" />

മകള്‍ പഠിക്കുന്നത് നിരീക്ഷിക്കാന്‍ വളര്‍ത്തുനായ!

Tue,May 14,2019


മകള്‍ മൊബൈല്‍ഫോണില്‍ ഗെയിം കളിക്കാതെ പഠിക്കാന്‍ വളര്‍ത്തുനായയുടെ കാവല്‍. ചൈനയിലെ ഒരു പിതാവാണ് മകള്‍ പഠിക്കുന്നത് നോക്കാന്‍ വളര്‍ത്തുനായയെ ചുമതലപ്പെടുത്തിയത്. നായ ഉത്തരവാദിത്തതോടെ തന്റെ ചുമതല നിറവേറ്റുന്ന കാഴ്ചയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറല്‍.ഷൂലിയാങ് എന്ന പിതാവാണ് മകള്‍ ഷിയാന പഠനത്തിനിടെ മൊബൈലില്‍ നോക്കി സമയം കളയാതിരിക്കാന്‍ നായയെ കാവലിരുത്തിയത്. ചൈനയിലെ ഗുയിഷോയില്‍ നിന്നാണ് അല്‍പ്പം കൗതുകമേറിയ ഈ കാഴ്ച പുറത്തുവന്നിരിക്കുന്നത്. പെണ്‍കുട്ടി പഠിക്കാനിരിക്കുന്ന മേശയുടെ മുകളില്‍ കാല്‍ ഉയര്‍ത്തിവച്ച് കാവല്‍ നിന്ന് ഷിയാനയെ നിരീക്ഷിക്കുന്ന വളര്‍ത്തുനായയുടെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു.

പെണ്‍കുട്ടിയുടെ പിതാവ് തന്നെയാണ് ഫാന്‍ത്വാന്‍ എന്ന വളര്‍ത്തു നായക്ക് ഇതിനുവേണ്ട പരിശീലനം നല്‍കിയത്. പഠിച്ചു കൊണ്ടിരിക്കുന്ന പെണ്‍കുട്ടിയുടെ മുന്നിലും വശങ്ങളിലുമായി മാറിമാറി നിന്ന് നായ നിരീക്ഷിക്കുന്നത് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. 'മകള്‍ക്ക് ഹോം വര്‍ക്ക് ചെയ്യാന്‍ നല്ല മടിയായിരുന്നു. ഇങ്ങനെയാണ് വളര്‍ത്തുനായയെ കാവല്‍ നിര്‍ത്താന്‍ തീരുമാനിച്ചത്, അവന്‍ അവന്റെ ജോലി ഭംഗിയായി ചെയ്തു വരുന്നു'-പെണ്‍കുട്ടിയുടെ പിതാവ് പറഞ്ഞു. നായക്കുട്ടിയെ കാവല്‍ നിര്‍ത്തിയതോടെ തനിക്ക് പഠിക്കാന്‍ മടിയില്ലെന്നും ചുറ്റും സഹപാഠികള്‍ ഉള്ളതു പോലെ തോന്നുന്നുണ്ടെന്നുമാണ് ഷിയാന പറയുന്നത്.

Other News

 • പശുവിന്റെ ചുണ്ടില്‍ ചുംബിക്കാന്‍ 'കൗ കിസ്സിംഗ് ചലഞ്ച്'
 • ബിസ്‌ക്കറ്റിനകത്തെ ക്രീം പൊട്ടാതെ എടുക്കാന്‍ 29 വര്‍ഷം!
 • മും​ബൈ സ്വ​ദേ​ശി​യാ​യ അ​നീ​ഷ്​ ക​പൂ​ർ ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും വി​ജ​യി​യാ​യ ശി​ൽ​പി​യെ​ന്ന്​ സ​ർ​വേ റിപ്പോര്‍ട്ട്‌
 • ചൈനയിലും ടോയ്‌ലറ്റ് വിപ്ലവം!
 • 18 വര്‍ഷം പഴക്കമുള്ള ഐ പാഡ്, വില കേട്ടാല്‍ ഞെട്ടും; 14 ലക്ഷം രൂപ
 • ദുബായ് ഫ്രെയ്മിന് ഡിന്നസ് റെക്കോര്‍ഡ്!
 • മണിപ്പൂര്‍ സമരനായിക ഇറോം ശര്‍മ്മിള മാതൃദിനത്തില്‍ ഇരട്ട പെണ്‍കുഞ്ഞുങ്ങളുടെ അമ്മയായി!
 • വടി പിടിക്കാന്‍ അടികൂടുന്ന നഗ്നരായ പുരുഷന്മാര്‍; ക്ഷേത്രാചാരം കൗതുകമാകുന്നു
 • ആണ്‍ സ്വവര്‍ഗ്ഗാനുരാഗം രോഗമാണെന്നും മരുന്നുകണ്ടെത്തിയെന്നും അവകാശവാദം!
 • ആസ്‌ട്രേലിയ സെന്‍ട്രല്‍ ബാങ്ക് അച്ചടിച്ചു പുറത്തിറക്കിയ 184 മില്യന്‍ 50 ന്റെ ഡോളറുകളില്‍ അക്ഷരത്തെറ്റ്
 • Write A Comment

   
  Reload Image
  Add code here