വന്ധ്യതാ നിവാരണ ചികിത്സയുടെ മറവിൽ ഡോക്​ടർ ജന്മം നൽകിയത് 49 കുട്ടികൾക്ക്​ ​

Mon,Apr 15,2019


വന്ധ്യതാ നിവാരണ ചികിത്സയുടെ മറവിൽ സ്വന്തം ബീജം ഉപയോഗിച്ച്​ 49 കുട്ടികൾക്ക്​ ​ജന്മം നൽകിയ ഡച്ച്​ ഡോക്​ടർക്കെതിരെ കോടതിയുടെ വിധി. കൃത്രിമ ബീജ സംഘലനം (IVF) നടത്താൻ യാൻ കർബാത്​എന്ന ഡോക്​ടറുടെ ക്ലിനിക്​ സന്ദർശിക്കുന്ന സ്​ത്രീകൾ നിർദേശിക്കുന്ന ബീജത്തിന്​ പകരം അയാൾ സ്വന്തം ബീജ ഉപയോഗിച്ചുവെന്നാണ്​ പരാതി. 2017ൽ മരിച്ച ഡോക്​ടർക്കെതിരെയുള്ള വിധി ഇപ്പോഴാണ്​ കോടതി പുറപ്പെടുവിച്ചത്​. കർബാത്​ സ്വന്തം ബീജമാണ് ചികിത്സക്ക്​​ ഉപയോഗിച്ചതെന്നാണ്​​ കോടതിയുടെ കണ്ടെത്തൽ. ഇതോടെ കർബാതിൻെറ സ്വത്തിൽ ഈ കുട്ടികൾക്കെല്ലാം അവകാശമുണ്ടെന്ന്​ കോടതി വിധിച്ചു. കർബാതിൻെറ റോട്ടർഡാമിലുള്ള ക്ലിനിക്കിലെ ഐ.വി.എഫ്​ സംവിധാനം ഉപയോഗിച്ച്​ ജന്മമെടുത്ത കുട്ടികളും അവരുടെ അമ്മമാരും ചേർന്ന്​ രൂപീകരിച്ച ഓർഗനൈസേഷനാണ്​ വിചിത്ര ആരോപണവുമായി ഡച്ച്​ കോടതിയെ സമീപിച്ചത്​.

ഇയാളുടെ ക്ലിനിക്കിൽ ചെന്ന സ്​ത്രീയാണ്​ സംഭവം വെളിച്ചത്ത്​ കൊണ്ടുവന്നത്​. അവർ നിർദേശിച്ച ബീജത്തിന്​ പകരം കോർബത്​ അയാളുടെ ബീജം ഉപയോഗിച്ചതായി അവർ ​ആരോപിച്ചു. പിന്നീട് ഇവിടുത്തെ ചികിത്സയിലൂടെ ജനിച്ച കുട്ടികളിൽ നടത്തിയ ഡി.എൻ.എ ടെസ്റ്റിലാണ്​ 49 കുട്ടികളുടെയും പിതാവ്​ കർബാതാണെന്ന്​ കണ്ടെത്തിയത്​. എന്നാൽ ആരോപണം ഉന്നയിക്കുന്ന കുടുംബത്തിലെ കുട്ടികൾക്ക്​ തവിട്ട്​ നിറത്തിലുള്ള കണ്ണുകളാണെന്നും കർബാതിന്​ നീലക്കണ്ണുകളാണെന്നും മുമ്പ്​ ഡോക്​ടർമാരോട്​ അദ്ദേഹത്തിന്​ വേണ്ടി വാദിക്കുന്ന അഭിഭാഷകൻ അവകാശപ്പെട്ടിരുന്നു.

