സ്ത്രീകളെ ആദരിക്കുന്ന ചടങ്ങില്‍ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങളുമായി ഫിലിപ്പീന്‍സ് പ്രസിഡന്റ്‌

Wed,Mar 13,2019


''കാത്തോലിക പുരോഹിതരില്‍ നിന്നും പരമാവധി അകലം പാലിക്കണം, പെണ്ണുങ്ങളുടെ മണം അവര്‍ക്കു കിട്ടിയാല്‍ പിന്നെ പെണ്ണുങ്ങളെ നിങ്ങളുടെ കാര്യം തീര്‍ന്നു'' സ്ത്രീകളെ ആദരിക്കുന്ന ചടങ്ങില്‍ ഫിലിപ്പീന്‍സ് പ്രസിഡന്റിന്റെ വാക്കുകള്‍ ഇങ്ങിനെയായിരുന്നു. രാജ്യത്തെ അഭ്യസ്തവിദ്യരുടെ സദസ്സായിരുന്നു പ്രസിഡന്റിന്റെ മുന്നില്‍ അപ്പോള്‍ ഉണ്ടായിരുന്നത്.

വനിതാദിനത്തോട് അനുബന്ധിച്ച് മിലിറ്ററിയിലെയും പോലീസിലേയും മികവ് തെളിയിച്ച സ്ത്രീകളെ ആദരിക്കുന്ന വേളയിലാണ് പ്രസിഡന്റ് ഇങ്ങിനെ സംസാരിച്ചത്. സ്ത്രീകളെ ആദരിക്കുന്ന ചടങ്ങായിട്ടും സ്ത്രീവിരുദ്ധ പ്രസ്താവനകളുടെ ഘോഷയാത്രയായിരുന്നു പ്രസിഡന്റിന്റെ പ്രസംഗം. സ്ത്രീകളെ പ്രസിഡണ്ട് അഭിസാരിക എന്നര്‍ത്ഥം വരുന്ന ''പുട്ട'' എന്നുള്‍പ്പടെ വിളിച്ചു.

എന്താണ് നിങ്ങളുടെ പ്രസംഗങ്ങളില്‍ ഇത്ര സ്ത്രീവിരുദ്ധത എന്ന ചോദ്യത്തിനുള്ള മറുപടിയും റോഡ്രിഗോ അവിടെ വെച്ച് പറയുകയുണ്ടായി.'' വെറുപ്പോ? എനിക്കോ? എനിക്ക് സ്ത്രീകളെ ഭയങ്കര ഇഷ്ടമാണ്, അതുകൊണ്ടല്ലേ എനിക്ക് രണ്ട് ഭാര്യമാരുള്ളത്? എനിക്ക് പെണ്ണുങ്ങളെ ഇഷ്ടമാണെന്നും അവര്‍ എനിക്ക് ഒരു ഹരമാണെന്നും മനസിലാക്കാന്‍ ഇതിലും മികച്ച തെളിവ് വേണോ? '' റോഡ്രിഗോ പറഞ്ഞു.

കമ്മ്യൂണിസ്റ്റ് വിമതരായ സ്ത്രീകളുടെ യോനിയിലേക്ക് നിറയൊഴിക്കണം എന്ന പരാമര്‍ശം നടത്തിയതിനാണ് റോഡ്രിഗോ ലോകത്താകെ കുപ്രസിദ്ധി നേടിയത്.

Other News

 • തന്നെ നോക്കി കുരച്ച 18 നായ്ക്കളെ മത്സ്യവ്യാപാരി വിഷം കൊടുത്തു കൊന്നു
 • തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപന ദിവസം ജനിച്ച കുഞ്ഞിന് മുസ്ലിം കുടുംബം നല്‍കിയ പേര് നരേന്ദ്ര ദാമോദര്‍ ദാസ് മോഡി!
 • വരന്‍ വീട്ടിലിരിക്കും. സഹോദരി പോയി വധുവിനെ വിവാഹം ചെയ്തുകൊണ്ടുവരും!
 • ജപ്പാനില്‍ സുമോ ഗുസ്തി ആസ്വദിച്ച് ട്രമ്പും മെലാനിയയും
 • എവറസ്റ്റ് കൊടുമുടിയില്‍ ട്രാഫിക് ജാം; ഒരാഴ്ച്ച കൊണ്ട് നാല് മരണം
 • ര​ണ്ടു മ​ത്ത​ൻ ലേ​ല​ത്തി​ൽ ​പോ​യ​ത്​ അ​ഞ്ചു മി​ല്യ​ൺ യെ​ന്നി​ന്​ (ഏ​ക​ദേ​ശം 31 ല​ക്ഷം രൂ​പ)
 • പശുവിന്റെ ചുണ്ടില്‍ ചുംബിക്കാന്‍ 'കൗ കിസ്സിംഗ് ചലഞ്ച്'
 • ബിസ്‌ക്കറ്റിനകത്തെ ക്രീം പൊട്ടാതെ എടുക്കാന്‍ 29 വര്‍ഷം!
 • മും​ബൈ സ്വ​ദേ​ശി​യാ​യ അ​നീ​ഷ്​ ക​പൂ​ർ ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും വി​ജ​യി​യാ​യ ശി​ൽ​പി​യെ​ന്ന്​ സ​ർ​വേ റിപ്പോര്‍ട്ട്‌
 • ചൈനയിലും ടോയ്‌ലറ്റ് വിപ്ലവം!
 • മകള്‍ പഠിക്കുന്നത് നിരീക്ഷിക്കാന്‍ വളര്‍ത്തുനായ!
 • Write A Comment

   
  Reload Image
  Add code here