" />

സ്റ്റാലിന്റെ പ്രസംഗം കേട്ട് കമലഹാസന്‍ ടെലിവിഷന്‍ എറിഞ്ഞുടക്കുന്ന പരസ്യം വൈറലായി!

Sat,Apr 13,2019


ഡിഎംകെ അധ്യക്ഷന്‍ എം.കെ. സ്റ്റാലിന്റെ പ്രസംഗം കേട്ട് ടെലിവിഷന്‍ എറിഞ്ഞുടയ്ക്കുന്ന കമല്‍ഹാസന്റെ വീഡിയോ വൈറലാകുന്നു. മക്കള്‍ നീതി മയ്യം നേതാവ് കമല്‍ഹാസന്റെ പ്രചാരണ വീഡിയോയാണ് ഇത്തരത്തില്‍ വൈറലാകുന്നത്.

ടെലിവിഷന്‍ എറിഞ്ഞുടച്ച് നിങ്ങള്‍ തീരുമാനിച്ചോ ആര്‍ക്കാണ് വോട്ട് ചെയ്യുന്നത് എന്ന ചോദ്യവുമായിട്ടാണ് കമല്‍ഹാസന്റെ വീഡിയോ രംഗപ്രവേശം. രാഷ്ട്രീയ -സാമൂഹിക സാഹചര്യങ്ങളെ ഉദ്ധരിച്ച് ഇത്രയും ദുരിതങ്ങള്‍ സമ്മാനിച്ചവര്‍ക്ക് വോട്ട് നല്‍കരുതെന്ന് കമല്‍ഹാസന്‍ വീഡിയോയില്‍ പറയുന്നു. വോട്ട് ആര്‍ക്ക് കൊടുക്കണമെന്ന അച്ഛന്റെയും അമ്മയുടെയും വാക്കുകള്‍ കേള്‍ക്കുന്നത് നല്ലതാണെങ്കിലും വേദനകള്‍ അറിഞ്ഞ അച്ഛനും അമ്മയും പറയുന്നത് കൂടി കേള്‍ക്കണമെന്നും അദേഹം പറഞ്ഞു. വോട്ട് ബോധപൂര്‍വം വിനിയോഗിക്കണമെന്നും നിങ്ങളുടെ വിജയത്തില്‍ താനും കൂടെയുണ്ടാകുമെന്നും കമല്‍ പറയുന്നു.

കമല്‍ഹാസന്‍ മത്സരത്തിനില്ലെങ്കിലും മക്കള്‍ നീതി മയ്യത്തിന്റെ സ്ഥാനാര്‍ത്ഥികള്‍ക്കായുള്ള പ്രചാരണത്തിരക്കിലാണ് കമല്‍ഹാസന്‍. മക്കള്‍ നീതി മയ്യത്തിന്റെ ടോര്‍ച്ച് ചിഹ്നഹ്നവും വീഡിയോയില്‍ അവസാനം കാണിച്ചിട്ടുണ്ട്. തമിഴനാട്ടില്‍ ഏപ്രില്‍ 18 നാണ് ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്.

Other News

 • തിരുപ്പതി ദേവസ്വത്തിന്റെ ബാങ്ക് നിക്ഷേപം 12,000 കോടി കടന്നു!
 • 4500 ഓളം നവജാത ശിശുക്കളെ വിറ്റെന്ന് സംശയം; മുന്‍ നഴ്‌സും ഭര്‍ത്താവും പിടിയില്‍
 • കാട്ടുമൂങ്ങ പണ്ട് ദുശ്ശകുനം, ഇപ്പോള്‍ ഭാഗ്യചിഹ്നം
 • ലോ​ക​ത്തി​ലെ ഏ​റ്റ​വും ഭാ​രം കു​റ​ഞ്ഞ​വ​നാ​യി പി​റ​ന്ന​ കുഞ്ഞ്​ ആ​ശു​പ​ത്രി​യി​ൽ നിന്നും വീട്ടിലേക്ക്​
 • സ്ത്രീധനത്തോടൊപ്പം സ്വര്‍ണ്ണ മാലയും ബൈക്കും ആവശ്യപ്പെട്ട വരന്റെ തല വധുവിന്റെ ബന്ധുക്കള്‍ മുണ്ഡനം ചെയ്തു
 • തായ്‌വാന്‍ വനിതയുടെ കണ്ണില്‍ ജീവനോടെ നാല് തേനീച്ചകള്‍
 • വന്ധ്യതാ നിവാരണ ചികിത്സയുടെ മറവിൽ ഡോക്​ടർ ജന്മം നൽകിയത് 49 കുട്ടികൾക്ക്​ ​
 • എഴുപത്തഞ്ചുകാരനെ വീട്ടില്‍ വളര്‍ത്തിയ കൂറ്റന്‍ പക്ഷി കൊത്തികൊന്നു
 • ഒരക്ഷരം കുറഞ്ഞു; ഏറ്റവും നീളം കൂടിയ പേരുള്ള റെയില്‍വെ സ്റ്റേഷന്‍ എന്ന ബഹുമതി ചെന്നൈ സെന്‍ട്രലിനു നഷ്ടപ്പെട്ടു
 • തമോഗര്‍ത്തം ആദ്യമായി ക്യാമറയിലാക്കി
 • Write A Comment

   
  Reload Image
  Add code here