ഒരക്ഷരം കുറഞ്ഞു; ഏറ്റവും നീളം കൂടിയ പേരുള്ള റെയില്‍വെ സ്റ്റേഷന്‍ എന്ന ബഹുമതി ചെന്നൈ സെന്‍ട്രലിനു നഷ്ടപ്പെട്ടു

Sun,Apr 14,2019


ചെന്നൈ: തമിഴ്‌നാട്ടിലെ 'പുരട്ച്ചി തലൈവര്‍ ഡോ. എ.ജി രാമചന്ദ്രന്‍ സെന്‍ട്രല്‍ റെയില്‍വെ സ്‌റ്റേഷന്‍' (Puratchi Thalaivar Dr. M.G. Ramachandran Central Railway Station in Tamil Naduഅഥവാ 'സെന്‍ട്രല്‍ സ്‌റ്റേഷന്‍' ആയിരുന്നു ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് വരെ പേരില്‍ ലോകത്തിലെ ഏറ്റവും കൂടുതല്‍ അക്ഷരങ്ങള്‍ ഉള്ള റെയില്‍വെ സ്റ്റേഷന്‍ എന്ന കിരീടം ചാര്‍ത്തിയിരുന്നത്..
ഇംഗ്ലീഷില്‍ എഴുതുമ്പോള്‍ 57 അക്ഷരങ്ങള്‍ വേണ്ടിവരുമായിരുന്നു. എന്നാല്‍ യു.കെയിലെ വെയില്‍സ് സ്‌റ്റേഷന് ‘Llanfairpwllgwyngyllgogerychwyrndrobwllllantysiliogogogoch’ എന്നു പേരിടും വരെ മാത്രമായിരുന്നു സെന്‍ട്രല്‍ സ്റ്റേഷന്റെ ഒന്നാം സ്ഥാനത്തിന്റെ നിലനില്‍പ്പ്.
വെയില്‍സിനെ റെയില്‍വെ സ്റ്റേഷന്റെ പേരിലെ അക്ഷരങഅങളെക്കാള്‍ വെറും ഒരു അക്ഷരത്തിന്റെ കുറവിലാണ് ചെന്നൈ പിന്നിലായത്. നേരത്തെ ആന്ധ്ര പ്രദേശിലെ വെങ്കട നരസിംഹ രാജുവരിപേട്ട (Venkatanarasimharajuvaripeta )ആയിരുന്നു ഏറ്റവും നീളം കൂടിയ പേരുള്ള റെയില്‍വെ സ്റ്റേഷന്‍. ആസ്ഥാനമാണ് പിന്നീട് ചെന്നൈ സെന്‍ട്രല്‍ എന്ന് വിളിക്കപ്പെടുന്ന 'പുരട്ച്ചി തലൈവര്‍ ഡോ. എ.ജി രാമചന്ദ്രന്‍ സെന്‍ട്രല്‍ റെയില്‍വെ സ്‌റ്റേഷന്‍' ഒന്നാം സ്ഥാനത്തേക്കു വന്നത്.
ചെന്നൈ സെന്‍ട്രലിന് ഈ പേര് നല്‍കിയത് 2019 ഏപ്രില്‍ അഞ്ചിനായിരുന്നു. തമിഴ് സിനയിലെയും രാഷ്ട്രീയത്തിലെയും ഇതിഹാസ തുല്യമായ താരമായിരുന്ന എം.ജി.ആറിന്റെ പേരിലാണ് ചെന്നൈ സെന്‍ട്രല്‍ പുനര്‍നാമകരണം ചെയ്യപ്പെ ട്ടത്. ഇന്ത്യന്‍ റെയില്‍വെ വെബ് സൈറ്റില്‍ MAS എന്ന ചുരുക്കപ്പേരിലാണ് ഈ സ്റ്റേഷന്‍ നല്‍കിയിട്ടുള്ളത്. രാജ്യത്തെ രണ്ടാമത്തെ നീളം കൂടിയ പേരുള്ള റെയിവെ സ്റ്റേഷന്‍ 'ബംഗളുരു' എന്നു പരക്കെ വിളിക്കപ്പെടുന്ന 'ക്രാന്തിവീര ശംഖൊലി രായണ്ണ ബെംഗളുരു സിറ്റി' സ്റ്റേഷന്‍ ആണ്. ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടിയ രാജകുമാരന്റെ പേര് 2015 ലാണ് ബംഗളുരു സ്റ്റേഷന് അധികൃതര്‍ നല്‍കിയത്.
ഇന്ത്യയിലെ മൂന്നാമത്തെ ഏറ്റവും നീളം കൂടിയ പേരുള്ള റെയില്‍വെ ്‌സറ്റേഷന്‍ മഹാരാഷ്ട്രയിലെ ഛത്രപതി ശിവജി മഹാരാജ് ടെര്‍മിനസ് ആണ്. 33 ഇംഗ്ലീഷ് അക്ഷരങ്ങളാണ് ഈ പേരില്‍ ഉള്ളത്. മഹാരാജ് എന്ന പേരു കൂടി ചേര്‍ത്ത് ഈ സ്റ്റേഷന്‍ പുനര്‍നാമകരണം നടത്തിയത് 2017 ല്‍ ആണ്. അതേ സമയം മുംബൈക്കാര്‍ ഈ സ്റ്റേഷനെ ഇപ്പോളും വി.ടി സ്‌റ്റേഷന്‍ എന്ന ചുരുക്കപ്പേരിലാണ് വിളിക്കുന്നത്. മുംബൈ, ചെന്നൈ റെയിവെ സ്റ്റേഷനുകളുടെ പേരുകള്‍ഇതിനകം മൂന്നുതവണയാണ് പുതുക്കിയിട്ടുള്ളത്.

