നെപ്പോളിയന്‍ ഭാര്യയ്ക്ക് എഴുതിയ പ്രേമ ലേഖനങ്ങള്‍ ലേലത്തില്‍ പോയത് നാല് കോടി രൂപയ്ക്ക്

Tue,Apr 09,2019


ഒരു പതിറ്റാണ്ടു കാലം ഫ്രഞ്ച് ചക്രവര്‍ത്തിയും സൈനികമേധാവിയുമായിരുന്ന നെപ്പോളിയന്‍ ബോണപ്പാര്‍ട്ട് തന്റെ ഭാര്യയായിരുന്ന ജോസഫൈന്‍ ഡി ബ്യുഹര്‍നൈസിന്‌ അയച്ച പ്രണയ ലേഖനങ്ങള്‍ ലേലത്തില്‍ പോയത് നാല് കോടി രൂപയ്ക്ക് . 'ഒരു കത്ത് പോലും അയക്കുന്നില്ലല്ലോ മാന്യ സുഹൃത്തെ നീ. നീ നിന്റെ ഭര്‍ത്താവിനെ മറന്നു. പലവിധ ഭരണകാര്യങ്ങളും വ്യാപാരവും കൊണ്ട് ആകെ ക്ഷീണിച്ച് അവശനായ ഭര്‍ത്താവിനെ നീ മറന്നു. അയാളോ തിരക്കുകള്‍ക്കിടയിലും നിന്നെ മാത്രം ഓര്‍ത്തുകൊണ്ടിരിക്കുന്നു. നിന്നെ മാത്രം മോഹിക്കുന്നു. ഞാന്‍ ആകെ ഏകനാണ്. നീ എന്നെ മറന്നു.' അദ്ദേഹത്തിന്റെ കത്തിലെ വരികളാണിത്.

1796-ല്‍ ആയിരുന്നു ഇരുവരുടെയും വിവാഹം. വിവാഹിതനാകുന്ന സമയത്ത് നെപ്പോളിയന് 26 വയസ്സായിരുന്നു. ആ സമയത്ത് ജോസഫൈന്‍ വിവാഹമോചിതയും രണ്ട് കുട്ടികളുടെ അമ്മയുമായ 32കാരിയായിരുന്നു. മക്കളുണ്ടാകാത്തതിന്റെ പേരില്‍ ഇരുവരും പിന്നീട് വിവാഹ മോചിതരായെങ്കിലും ജോസഫൈനോടുള്ള നെപ്പോളിയന്റെ പ്രണയം അവസാനിച്ചിരുന്നില്ല.

ഫ്രഞ്ച് മഹാസാമ്രാജ്യം കെട്ടിപ്പടുത്ത നെപ്പോളിയന്റെ ഈ പ്രണയലേഖനങ്ങള്‍ ഇപ്പോള്‍ വിറ്റിരിക്കുകയാണ്. ചക്രവര്‍ത്തിയുടെ എഴുത്തുകള്‍ വിറ്റത് 513,000 യൂറോയ്ക്കാണ്. അതായത് നാലു കോടി രൂപയ്ക്ക്. 1804 കാലഘട്ടത്തില്‍ നെപ്പോളിയന്‍ എഴുതിയ കത്തുകള്‍ ഫ്രഞ്ച് അഡറും അഗുറ്റസ് ഹൗസും സംയുക്തമായാണ് ലേലം ചെയ്തത്.

Other News

 • തിരുപ്പതി ദേവസ്വത്തിന്റെ ബാങ്ക് നിക്ഷേപം 12,000 കോടി കടന്നു!
 • 4500 ഓളം നവജാത ശിശുക്കളെ വിറ്റെന്ന് സംശയം; മുന്‍ നഴ്‌സും ഭര്‍ത്താവും പിടിയില്‍
 • കാട്ടുമൂങ്ങ പണ്ട് ദുശ്ശകുനം, ഇപ്പോള്‍ ഭാഗ്യചിഹ്നം
 • ലോ​ക​ത്തി​ലെ ഏ​റ്റ​വും ഭാ​രം കു​റ​ഞ്ഞ​വ​നാ​യി പി​റ​ന്ന​ കുഞ്ഞ്​ ആ​ശു​പ​ത്രി​യി​ൽ നിന്നും വീട്ടിലേക്ക്​
 • സ്ത്രീധനത്തോടൊപ്പം സ്വര്‍ണ്ണ മാലയും ബൈക്കും ആവശ്യപ്പെട്ട വരന്റെ തല വധുവിന്റെ ബന്ധുക്കള്‍ മുണ്ഡനം ചെയ്തു
 • തായ്‌വാന്‍ വനിതയുടെ കണ്ണില്‍ ജീവനോടെ നാല് തേനീച്ചകള്‍
 • വന്ധ്യതാ നിവാരണ ചികിത്സയുടെ മറവിൽ ഡോക്​ടർ ജന്മം നൽകിയത് 49 കുട്ടികൾക്ക്​ ​
 • എഴുപത്തഞ്ചുകാരനെ വീട്ടില്‍ വളര്‍ത്തിയ കൂറ്റന്‍ പക്ഷി കൊത്തികൊന്നു
 • ഒരക്ഷരം കുറഞ്ഞു; ഏറ്റവും നീളം കൂടിയ പേരുള്ള റെയില്‍വെ സ്റ്റേഷന്‍ എന്ന ബഹുമതി ചെന്നൈ സെന്‍ട്രലിനു നഷ്ടപ്പെട്ടു
 • സ്റ്റാലിന്റെ പ്രസംഗം കേട്ട് കമലഹാസന്‍ ടെലിവിഷന്‍ എറിഞ്ഞുടക്കുന്ന പരസ്യം വൈറലായി!
 • തമോഗര്‍ത്തം ആദ്യമായി ക്യാമറയിലാക്കി
 • Write A Comment

   
  Reload Image
  Add code here