എഴുപത്തഞ്ചുകാരനെ വീട്ടില്‍ വളര്‍ത്തിയ കൂറ്റന്‍ പക്ഷി കൊത്തികൊന്നു

Sun,Apr 14,2019


ഫ്‌ളോറിഡ: എഴുപത്തഞ്ചുകാരനെ വീട്ടില്‍ വളര്‍ത്തിയ കൂറ്റന്‍ പക്ഷി കൊത്തികൊന്നു.
വടക്കന്‍ ഫ്‌ളോറിഡയിലെ അലാചുവ കൗണ്ടിയിലാണ് വെള്ളിയാഴ്ച അപൂര്‍വമായ ആക്രമണം നടന്നത്. കാസോവരി എന്നു വിളിക്കപ്പെടുന്ന ഭീമന്‍ പക്ഷിയുടെ ആക്രമണം മൂലമാണ് മാര്‍വിന്‍ ഹജോസ് എന്നയാളെ സ്വന്തം വീട്ടുവളപ്പില്‍ മാരകമായ രീതിയില്‍ മുറിവേറ്റനിലയില്‍ കണ്ടെത്തുകയായിരുന്നുവെന്ന് അലാചുവ കൗണ്ടി ഷെരീഫ് ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചു. കഠാരപോലെ കൂര്‍ത്ത കൊക്കുകളുള്ള പക്ഷിയാണ് കാസോവരി.
ആശുപത്രിയിലെത്തിയ വൃദ്ധനെ ഡോക്ടര്‍മാര്‍ക്ക് രക്ഷിക്കാന്‍ കഴിഞ്ഞില്ല. പക്ഷിയെ കണ്ട് ഭയപ്പെട്ട് നിലത്തുവീണ വൃദ്ധനെ പക്ഷി ആക്രമിക്കുകയായിരുന്നുവെന്നാണ് പോലീസ് അനുമാനം. അതേ സമയം വന്യജീവികളെയും പ്രത്യേകതയുള്ള പക്ഷികളെയുമൊക്കെ വീട്ടുവളപ്പില്‍ വളര്‍ത്തുന്ന ശീലമുള്ളയാളാണ് മാര്‍വിന്‍ ഹജോസ് എന്ന് അയാളുടെ പങ്കാളി അറിയിച്ചു.

Other News

  • തിരുപ്പതി ദേവസ്വത്തിന്റെ ബാങ്ക് നിക്ഷേപം 12,000 കോടി കടന്നു!
  • 4500 ഓളം നവജാത ശിശുക്കളെ വിറ്റെന്ന് സംശയം; മുന്‍ നഴ്‌സും ഭര്‍ത്താവും പിടിയില്‍
  • കാട്ടുമൂങ്ങ പണ്ട് ദുശ്ശകുനം, ഇപ്പോള്‍ ഭാഗ്യചിഹ്നം
  • ലോ​ക​ത്തി​ലെ ഏ​റ്റ​വും ഭാ​രം കു​റ​ഞ്ഞ​വ​നാ​യി പി​റ​ന്ന​ കുഞ്ഞ്​ ആ​ശു​പ​ത്രി​യി​ൽ നിന്നും വീട്ടിലേക്ക്​
  • സ്ത്രീധനത്തോടൊപ്പം സ്വര്‍ണ്ണ മാലയും ബൈക്കും ആവശ്യപ്പെട്ട വരന്റെ തല വധുവിന്റെ ബന്ധുക്കള്‍ മുണ്ഡനം ചെയ്തു
  • തായ്‌വാന്‍ വനിതയുടെ കണ്ണില്‍ ജീവനോടെ നാല് തേനീച്ചകള്‍
  • വന്ധ്യതാ നിവാരണ ചികിത്സയുടെ മറവിൽ ഡോക്​ടർ ജന്മം നൽകിയത് 49 കുട്ടികൾക്ക്​ ​
  • ഒരക്ഷരം കുറഞ്ഞു; ഏറ്റവും നീളം കൂടിയ പേരുള്ള റെയില്‍വെ സ്റ്റേഷന്‍ എന്ന ബഹുമതി ചെന്നൈ സെന്‍ട്രലിനു നഷ്ടപ്പെട്ടു
  • സ്റ്റാലിന്റെ പ്രസംഗം കേട്ട് കമലഹാസന്‍ ടെലിവിഷന്‍ എറിഞ്ഞുടക്കുന്ന പരസ്യം വൈറലായി!
  • തമോഗര്‍ത്തം ആദ്യമായി ക്യാമറയിലാക്കി
  • Write A Comment

     
    Reload Image
    Add code here