ദുര്യോധനനു വഴിപാടായി ലഭിച്ചത് 101 കുപ്പി ഓള്‍ഡ് മങ്ക്

Fri,Apr 12,2019


കൊല്ലം: പോരുവഴി മലനട ദുര്യോധന ക്ഷേത്രത്തിലെ ഉത്സവത്തിനു ഒരു ഭക്തന്‍ വഴിപാടായി സമര്‍പ്പിച്ചത് 101 കുപ്പി ഓള്‍ഡ് മങ്ക് റം ! മാര്‍ച്ച് ഒന്നിനു കൊടിയേറ്റ് നടന്ന ദിവസമാണ് പ്രവാസി മലയാളി 101 കുപ്പി ഓള്‍ഡ് മങ്ക് റം അമ്പലത്തില്‍ വഴിപാടായി സമര്‍പ്പിച്ചത്. മാര്‍ച്ച് 22നു നടക്കുന്ന മലനട ദുര്യോധന ക്ഷേത്രത്തിലെ ഉത്സവത്തിനു മുന്നോടിയായി കിട്ടിയ നടവരവില്‍ ഏറ്റവും ശ്രദ്ധേയമായത് മദ്യക്കുപ്പികളാണ്.

ഇവിടെ കൗരവരില്‍ ദുര്യോധനന്‍ മുതല്‍ ദുശ്ശള വരെ 101 പേര്‍ക്കും മലനട ഗ്രാമത്തില്‍ പലയിടങ്ങളിലായി ക്ഷേത്രങ്ങള്‍ ഉണ്ട്. ഈ പേര്‍ക്കാണ്‌ 101 കുപ്പി റം കാഴ്ചവെച്ചത്. പാണ്ഡവരെ ഇല്ലാതാക്കാന്‍ ഇറങ്ങി തിരിച്ച ദുര്യോധനനു മലനടയിലെത്തിയപ്പോള്‍ ദഹം തോന്നി. വെള്ളം ചോദിച്ചപ്പോള്‍ വീട്ടുകാരി കള്ളാണു നല്‍കിയത് എന്നാണ് ഐതിഹ്യം. ഇതിന്റെ സ്മരണയ്ക്കായാണ് ഇത്തവണ ഓള്‍ഡ് മങ്ക് റം ക്ഷേത്രത്തിനു നല്‍കിയത്.

മലനട ദുര്യോധന ക്ഷേത്രത്തില്‍ നേര്‍ച്ചയായി 101 കുപ്പി ഓള്‍ഡ് മങ്ക് കിട്ടിയ കാര്യം നാട്ടുകാരനായ ദീപു കിരണ്‍ ചിത്രം സഹിതം ഫെയ്സ്ബുക്കില്‍ പോസ്റ്റു ചെയ്തതോടെ സംഭവം വൈറലായി. കാലങ്ങളായുള്ള ആചാരമാണ് അതിനാല്‍ തന്നെ അത് തെറ്റിക്കരുതെന്ന തെറ്റിദ്ധരിക്കരുതെന്ന മുഖവുരയോടെയാണ്‌ഫെയ്‌സ് ബുക്ക് പോസ്റ്റ്.

Other News

 • തിരുപ്പതി ദേവസ്വത്തിന്റെ ബാങ്ക് നിക്ഷേപം 12,000 കോടി കടന്നു!
 • 4500 ഓളം നവജാത ശിശുക്കളെ വിറ്റെന്ന് സംശയം; മുന്‍ നഴ്‌സും ഭര്‍ത്താവും പിടിയില്‍
 • കാട്ടുമൂങ്ങ പണ്ട് ദുശ്ശകുനം, ഇപ്പോള്‍ ഭാഗ്യചിഹ്നം
 • ലോ​ക​ത്തി​ലെ ഏ​റ്റ​വും ഭാ​രം കു​റ​ഞ്ഞ​വ​നാ​യി പി​റ​ന്ന​ കുഞ്ഞ്​ ആ​ശു​പ​ത്രി​യി​ൽ നിന്നും വീട്ടിലേക്ക്​
 • സ്ത്രീധനത്തോടൊപ്പം സ്വര്‍ണ്ണ മാലയും ബൈക്കും ആവശ്യപ്പെട്ട വരന്റെ തല വധുവിന്റെ ബന്ധുക്കള്‍ മുണ്ഡനം ചെയ്തു
 • തായ്‌വാന്‍ വനിതയുടെ കണ്ണില്‍ ജീവനോടെ നാല് തേനീച്ചകള്‍
 • വന്ധ്യതാ നിവാരണ ചികിത്സയുടെ മറവിൽ ഡോക്​ടർ ജന്മം നൽകിയത് 49 കുട്ടികൾക്ക്​ ​
 • എഴുപത്തഞ്ചുകാരനെ വീട്ടില്‍ വളര്‍ത്തിയ കൂറ്റന്‍ പക്ഷി കൊത്തികൊന്നു
 • ഒരക്ഷരം കുറഞ്ഞു; ഏറ്റവും നീളം കൂടിയ പേരുള്ള റെയില്‍വെ സ്റ്റേഷന്‍ എന്ന ബഹുമതി ചെന്നൈ സെന്‍ട്രലിനു നഷ്ടപ്പെട്ടു
 • സ്റ്റാലിന്റെ പ്രസംഗം കേട്ട് കമലഹാസന്‍ ടെലിവിഷന്‍ എറിഞ്ഞുടക്കുന്ന പരസ്യം വൈറലായി!
 • തമോഗര്‍ത്തം ആദ്യമായി ക്യാമറയിലാക്കി
 • Write A Comment

   
  Reload Image
  Add code here