങള്‍ വാങ്ങുന്ന ഇന്ത്യക്കാരില്‍ 62 ശതമാനം പുരുഷന്മാരും 38 ശതമാനം സ്ത്രീകളും!

Mon,Feb 04,2019


തിരുവനന്തപുരം: ലൈംഗിക ഉപകരണങ്ങള്‍ വാങ്ങുന്ന ഇന്ത്യക്കാരില്‍ 62 ശതമാനം പുരുഷന്മാരും 38 ശതമാനം സ്ത്രീകളുമാണെന്ന് കണ്ടെത്തി. ലൈംഗിക ഉപകരണങ്ങള്‍ വില്‍ക്കുന്ന വെബ്‌സൈറ്റായ ദാറ്റ് പേഴ്‌സണല്‍ ഡോട്ട് കോം 80,000 ഓര്‍ഡറുകളും 52 മാസത്തെ ട്രാഫിക്കും പരിശോദിച്ച് പുറത്തുവിട്ടതാണ് ഈ വിവരം. എന്നാല്‍ അതിശയപ്പെടുത്തുന്ന കാര്യം തിരുവനന്തപുരം, വഡോദര,പൂനെ എന്നീ നഗരങ്ങളിലെ ഉപഭോക്താക്കളില്‍ ഏറ്റവും കൂടുതല്‍ സ്ത്രീകളാണ് എന്നുള്ളതാണ്.

മഹാരാഷ്ട്രയിലാണ് ലൈംഗികോപകരണങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ ഉപഭോക്താക്കളുള്ളത്. കര്‍ണ്ണാടക,പശ്ചിമ ബംഗാള്‍,തമിഴ്‌നാട്,ആന്ധ്ര പ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ തുടര്‍ന്നുള്ള സ്ഥാനങ്ങള്‍ അലങ്കരിക്കുന്നു! എന്നാല്‍ നവരാത്രി ദിവസം ഗുജറാത്ത് ഈ സംസ്ഥാനങ്ങളെയെല്ലാം കടത്തിവെട്ടി ഒന്നാമതെത്തി.

നഗരങ്ങളില്‍ മുംബൈ ഏറ്റവും കൂടുതല്‍ ലൈംഗികോപകരണങ്ങള്‍ വാങ്ങിക്കുന്നു. ന്യൂഡല്‍ഹിയാണ് രണ്ടാം സ്ഥാനത്ത്. ടയര്‍ 2 നഗരങ്ങളില്‍ നോയ്ഡയാണ് ഒന്നാം സ്ഥാനത്ത്. ലൈംഗികോപകരണങ്ങള്‍ വാങ്ങുന്ന സ്ത്രീകള്‍ ഏറ്റവും കൂടുതല്‍ ഉള്ളത് പഞ്ചാബിലാണെന്നും റിപ്പോര്‍ട്ട് പറയുന്നു.

Other News

 • ലോ​ക​ത്തി​ലെ ഏ​റ്റ​വും ഭാ​രം കു​റ​ഞ്ഞ​വ​നാ​യി പി​റ​ന്ന​ കുഞ്ഞ്​ ആ​ശു​പ​ത്രി​യി​ൽ നിന്നും വീട്ടിലേക്ക്​
 • സ്ത്രീധനത്തോടൊപ്പം സ്വര്‍ണ്ണ മാലയും ബൈക്കും ആവശ്യപ്പെട്ട വരന്റെ തല വധുവിന്റെ ബന്ധുക്കള്‍ മുണ്ഡനം ചെയ്തു
 • തായ്‌വാന്‍ വനിതയുടെ കണ്ണില്‍ ജീവനോടെ നാല് തേനീച്ചകള്‍
 • വന്ധ്യതാ നിവാരണ ചികിത്സയുടെ മറവിൽ ഡോക്​ടർ ജന്മം നൽകിയത് 49 കുട്ടികൾക്ക്​ ​
 • എഴുപത്തഞ്ചുകാരനെ വീട്ടില്‍ വളര്‍ത്തിയ കൂറ്റന്‍ പക്ഷി കൊത്തികൊന്നു
 • ഒരക്ഷരം കുറഞ്ഞു; ഏറ്റവും നീളം കൂടിയ പേരുള്ള റെയില്‍വെ സ്റ്റേഷന്‍ എന്ന ബഹുമതി ചെന്നൈ സെന്‍ട്രലിനു നഷ്ടപ്പെട്ടു
 • സ്റ്റാലിന്റെ പ്രസംഗം കേട്ട് കമലഹാസന്‍ ടെലിവിഷന്‍ എറിഞ്ഞുടക്കുന്ന പരസ്യം വൈറലായി!
 • തമോഗര്‍ത്തം ആദ്യമായി ക്യാമറയിലാക്കി
 • ദുര്യോധനനു വഴിപാടായി ലഭിച്ചത് 101 കുപ്പി ഓള്‍ഡ് മങ്ക്
 • നെപ്പോളിയന്‍ ഭാര്യയ്ക്ക് എഴുതിയ പ്രേമ ലേഖനങ്ങള്‍ ലേലത്തില്‍ പോയത് നാല് കോടി രൂപയ്ക്ക്
 • പത്താം ക്ലാസ് പരീക്ഷയ്ക്ക് കുതിരപ്പുറത്തുപോകുന്ന വിദ്യാര്‍ത്ഥിനിയെ വാഴ്ത്തി ആനന്ദ് മഹീന്ദ്ര!
 • Write A Comment

   
  Reload Image
  Add code here