18 വര്‍ഷം പഴക്കമുള്ള ഐ പാഡ്, വില കേട്ടാല്‍ ഞെട്ടും; 14 ലക്ഷം രൂപ

Mon,May 13,2019


ന്യൂയോര്‍ക്ക്: പതിനെട്ടു വര്‍ഷം പഴക്കമുള്ള 'എംപി 3 പ്ലെയറിന്' നിങ്ങള്‍ എന്തു വില നല്‍കും? ആരെങ്കിലും സൗജന്യമായി നല്‍കാമെന്നു പറഞ്ഞാല്‍ പോലും നിങ്ങള്‍ അത് ശ്രദ്ധിച്ചുവെന്നു വരില്ല. പക്ഷേ, ഈ 'എംപി 3 പ്ലെയര്‍' ആദ്യ തലമുറയില്‍ പെട്ട ആണെന്നു കരുതുക. ഫാക്ടറി സീലോടു കൂടി ഒറിജിനല്‍ ബോക്‌സ് ഇതുവരെ തുറക്കാത്തതാണെന്നും വയ്ക്കുക. ഈ അപൂര്‍വ ഐ പാഡ് സ്വന്തമാക്കണമെങ്കില്‍ ഇരുപതിനായിരം ഡോളര്‍ അല്ലെങ്കില്‍ 14 ലക്ഷം രൂപ നല്‍കണം.
ഇ കോമേഴ്‌സ് ഷോപ്പിംഗ് സൈറ്റായ ഇ ബേയിലാണ് ഈ അപൂര്‍വ ഐ പാഡ് ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുള്ളതെന്ന് മാക്‌റൂമേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. 2001 ഒക്‌ടോബറില്‍ പുറത്തിറക്കിയ ഗണത്തില്‍ പെട്ടതാണിത്. 1000 പാട്ടുകള്‍ നിങ്ങള്‍ പോക്കറ്റില്‍ കൊണ്ടു നടക്കുന്നതു പോലെയാണിതെന്ന് സ്റ്റീവ് ജോബ്‌സ് ഈ ഐപാഡിനെ വിശേഷിപ്പിച്ചിട്ടുണ്ട്. 5 ജിബി ഹാര്‍ഡ് ഡ്രൈവ്, രണ്ടിഞ്ച് എല്‍സിഡി സ്‌ക്രീന്‍, സ്‌ക്രോള്‍ വീല്‍, 10 മണിക്കൂറിന്റെ ബാറ്ററി ശേഷി തുടങ്ങിയവ ഇതിന്റെ പ്രത്യേകതകളാണ്.
മാര്‍ക്കറ്റില്‍ എത്തുമ്പോള്‍ വിപണിയിലുണ്ടായിരുന്ന എല്ലാ 'എംപി 3 പ്ലെയറു'കളേക്കാളും ബഹുകാതം മുന്നിലായിരുന്നു ഇത്. ആപ്പിള്‍ കമ്പനി പുറത്തിറക്കിയ ആദ്യകാല ഐപാഡ് എന്ന സവിശേഷതയാണ് ഇതിന്റെ മൂല്യം കുത്തനേ ഉയര്‍ത്തുന്നത്. മാര്‍ക്കറ്റില്‍ ഇറക്കുമ്പോള്‍ ഇതിന്റെ വില 399 ഡോളറായിരുന്നു.
ആളുകളുടെ പാട്ടു കേള്‍ക്കുന്ന രീതിയില്‍ സമൂല മാറ്റം വരുത്തിയ ഉപകരണമാണിത്.കുപ്പര്‍ത്തീനോ ആസ്ഥാനമായുള്ള ടെക് ഭീമന്‍ ഇപ്പോള്‍ ഐപാഡ് ടച്ച് മാത്രമാണ് പുറത്തിറക്കുന്നത്. ഐപാഡിലെ മറ്റ് മോഡലുകളെല്ലാം 2017 മുതല്‍ ആപ്പിള്‍ പുറത്തിറക്കുന്നില്ല. വിവിധ സീരിസില്‍ പെട്ട അനേക മില്യണ്‍ ആപ്പിള്‍ ഐ പാഡുകള്‍ ഇതിനികം വിപണിയില്‍ വിറ്റിരുന്നു. അത്യപൂര്‍വമായ ഒന്നായതു കൊണ്ടാണ് 18 വര്‍ഷത്തെ പഴക്കമുണ്ടെങ്കിലും ഈ ബേയിലെ 'എംപി 3 പ്ലെയറിന്' വില ഉയര്‍ന്നു നില്‍ക്കുന്നത്.

Other News

 • പശുവിന്റെ ചുണ്ടില്‍ ചുംബിക്കാന്‍ 'കൗ കിസ്സിംഗ് ചലഞ്ച്'
 • ബിസ്‌ക്കറ്റിനകത്തെ ക്രീം പൊട്ടാതെ എടുക്കാന്‍ 29 വര്‍ഷം!
 • മും​ബൈ സ്വ​ദേ​ശി​യാ​യ അ​നീ​ഷ്​ ക​പൂ​ർ ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും വി​ജ​യി​യാ​യ ശി​ൽ​പി​യെ​ന്ന്​ സ​ർ​വേ റിപ്പോര്‍ട്ട്‌
 • ചൈനയിലും ടോയ്‌ലറ്റ് വിപ്ലവം!
 • മകള്‍ പഠിക്കുന്നത് നിരീക്ഷിക്കാന്‍ വളര്‍ത്തുനായ!
 • ദുബായ് ഫ്രെയ്മിന് ഡിന്നസ് റെക്കോര്‍ഡ്!
 • മണിപ്പൂര്‍ സമരനായിക ഇറോം ശര്‍മ്മിള മാതൃദിനത്തില്‍ ഇരട്ട പെണ്‍കുഞ്ഞുങ്ങളുടെ അമ്മയായി!
 • വടി പിടിക്കാന്‍ അടികൂടുന്ന നഗ്നരായ പുരുഷന്മാര്‍; ക്ഷേത്രാചാരം കൗതുകമാകുന്നു
 • ആണ്‍ സ്വവര്‍ഗ്ഗാനുരാഗം രോഗമാണെന്നും മരുന്നുകണ്ടെത്തിയെന്നും അവകാശവാദം!
 • ആസ്‌ട്രേലിയ സെന്‍ട്രല്‍ ബാങ്ക് അച്ചടിച്ചു പുറത്തിറക്കിയ 184 മില്യന്‍ 50 ന്റെ ഡോളറുകളില്‍ അക്ഷരത്തെറ്റ്
 • Write A Comment

   
  Reload Image
  Add code here