കടലിനു നടുവില്‍ അഗ്നി പര്‍വതം പൊട്ടി ഉയര്‍ന്നുവന്ന പുതിയ ദ്വീപില്‍ പുതിയ ആവാസ വ്യവസ്ഥ രൂപപ്പെട്ടു

Wed,Feb 06,2019


ന്യൂയോര്‍ക്ക് : കടലിനു നടുവില്‍ അഗ്നി പര്‍വതം പൊട്ടി ഉയര്‍ന്നുവന്ന പുതിയ ദ്വീപില്‍ പുതിയ ആവാസ വ്യവസ്ഥ രൂപപ്പെട്ടു.
അഗ്നി പര്‍വത സ്‌ഫോടനത്തിന്റെ അവശിഷ്ടമായ ലാവയും ചാരവുമൊക്കെ തണുത്താണ് ദ്വീപായി മാറിയത്. നാസ നടത്തിയ സാറ്റലൈറ്റ് മാപ്പിങ്ങിലൂടെ കണ്ടെത്തിയ പുതിയ ദ്വീപിലാണ് ചെടികളും പക്ഷികളുമൊക്കെയായി ആവാസ വ്യവസ്ഥരൂപപ്പെട്ടത്.
തെക്കന്‍ പസഫിക് സമുദ്രത്തില്‍ 2014 ഡിസംബറിനും 2015 ജനുവരിക്കും ഇടയിലായിരുന്നു അത്. ടോംഗോയ്ക്കു സമീപം ഹുംഗ ടോംഗ, ഹുംഗ ഹാപയ് എന്നിങ്ങനെ രണ്ടു ദ്വീപുകള്‍ നേരത്തേയുണ്ട്. ഇവയ്ക്കു നടുവിലെ അഗ്‌നിപര്‍വതം പൊട്ടിയാണ് പുതിയ ദ്വീപ് ഉയര്‍ന്നു വന്നത്.
അഗ്‌നിപര്‍വതത്തിലെ ചാരവും മറ്റും കുമിഞ്ഞുകൂടിയുള്ള ദ്വീപ് സാധാരണഗതിയില്‍ തിരയടിയില്‍പ്പെട്ട് വൈകാതെ നശിച്ചു പോവുകയാണ് പതിവ്. എന്നാല്‍ ആറു മുതല്‍ 30 വര്‍ഷം വരെ അതു കടലില്‍ നിലനില്‍ക്കാന്‍ സാധ്യതയുള്ള ദ്വീപാണിതെന്ന് നാസ കഴിഞ്ഞ വര്‍ഷം പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.
ഡ്രോണ്‍, സാറ്റലൈറ്റ് ചിത്രങ്ങള്‍ പരിശോധിച്ചതില്‍ നിന്നായിരുന്നു അത്. അതിനു പിന്നാലെ 2017 ഒക്ടോബറില്‍ നാസയുടെ ഗോദര്‍ദ് സ്‌പെയ്‌സ് ഫ്‌ലൈറ്റ് സെന്ററിലെ ഒരു കൂട്ടം ഗവേഷകര്‍ ദ്വീപിലെത്തി. ദ്വീപില്‍ കാലുകുത്തുന്ന ആദ്യത്തെ സംഘമായിരുന്നു അത്. അവരെ അവിടെ കാത്തിരുന്നതാകട്ടെ ശരിക്കും അദ്ഭുതപ്പെടുത്തുന്ന കാഴ്ചകളും.

Other News

 • ലോ​ക​ത്തി​ലെ ഏ​റ്റ​വും ഭാ​രം കു​റ​ഞ്ഞ​വ​നാ​യി പി​റ​ന്ന​ കുഞ്ഞ്​ ആ​ശു​പ​ത്രി​യി​ൽ നിന്നും വീട്ടിലേക്ക്​
 • സ്ത്രീധനത്തോടൊപ്പം സ്വര്‍ണ്ണ മാലയും ബൈക്കും ആവശ്യപ്പെട്ട വരന്റെ തല വധുവിന്റെ ബന്ധുക്കള്‍ മുണ്ഡനം ചെയ്തു
 • തായ്‌വാന്‍ വനിതയുടെ കണ്ണില്‍ ജീവനോടെ നാല് തേനീച്ചകള്‍
 • വന്ധ്യതാ നിവാരണ ചികിത്സയുടെ മറവിൽ ഡോക്​ടർ ജന്മം നൽകിയത് 49 കുട്ടികൾക്ക്​ ​
 • എഴുപത്തഞ്ചുകാരനെ വീട്ടില്‍ വളര്‍ത്തിയ കൂറ്റന്‍ പക്ഷി കൊത്തികൊന്നു
 • ഒരക്ഷരം കുറഞ്ഞു; ഏറ്റവും നീളം കൂടിയ പേരുള്ള റെയില്‍വെ സ്റ്റേഷന്‍ എന്ന ബഹുമതി ചെന്നൈ സെന്‍ട്രലിനു നഷ്ടപ്പെട്ടു
 • സ്റ്റാലിന്റെ പ്രസംഗം കേട്ട് കമലഹാസന്‍ ടെലിവിഷന്‍ എറിഞ്ഞുടക്കുന്ന പരസ്യം വൈറലായി!
 • തമോഗര്‍ത്തം ആദ്യമായി ക്യാമറയിലാക്കി
 • ദുര്യോധനനു വഴിപാടായി ലഭിച്ചത് 101 കുപ്പി ഓള്‍ഡ് മങ്ക്
 • നെപ്പോളിയന്‍ ഭാര്യയ്ക്ക് എഴുതിയ പ്രേമ ലേഖനങ്ങള്‍ ലേലത്തില്‍ പോയത് നാല് കോടി രൂപയ്ക്ക്
 • പത്താം ക്ലാസ് പരീക്ഷയ്ക്ക് കുതിരപ്പുറത്തുപോകുന്ന വിദ്യാര്‍ത്ഥിനിയെ വാഴ്ത്തി ആനന്ദ് മഹീന്ദ്ര!
 • Write A Comment

   
  Reload Image
  Add code here