സൗദിയിലെ കിങ് അബ്ദുള്‍ അസിസ് ഇന്റര്‍നാഷണലില്‍ നിന്ന് പറന്നുയര്‍ന്ന എസ് വി 832 ാം വിമാനത്തിലാണ് സംഭവം. ജിദ്ദയില്‍ നിന്ന് കോലാലമ്പൂരിലേക്കുള്ളതായിരുന്നു വിമാനം. ശരി ഗേറ്റിലേക്ക് വന്നോളൂ, ഇത് തീര്‍ത്തും പുതിയ അനുഭവമാണ് ഞങ്ങള്‍ക്ക് എന്നായിരുന്നു എയര്‍ ട്രാഫിക് ഓപ്പറേറ്റർ പൈലറ്റിന് നൽകിയ മറുപടി.

വിമാനം റണ്‍വേയില്‍ നിന്ന് പറന്നുതുടങ്ങിയപ്പോഴാണ് വിമാനത്താവളത്തിലെ കാത്തിരുപ്പ് കേന്ദ്രത്തില്‍ തന്റെ കുഞ്ഞിനെ മറന്ന കാര്യം യുവതി ഓര്‍മിക്കുന്നത്. തുടര്‍ന്ന് വിമാനജീവനക്കാരോട് യാത്രക്കാരി കു‍ഞ്ഞിനെ മറന്നകാര്യം പറയുകയായിരുന്നു. തുടർന്നാണ് പൈലറ്റ് സമയോചിതമായി ഇടപെടൽ നടത്തിയത്. ഒടുവില്‍ തിരിച്ചിറങ്ങിയ വിമാനത്തില്‍ നിന്ന് അമ്മയെത്തി കുഞ്ഞിനെ ഏറ്റുവാങ്ങി." />

അമ്മ കുഞ്ഞിനെ മറന്നു, വിമാനം തിരിച്ചിറക്കി

Tue,Mar 12,2019


ജിദ്ദ(സൗദി അറേബ്യ): കുഞ്ഞിനെ മറന്ന് അമ്മ കയറിയതിനെതുടര്‍ന്ന് വിമാനം തിരിച്ചിറക്കി. വിമാനം ടേക്ക് ഓഫ് ചെയ്ത് കഴിഞ്ഞപ്പോഴാണ് കുഞ്ഞിനെ മറന്ന കാര്യം ആ അമ്മ ഓര്‍ത്തത്. ഞങ്ങള്‍ക്ക് തിരിച്ചുവരാമോ...എന്ന് ചോദിച്ചുകൊണ്ട്‌ പൈലറ്റ് തിരികെ ലാന്‍ഡിങ്ങിന് അനുവാദം തേടുന്നതിന്റെ വീഡിയോ ഇപ്പോള്‍ വൈറലായിരിക്കുകയാണ്‌.

"ഈ വിമാനം അടിയന്തിരമായി തിരിച്ചിറങ്ങുന്നതിനായി അപേക്ഷിക്കുകയാണ്. ഒരു യാത്രക്കാരി തന്റെ കുഞ്ഞിനെ കാത്തിരിപ്പുകേന്ദ്രത്തില്‍ മറന്നുപോയി. ദയനീയമാണ് അവസ്ഥ. ദൈവം നമ്മളോടൊപ്പമുണ്ടാകും. ഞങ്ങള്‍ക്ക് തിരിച്ചിറങ്ങാന്‍ സാധിക്കുമോ?" -എന്നായിരുന്നു പൈലറ്റ് എയര്‍ ട്രാഫിക് കണ്‍ട്രോളറോട് ആവശ്യപ്പെട്ടത്.

സൗദിയിലെ കിങ് അബ്ദുള്‍ അസിസ് ഇന്റര്‍നാഷണലില്‍ നിന്ന് പറന്നുയര്‍ന്ന എസ് വി 832 ാം വിമാനത്തിലാണ് സംഭവം. ജിദ്ദയില്‍ നിന്ന് കോലാലമ്പൂരിലേക്കുള്ളതായിരുന്നു വിമാനം. ശരി ഗേറ്റിലേക്ക് വന്നോളൂ, ഇത് തീര്‍ത്തും പുതിയ അനുഭവമാണ് ഞങ്ങള്‍ക്ക് എന്നായിരുന്നു എയര്‍ ട്രാഫിക് ഓപ്പറേറ്റർ പൈലറ്റിന് നൽകിയ മറുപടി.

വിമാനം റണ്‍വേയില്‍ നിന്ന് പറന്നുതുടങ്ങിയപ്പോഴാണ് വിമാനത്താവളത്തിലെ കാത്തിരുപ്പ് കേന്ദ്രത്തില്‍ തന്റെ കുഞ്ഞിനെ മറന്ന കാര്യം യുവതി ഓര്‍മിക്കുന്നത്. തുടര്‍ന്ന് വിമാനജീവനക്കാരോട് യാത്രക്കാരി കു‍ഞ്ഞിനെ മറന്നകാര്യം പറയുകയായിരുന്നു. തുടർന്നാണ് പൈലറ്റ് സമയോചിതമായി ഇടപെടൽ നടത്തിയത്. ഒടുവില്‍ തിരിച്ചിറങ്ങിയ വിമാനത്തില്‍ നിന്ന് അമ്മയെത്തി കുഞ്ഞിനെ ഏറ്റുവാങ്ങി.

Other News

 • തന്നെ നോക്കി കുരച്ച 18 നായ്ക്കളെ മത്സ്യവ്യാപാരി വിഷം കൊടുത്തു കൊന്നു
 • തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപന ദിവസം ജനിച്ച കുഞ്ഞിന് മുസ്ലിം കുടുംബം നല്‍കിയ പേര് നരേന്ദ്ര ദാമോദര്‍ ദാസ് മോഡി!
 • വരന്‍ വീട്ടിലിരിക്കും. സഹോദരി പോയി വധുവിനെ വിവാഹം ചെയ്തുകൊണ്ടുവരും!
 • ജപ്പാനില്‍ സുമോ ഗുസ്തി ആസ്വദിച്ച് ട്രമ്പും മെലാനിയയും
 • എവറസ്റ്റ് കൊടുമുടിയില്‍ ട്രാഫിക് ജാം; ഒരാഴ്ച്ച കൊണ്ട് നാല് മരണം
 • ര​ണ്ടു മ​ത്ത​ൻ ലേ​ല​ത്തി​ൽ ​പോ​യ​ത്​ അ​ഞ്ചു മി​ല്യ​ൺ യെ​ന്നി​ന്​ (ഏ​ക​ദേ​ശം 31 ല​ക്ഷം രൂ​പ)
 • പശുവിന്റെ ചുണ്ടില്‍ ചുംബിക്കാന്‍ 'കൗ കിസ്സിംഗ് ചലഞ്ച്'
 • ബിസ്‌ക്കറ്റിനകത്തെ ക്രീം പൊട്ടാതെ എടുക്കാന്‍ 29 വര്‍ഷം!
 • മും​ബൈ സ്വ​ദേ​ശി​യാ​യ അ​നീ​ഷ്​ ക​പൂ​ർ ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും വി​ജ​യി​യാ​യ ശി​ൽ​പി​യെ​ന്ന്​ സ​ർ​വേ റിപ്പോര്‍ട്ട്‌
 • ചൈനയിലും ടോയ്‌ലറ്റ് വിപ്ലവം!
 • മകള്‍ പഠിക്കുന്നത് നിരീക്ഷിക്കാന്‍ വളര്‍ത്തുനായ!
 • Write A Comment

   
  Reload Image
  Add code here