കൈനോട്ടക്കാര്‍ 'കൈപ്പത്തി' ഉപയോഗിക്കുന്നത് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിലക്കി

Wed,Mar 13,2019


ബംഗളൂരു: കര്‍ണാടകയിലെ മാണ്ഡ്യയില്‍ കൈനോട്ടക്കാരോടും ജ്യോതിഷികളോടും തങ്ങളുടെ പരസ്യങ്ങളിലും ബോര്‍ഡുകളിലും കൈപ്പത്തിയുടെ ഫോട്ടോ ഉപയോഗിക്കരുതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ തിരഞ്ഞെടുപ്പ് ചിഹ്നമാണ് കൈപ്പത്തി എന്നുള്ളതിനാലാണ് ഈ നടപടി. ഇതിനെ തുടര്‍ന്ന് കൈനോട്ടക്കാരുടെയും വീടുകളില്‍ കയറി ഇറങ്ങി കൈപ്പത്തി ചിഹ്നം മറക്കുകയാണ് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെന്ന് ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ തങ്ങളുടെ ജോലിയുടെ പ്രതീകമായി മാറിയ ഈ കൈപ്പത്തി ചിത്രങ്ങള്‍ കണ്ടില്ലെങ്കില്‍ ജനങ്ങള്‍ തങ്ങളെ തേടി വരില്ലെന്ന ആശങ്കയിലാണ് കൈനോട്ടക്കാര്‍. ഇത് തങ്ങളുടെ തൊഴിലിനെ വലിയ രീതിയില്‍ ബാധിക്കുമെന്നും ഇവര്‍ പറയുന്നു. കൈപ്പത്തി ചിഹ്നങ്ങള്‍ തങ്ങളുടെ തൊഴിലിന്റെ ഭാഗമാണ്. കോണ്‍ഗ്രസിന്റെ ചിഹ്നമാണ് എന്നുള്ള കാരണത്താല്‍ ഇത് ഉപയോഗിക്കരുത് എന്ന് പറയാന്‍ കമ്മീഷന്‌ എന്താണ് അവകാശം. തടാകങ്ങളില്‍ നിന്നും മറ്റും താമരകള്‍ നീക്കം ചെയ്യാനും കമ്മീഷന്‍ തയ്യാറാകുമോയെന്നും കൈനോട്ടക്കാര്‍ ചോദിക്കുന്നു.

സുതാര്യവും കാര്യക്ഷമവുമായ തിരഞ്ഞെടുപ്പിന് നടത്താനായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇത്തരം ബാലിശമായ കാര്യങ്ങളല്ല ചെയ്യേണ്ടതെന്നും മറിച്ച് വലിയ രീതിയിലുള്ള കൃത്രിമങ്ങളും പണത്തിന്റെ ഒഴുക്കും തടയുകയാണ് വേണ്ടതെന്നും ജ്യോതിഷികള്‍ അഭിപ്രായപ്പെടുന്നു. കോണ്‍ഗ്രസ് ഭാരവാഹികളും തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഈ നടപടിയെ വിമര്‍ശിച്ച് രംഗത്തെത്തി. പെരുമാറ്റച്ചട്ടത്തെ തങ്ങള്‍ മാനിക്കുന്നുണ്ടെന്നും അതിനായി കമ്മീഷന്‍ യുക്തിസഹമായ നടപടികളാണ് സ്വീകരിക്കേണ്ടതെന്നും കോണ്‍ഗ്രസ് അഭിപ്രായപ്പെട്ടു.

കൈപ്പത്തി മറയ്ക്കാന്‍ പരിശ്രമിക്കുന്ന കമ്മീഷന്‍ മറ്റ് പാര്‍ട്ടികളുടെ ചിഹ്നങ്ങളായ താമര, ടോര്‍ച്ച്, സൈക്കിള്‍, ഫാന്‍, ആന, രണ്ടില ഇവയൊന്നും കാണുന്നില്ലെ എന്നാണ് ചിലരുടെ ചോദ്യം. ഡി.എം.കെയുടെ ചിഹ്നം ഉദയസൂര്യനാണെന്നും നാളെ മുതല്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ സൂര്യോദയം നിരോധിക്കുമോ എന്നാണ് മറ്റുചിലരുടെ ചോദ്യം.

Other News

 • തന്നെ നോക്കി കുരച്ച 18 നായ്ക്കളെ മത്സ്യവ്യാപാരി വിഷം കൊടുത്തു കൊന്നു
 • തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപന ദിവസം ജനിച്ച കുഞ്ഞിന് മുസ്ലിം കുടുംബം നല്‍കിയ പേര് നരേന്ദ്ര ദാമോദര്‍ ദാസ് മോഡി!
 • വരന്‍ വീട്ടിലിരിക്കും. സഹോദരി പോയി വധുവിനെ വിവാഹം ചെയ്തുകൊണ്ടുവരും!
 • ജപ്പാനില്‍ സുമോ ഗുസ്തി ആസ്വദിച്ച് ട്രമ്പും മെലാനിയയും
 • എവറസ്റ്റ് കൊടുമുടിയില്‍ ട്രാഫിക് ജാം; ഒരാഴ്ച്ച കൊണ്ട് നാല് മരണം
 • ര​ണ്ടു മ​ത്ത​ൻ ലേ​ല​ത്തി​ൽ ​പോ​യ​ത്​ അ​ഞ്ചു മി​ല്യ​ൺ യെ​ന്നി​ന്​ (ഏ​ക​ദേ​ശം 31 ല​ക്ഷം രൂ​പ)
 • പശുവിന്റെ ചുണ്ടില്‍ ചുംബിക്കാന്‍ 'കൗ കിസ്സിംഗ് ചലഞ്ച്'
 • ബിസ്‌ക്കറ്റിനകത്തെ ക്രീം പൊട്ടാതെ എടുക്കാന്‍ 29 വര്‍ഷം!
 • മും​ബൈ സ്വ​ദേ​ശി​യാ​യ അ​നീ​ഷ്​ ക​പൂ​ർ ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും വി​ജ​യി​യാ​യ ശി​ൽ​പി​യെ​ന്ന്​ സ​ർ​വേ റിപ്പോര്‍ട്ട്‌
 • ചൈനയിലും ടോയ്‌ലറ്റ് വിപ്ലവം!
 • മകള്‍ പഠിക്കുന്നത് നിരീക്ഷിക്കാന്‍ വളര്‍ത്തുനായ!
 • Write A Comment

   
  Reload Image
  Add code here