Other News

 • തിരുപ്പതി ദേവസ്വത്തിന്റെ ബാങ്ക് നിക്ഷേപം 12,000 കോടി കടന്നു!
 • 4500 ഓളം നവജാത ശിശുക്കളെ വിറ്റെന്ന് സംശയം; മുന്‍ നഴ്‌സും ഭര്‍ത്താവും പിടിയില്‍
 • കാട്ടുമൂങ്ങ പണ്ട് ദുശ്ശകുനം, ഇപ്പോള്‍ ഭാഗ്യചിഹ്നം
 • ലോ​ക​ത്തി​ലെ ഏ​റ്റ​വും ഭാ​രം കു​റ​ഞ്ഞ​വ​നാ​യി പി​റ​ന്ന​ കുഞ്ഞ്​ ആ​ശു​പ​ത്രി​യി​ൽ നിന്നും വീട്ടിലേക്ക്​
 • സ്ത്രീധനത്തോടൊപ്പം സ്വര്‍ണ്ണ മാലയും ബൈക്കും ആവശ്യപ്പെട്ട വരന്റെ തല വധുവിന്റെ ബന്ധുക്കള്‍ മുണ്ഡനം ചെയ്തു
 • തായ്‌വാന്‍ വനിതയുടെ കണ്ണില്‍ ജീവനോടെ നാല് തേനീച്ചകള്‍
 • വന്ധ്യതാ നിവാരണ ചികിത്സയുടെ മറവിൽ ഡോക്​ടർ ജന്മം നൽകിയത് 49 കുട്ടികൾക്ക്​ ​
 • എഴുപത്തഞ്ചുകാരനെ വീട്ടില്‍ വളര്‍ത്തിയ കൂറ്റന്‍ പക്ഷി കൊത്തികൊന്നു
 • സ്റ്റാലിന്റെ പ്രസംഗം കേട്ട് കമലഹാസന്‍ ടെലിവിഷന്‍ എറിഞ്ഞുടക്കുന്ന പരസ്യം വൈറലായി!
 • തമോഗര്‍ത്തം ആദ്യമായി ക്യാമറയിലാക്കി
 • Write A Comment

   
  Reload Image
  Add code here