ഒരു വോട്ടര്‍ മാത്രമുള്ള ബൂത്തില്‍ പോളിങ്ങിന് സൗകര്യമൊരുക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

Mon,Mar 11,2019


ഇറ്റാനഗര്‍: ആകെ തൊണ്ണൂറുകോടു വോട്ടര്‍മാര്‍ പങ്കെടുക്കുന്ന ലോക് സഭാ തെരഞ്ഞെടുപ്പില്‍ ഒരു വോട്ടര്‍മാത്രമുള്ള ഒരു ബൂത്തിലും വോട്ടെടുപ്പിന് സൗകര്യമൊരുക്കുകയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍. ആദ്യഘട്ട വോട്ടെടുപ്പ് ദിനമായ ഏപ്രില്‍ 11ന് നടക്കുന്ന തെരഞ്ഞെടുപ്പില്‍ അരുണാചല്‍ പ്രദേശിലെ മാലോഗാം ബൂത്തിലാണ് ആകെയുള്ള ഒരു വനിതാ വോട്ടര്‍ക്കായി സൗകര്യങ്ങള്‍ ഒരുക്കുന്നത്.
അരുണാചല്‍പ്രദേശ് ഉള്‍പ്പെടെ 20 സംസ്ഥാനങ്ങളിലെ 91 മണ്ഡലങ്ങളിലാണ് ഒന്നാംഘട്ടവോട്ടിങ്ങ്. ആകെ 7.94 ലക്ഷം വോട്ടര്‍മാരാണ് ഇവിടെയുള്ളത്.
രണ്ടു ലോക്സഭ മണ്ഡലങ്ങളും 60 നിയമസഭാ മമണ്ഡലങ്ങളുമുള്ള അരുണാചല്‍ ചൈന, മ്യാന്‍മര്‍, ഭൂട്ടാന്‍ എന്നീ രാജ്യങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന സംസ്ഥാനമാണ്. അരുണാചലിലെ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ പുറത്തിറക്കിയ പ്രസ്താവന പ്രകാരം മാലോഗാമിലെ ബൂത്തില്‍ ഒരേയൊരു വനിതാ വോട്ടര്‍ മാത്രമാണുള്ളത്. അവര്‍ക്കുവേണ്ടിയാണ് കമ്മീഷന്‍ പോളിങ് ബൂത്തൊരുക്കുന്നത്.

Other News

 • തന്നെ നോക്കി കുരച്ച 18 നായ്ക്കളെ മത്സ്യവ്യാപാരി വിഷം കൊടുത്തു കൊന്നു
 • തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപന ദിവസം ജനിച്ച കുഞ്ഞിന് മുസ്ലിം കുടുംബം നല്‍കിയ പേര് നരേന്ദ്ര ദാമോദര്‍ ദാസ് മോഡി!
 • വരന്‍ വീട്ടിലിരിക്കും. സഹോദരി പോയി വധുവിനെ വിവാഹം ചെയ്തുകൊണ്ടുവരും!
 • ജപ്പാനില്‍ സുമോ ഗുസ്തി ആസ്വദിച്ച് ട്രമ്പും മെലാനിയയും
 • എവറസ്റ്റ് കൊടുമുടിയില്‍ ട്രാഫിക് ജാം; ഒരാഴ്ച്ച കൊണ്ട് നാല് മരണം
 • ര​ണ്ടു മ​ത്ത​ൻ ലേ​ല​ത്തി​ൽ ​പോ​യ​ത്​ അ​ഞ്ചു മി​ല്യ​ൺ യെ​ന്നി​ന്​ (ഏ​ക​ദേ​ശം 31 ല​ക്ഷം രൂ​പ)
 • പശുവിന്റെ ചുണ്ടില്‍ ചുംബിക്കാന്‍ 'കൗ കിസ്സിംഗ് ചലഞ്ച്'
 • ബിസ്‌ക്കറ്റിനകത്തെ ക്രീം പൊട്ടാതെ എടുക്കാന്‍ 29 വര്‍ഷം!
 • മും​ബൈ സ്വ​ദേ​ശി​യാ​യ അ​നീ​ഷ്​ ക​പൂ​ർ ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും വി​ജ​യി​യാ​യ ശി​ൽ​പി​യെ​ന്ന്​ സ​ർ​വേ റിപ്പോര്‍ട്ട്‌
 • ചൈനയിലും ടോയ്‌ലറ്റ് വിപ്ലവം!
 • മകള്‍ പഠിക്കുന്നത് നിരീക്ഷിക്കാന്‍ വളര്‍ത്തുനായ!
 • Write A Comment

   
  Reload Image
  Add code here