കർബാതിൻെറ ഡി.എൻ.എ പരിശോധനക്കായി രക്ഷിതാക്കൾക്കും കുട്ടികൾക്കും നൽകണമെന്ന്​ ഡച്ച്​ കോടതി ഉത്തരവിട്ടതിന്​ പിന്നാലെയാണ്​ ഈ സംഭവം ലോകമറിയുന്നത്​. ലോക്കറിൽ സൂക്ഷിച്ചിരുന്ന ഡി.എൻ.എ പരിശോധനക്കായി വിട്ടുകിട്ടാൻ ഇവരായിരുന്നു കോടതിയെ സമീപിച്ചത്​. 2017ൽ മരണപ്പെടുന്നതിന്​ മുമ്പ്​ 60ഓളം കുട്ടികൾക്ക്​ ജന്മം നൽകിയത്​ കർബാത്​ സമ്മതിച്ചിരുന്നതായി റിപ്പോർട്ടുകളുണ്ട്​. അതേസമയം 2009ൽ ചില ആരോപണങ്ങൾ ഉയർന്നതിനെ തുടർന്ന്​ കർബാതിൻെറ ക്ലിനിക്​ അടച്ചുപൂട്ടിയിരുന്നു.

എന്തായാലും 49 കുട്ടികളും കർബാതിൻെറതാണെന്ന്​ തെളിഞ്ഞ സ്ഥിതിക്ക്​ ജഡ്​ജ്​ അവർക്ക്​ കർബാതിൻറെ സ്വത്തിൽ അവകാശമുണ്ടാകുമെന്നും അറിയിച്ചിട്ടുണ്ട്​. പ്രതിഭാഗം അഭിഭാഷകനോട്​ കേസ്​ ക്ലോസ്​ ചെയ്യാനും ഉത്തരവിട്ടു.

Other News

 • തിരുപ്പതി ദേവസ്വത്തിന്റെ ബാങ്ക് നിക്ഷേപം 12,000 കോടി കടന്നു!
 • 4500 ഓളം നവജാത ശിശുക്കളെ വിറ്റെന്ന് സംശയം; മുന്‍ നഴ്‌സും ഭര്‍ത്താവും പിടിയില്‍
 • കാട്ടുമൂങ്ങ പണ്ട് ദുശ്ശകുനം, ഇപ്പോള്‍ ഭാഗ്യചിഹ്നം
 • ലോ​ക​ത്തി​ലെ ഏ​റ്റ​വും ഭാ​രം കു​റ​ഞ്ഞ​വ​നാ​യി പി​റ​ന്ന​ കുഞ്ഞ്​ ആ​ശു​പ​ത്രി​യി​ൽ നിന്നും വീട്ടിലേക്ക്​
 • സ്ത്രീധനത്തോടൊപ്പം സ്വര്‍ണ്ണ മാലയും ബൈക്കും ആവശ്യപ്പെട്ട വരന്റെ തല വധുവിന്റെ ബന്ധുക്കള്‍ മുണ്ഡനം ചെയ്തു
 • തായ്‌വാന്‍ വനിതയുടെ കണ്ണില്‍ ജീവനോടെ നാല് തേനീച്ചകള്‍
 • എഴുപത്തഞ്ചുകാരനെ വീട്ടില്‍ വളര്‍ത്തിയ കൂറ്റന്‍ പക്ഷി കൊത്തികൊന്നു
 • ഒരക്ഷരം കുറഞ്ഞു; ഏറ്റവും നീളം കൂടിയ പേരുള്ള റെയില്‍വെ സ്റ്റേഷന്‍ എന്ന ബഹുമതി ചെന്നൈ സെന്‍ട്രലിനു നഷ്ടപ്പെട്ടു
 • സ്റ്റാലിന്റെ പ്രസംഗം കേട്ട് കമലഹാസന്‍ ടെലിവിഷന്‍ എറിഞ്ഞുടക്കുന്ന പരസ്യം വൈറലായി!
 • തമോഗര്‍ത്തം ആദ്യമായി ക്യാമറയിലാക്കി
 • Write A Comment

   
  Reload Image
  Add code here