ആട്ടിറച്ചിയെന്ന് കരുതി ബീഫ് കഴിച്ച ഇന്ത്യക്കാരന്‍ ശുദ്ധിക്രിയയ്ക്ക് നാട്ടിലെത്താന്‍ സൂപ്പര്‍മാര്‍ക്കറ്റില്‍നിന്ന് വിമാനക്കൂലി തേടുന്നു

Wed,Mar 13,2019


വെല്ലിംഗ്ടണ്‍: സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്ന് ആട്ടിറച്ചിയെന്ന് കരുതി വാങ്ങിയ ബീഫ് കഴിച്ച ഇന്ത്യക്കാരന്‍ കടയുടമയില്‍ നിന്ന് നഷ്ടപരിഹാരം തേടുന്നു.
ന്യൂസിലാന്‍ഡിലാണ് സംഭവം. 20 വര്‍ഷം മുമ്പ് ന്യൂസിലാന്‍ഡില്‍ താമസമാക്കിയ ഇന്ത്യന്‍ വംശജന്‍ ജസ്വീന്ദര്‍ പോള്‍ ആണ് പാപ പരിഹാര ക്രിയ നടത്തുന്നതിന് ഇന്ത്യയിലേക്കു പോകാനുള്ള വിമാനക്കൂലി ആവശ്യപ്പെട്ട് സൂപ്പര്‍മാര്‍ക്കറ്റ് ഉടമകളെ സമീപിച്ചിട്ടുള്ളത്. പാപപരിഹാര ക്രിയകള്‍ പൂര്‍ത്തിയാകാന്‍ നാല് മുതല്‍ ആറാഴ്ച വരെ സമയമെടക്കുമെന്ന് ജസ്വീന്ദര്‍ പ്രാദേശിക ന്യൂസ് വെബ് സൈറ്റ് സ്റ്റഫിനോട് പറഞ്ഞു.
സൂപ്പര്‍മാര്‍ക്കറ്റില്‍ ആട്ടിറച്ചിയെന്ന ലേബലൊട്ടിച്ച മാംസമാണ് വില്‍പന നടത്തിയത്. പാകം ചെയ്ത് ഭക്ഷിച്ച ശേഷമാണ് ആടല്ല, ബീഫാണെന്ന് മനസ്സിലായതെന്ന് ബാര്‍ബര്‍ ജോലി നോക്കുന്ന ജസ്വീന്ദര്‍ പറഞ്ഞു.
അബദ്ധം സമ്മതിച്ച സൂപ്പര്‍മാര്‍ക്കറ്റ് ഗിഫ്റ്റ് വൗച്ചര്‍ നല്‍കിയെങ്കിലും ഇന്ത്യയിലേക്കും തിരിച്ചുമുള്ള എയര്‍ ടിക്കറ്റ് ലഭിക്കണമെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുകയാണ് പരാതിക്കാരന്‍.

Other News

 • ജര്‍മ്മനിയിലെ കൊളോണില്‍ രണ്ടാം ലോക മഹായുദ്ധ കാലത്തെ ഏരിയല്‍ ബോംബ് കണ്ടെത്തി; 1200 പേരെ ഒഴിപ്പിച്ചു
 • മനുഷ്യരെപ്പോലെയുള്ള കൂണുകളെ കണ്ടെത്തി!
 • പറഞ്ഞ തുക മാത്രം പിന്‍വലിച്ച് എടിഎമ്മും റസീറ്റും തിരികെ നല്‍കി ഭിക്ഷക്കാരന്‍!
 • ജീവ കാരുണ്യ പ്രവര്‍ത്തനത്തിനായി 52750 കോടി രൂപ നീക്കിവെച്ച് അസിം പ്രേംജി
 • അബുദാബി പ്രസിഡൻഷ്യൽ കൊട്ടാരം പൊതുജനങ്ങൾക്കായി തുറന്നു
 • ചൊവ്വയിൽ ആദ്യം കാലുകുത്തുക​ വനിതയെന്ന്​ നാസ
 • 1868 രൂപ ബാക്കി വാങ്ങാത്ത യാത്രക്കാരിയെ കണ്ടക്ടര്‍ പത്ത് ദിവസമായി കാത്തിരിക്കുന്നു
 • ആവശ്യക്കാരുടെ വീടുകളില്‍ ആരുമറിയാതെ പണം കൊണ്ടുവന്നു വയ്ക്കുന്ന 'വില്ലാറമിയേലിലെ റോബിന്‍ഹുഡി'നെ തേടി ഗ്രാമവാസികള്‍
 • സ്ത്രീകളെ ആദരിക്കുന്ന ചടങ്ങില്‍ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങളുമായി ഫിലിപ്പീന്‍സ് പ്രസിഡന്റ്‌
 • കൈനോട്ടക്കാര്‍ 'കൈപ്പത്തി' ഉപയോഗിക്കുന്നത് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിലക്കി
 • Write A Comment

   
  Reload Image
  Add code here