മണിപ്പൂര്‍ സമരനായിക ഇറോം ശര്‍മ്മിള മാതൃദിനത്തില്‍ ഇരട്ട പെണ്‍കുഞ്ഞുങ്ങളുടെ അമ്മയായി!

Mon,May 13,2019


ബെംഗളൂരു: മണിപ്പൂര്‍ സമരനായിക ഇറോം ശര്‍മിളയ്ക്ക് മാതൃദിനത്തില്‍ ഇരട്ട പെണ്‍കുഞ്ഞുങ്ങള്‍ പിറന്നു. ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ഞായറാഴ്ച രാവിലെ 9.21ഓടെയാണ് 46കാരിയായ ഇറോമിന് ഇരട്ടക്കുട്ടികള്‍ പിറന്നത്. നിക്‌സ് ഷാഖി, ഓട്ടം താര എന്നാണ് കുഞ്ഞുങ്ങള്‍ക്ക് പേരുകള്‍ നല്‍കിയിരിക്കുന്നത്. ഒരുമിനുട്ടിന്റെ വ്യത്യാസത്തിലായിരുന്നു ഇരുവരുടേയും ജനനം. അമ്മയും കുഞ്ഞുങ്ങളും ആരോഗ്യത്തോടെയിരിക്കുന്നുവെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

കുട്ടികളുടേയും അമ്മയുടേയും ചിത്രംആശുപത്രി അധികൃതര്‍ വൈകാതെ പുറത്തുവിടുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മാതൃദിനത്തില്‍ തന്നെ കുഞ്ഞുങ്ങള്‍ പിറന്നത് ഏറെ യാദൃശ്ചികമാണെന്നും ഇറോമും ഭര്‍ത്താവ് ഡെസ്‌മോണ്ട് കുടിഞ്ഞോയും ഏറെ സന്തോഷത്തിലാണെന്നും ഇറോമിനെ ചികിത്സിച്ച ഡോക്ടര്‍ പറഞ്ഞു.

മണിപ്പൂരിന്റെ ഉരുക്കുവനിത എന്നറിയപ്പെടുന്ന ഇറോം ചാനു ശര്‍മിള 2017ലാണ് ബ്രിട്ടീഷ് പൗരനായ ഡെസ്മണ്ട് കുടിഞ്ഞോയെ വിവാഹം ചെയ്തത്. മണിപ്പൂരില്‍ സൈന്യത്തിന് കൂടുതല്‍ അധികാരം നല്‍കുന്ന അഫ്സ്പ നിയമത്തിനെതിരേ 16 വര്‍ഷങ്ങള്‍ നീണ്ട നിരാഹാര സമരം നടത്തിയ ഇറോം ശര്‍മിള ഭരണ കൂടത്തില്‍ നിന്നും അനുകൂല പ്രതികരണമുണ്ടാവാത്ത സാഹചര്യത്തില്‍ സമരം അവസാനിപ്പിച്ചു. 2017ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു.

Other News

 • പശുവിന്റെ ചുണ്ടില്‍ ചുംബിക്കാന്‍ 'കൗ കിസ്സിംഗ് ചലഞ്ച്'
 • ബിസ്‌ക്കറ്റിനകത്തെ ക്രീം പൊട്ടാതെ എടുക്കാന്‍ 29 വര്‍ഷം!
 • മും​ബൈ സ്വ​ദേ​ശി​യാ​യ അ​നീ​ഷ്​ ക​പൂ​ർ ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും വി​ജ​യി​യാ​യ ശി​ൽ​പി​യെ​ന്ന്​ സ​ർ​വേ റിപ്പോര്‍ട്ട്‌
 • ചൈനയിലും ടോയ്‌ലറ്റ് വിപ്ലവം!
 • മകള്‍ പഠിക്കുന്നത് നിരീക്ഷിക്കാന്‍ വളര്‍ത്തുനായ!
 • 18 വര്‍ഷം പഴക്കമുള്ള ഐ പാഡ്, വില കേട്ടാല്‍ ഞെട്ടും; 14 ലക്ഷം രൂപ
 • ദുബായ് ഫ്രെയ്മിന് ഡിന്നസ് റെക്കോര്‍ഡ്!
 • വടി പിടിക്കാന്‍ അടികൂടുന്ന നഗ്നരായ പുരുഷന്മാര്‍; ക്ഷേത്രാചാരം കൗതുകമാകുന്നു
 • ആണ്‍ സ്വവര്‍ഗ്ഗാനുരാഗം രോഗമാണെന്നും മരുന്നുകണ്ടെത്തിയെന്നും അവകാശവാദം!
 • ആസ്‌ട്രേലിയ സെന്‍ട്രല്‍ ബാങ്ക് അച്ചടിച്ചു പുറത്തിറക്കിയ 184 മില്യന്‍ 50 ന്റെ ഡോളറുകളില്‍ അക്ഷരത്തെറ്റ്
 • Write A Comment

   
  Reload Image
  Add code here