ആസ്‌ട്രേലിയ സെന്‍ട്രല്‍ ബാങ്ക് അച്ചടിച്ചു പുറത്തിറക്കിയ 184 മില്യന്‍ 50 ന്റെ ഡോളറുകളില്‍ അക്ഷരത്തെറ്റ്

Thu,May 09,2019


സിഡ്‌നി: ആസ്‌ട്രേലിയ സെന്‍ട്രല്‍ ബാങ്ക് അച്ചടിച്ച 184 മില്യന്‍ 50 ന്റെ ഡോളറുകളില്‍ അക്ഷരത്തെറ്റ്.
2018 ഒക്ടോബറില്‍ അച്ചടിച്ച് വിനിമയത്തില്‍ വരുത്തിയ ഡോളറുകളിലാണ് വ്യാപകമായ അച്ചടിപ്പിശക് കണ്ടെത്തിയത്.
ഓസ്‌ട്രേലിയയിലെ ട്രിപ്പിള്‍ എം എന്ന റേഡിയോയുടെ ശ്രോതാവാണ് ആസ്‌ട്രേലിയന്‍ റിസര്‍വ് ബാങ്കിന്റെ വിഡ്ഢിത്തം വ്യാഴാഴ്ച ആദ്യം ജനങ്ങളുടെ ശ്രദ്ധയില്‍ കൊണ്ടുവന്നത്.
നോട്ടിലെ അബദ്ധങ്ങള്‍ ഓരോന്നും ശ്രോതാവ്് അടയാളപ്പെടുത്തിയ കുറിപ്പെഴുതി റേഡിയോസ്‌റ്റേഷനിലേക്ക് അയച്ചിരുന്നു. Responsibily എന്ന വാക്ക് മൂന്നു തവണ നോട്ടില്‍ അച്ചടിച്ചിട്ടുള്ളത് Responsibilty എന്നാണ്.
ആകെ 184 മില്യന്‍ അമ്പതിന്റെ ഡോളറുകളാണ് പുതുതായി അച്ചടിച്ചത്. ഇതില്‍ പകുതിയിലേറെ ഇപ്പോള്‍ ഉപയോഗത്തിലുണ്ടെന്ന് റിസര്‍വ് ബാങ്ക് വ്യക്തമാക്കി.
2018 ഒക്ടോബറിലാണ് സുരക്ഷിതത്വ സംവിധാനങ്ങളോടെ പുതിയ നോട്ടുകള്‍ ആസ്‌ട്രേലിയന്‍ റിസര്‍വ് ബാങ്ക് പുറത്തിറക്കിയത്.
കാഴ്ച ശക്തി ഇല്ലാത്തവര്‍ക്കുകൂടി സ്പര്‍ശനത്തിലൂടെ തിരിച്ചറിയുന്നതിനുള്ള സംവിധാനങ്ങളും ഈ നോട്ടുകളില്‍ ഉണ്ട്. 1921 മുതല്‍ 1924 വരെയുള്ള കാലത്ത് ആദ്യമായി ആസ്‌ട്രേലിയന്‍ നിയമ നിര്‍മാണ സംഭയില്‍ ആദ്യമായി പ്രതിനിധാനം ചെയ്ത വനിത അംഗം എഡിത് കോവാന്റെ മുഖം ആലേഖനം ചെയ്ത നോട്ടുകളാണിത്.

Other News

 • പശുവിന്റെ ചുണ്ടില്‍ ചുംബിക്കാന്‍ 'കൗ കിസ്സിംഗ് ചലഞ്ച്'
 • ബിസ്‌ക്കറ്റിനകത്തെ ക്രീം പൊട്ടാതെ എടുക്കാന്‍ 29 വര്‍ഷം!
 • മും​ബൈ സ്വ​ദേ​ശി​യാ​യ അ​നീ​ഷ്​ ക​പൂ​ർ ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും വി​ജ​യി​യാ​യ ശി​ൽ​പി​യെ​ന്ന്​ സ​ർ​വേ റിപ്പോര്‍ട്ട്‌
 • ചൈനയിലും ടോയ്‌ലറ്റ് വിപ്ലവം!
 • മകള്‍ പഠിക്കുന്നത് നിരീക്ഷിക്കാന്‍ വളര്‍ത്തുനായ!
 • 18 വര്‍ഷം പഴക്കമുള്ള ഐ പാഡ്, വില കേട്ടാല്‍ ഞെട്ടും; 14 ലക്ഷം രൂപ
 • ദുബായ് ഫ്രെയ്മിന് ഡിന്നസ് റെക്കോര്‍ഡ്!
 • മണിപ്പൂര്‍ സമരനായിക ഇറോം ശര്‍മ്മിള മാതൃദിനത്തില്‍ ഇരട്ട പെണ്‍കുഞ്ഞുങ്ങളുടെ അമ്മയായി!
 • വടി പിടിക്കാന്‍ അടികൂടുന്ന നഗ്നരായ പുരുഷന്മാര്‍; ക്ഷേത്രാചാരം കൗതുകമാകുന്നു
 • ആണ്‍ സ്വവര്‍ഗ്ഗാനുരാഗം രോഗമാണെന്നും മരുന്നുകണ്ടെത്തിയെന്നും അവകാശവാദം!
 • Write A Comment

   
  Reload Image
  Add code here