ഉറങ്ങിക്കിടക്കുമ്പോള്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചയാളുടെ നാവ് വനിത ഡോക്ടര്‍ കടിച്ചുമുറിച്ചു

Fri,Jun 07,2019


ബ്ലൂംഫോണ്‍ടെയിന്‍ (ദക്ഷിണാഫ്രിക്ക): വനിതാ ഡോക്ടറെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാളുടെ നാവ് ഡോക്ടര്‍ കടിച്ചുമുറിച്ചു. ദക്ഷിണാഫ്രിക്കയിലെ ബ്ലൂംഫോണ്‍ടെയിനിലെ പെലേനോമി ആശുപത്രിയിലെ 24 കാരിയായ ഡോക്ടറാണ് തന്നെ ഉപദ്രവിക്കാനെത്തിയ ആളെ പല്ലും നഖവും ഉപയോഗിച്ച് ചെറുത്തത്.
ആശുപത്രിയിലെ സ്റ്റാഫ് കോര്‍ട്ടേഴ്‌സില്‍ ഉറങ്ങിക്കിടക്കവെയാണ് ഡോക്ടറെ 32 കാരന്‍ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചതെന്ന് ബ്രിട്ടീഷ് മാധ്യമമായ മെയില്‍ ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്തു.
പ്രത്യാക്രകമണത്തില് മുറിവേറ്റ അക്രമി മുറിഞ്ഞ നാവുമായി ഓടി രക്ഷപ്പെട്ടു. പിന്നാലെ തേടിയെത്തിയ പോലീസ് മറ്റൊരാശുപത്രിയില്‍ ചികിത്സയ്ക്കിടെ അക്രമിയെ പിടികൂടി. തുടര്‍ന്ന് ഇയാളെ പ്ലാസ്റ്റിക് സര്‍ജ്ജറി സൗകര്യമുള്ള യൂണിവേഴ്‌സിറ്റാസ് ആശുപത്രിയില്‍ എത്തിച്ച് പോലീസ് കാവലില്‍ ശസ്ത്രക്രിയ നടത്തി.

Other News

 • ഫേസ്ബുക്ക് ലൈവിനിടെ പാക് പ്രവിശ്യ മന്ത്രിക്ക് പൂച്ചച്ചെവി!
 • പ്രസവിച്ച് അരമണിക്കൂറിനുള്ളില്‍ പരീക്ഷ എഴുതി എത്യോപ്യ സ്വദേശിനി!
 • 108 വയസ്സുള്ള പിയാനോ വാദക!
 • വിവാഹമോചനം നേടിയശേഷം വിവാഹവസ്ത്രങ്ങള്‍ ധരിച്ച് ആഘോഷം!
 • ദ നണ്ണിനെ ഉമ്മവയ്ക്കാന്‍ ഇഷ്ടപ്പെടുന്ന മൂന്നുവയസ്സുകാരി!
 • ഇന്ത്യ-ഓസ്‌ട്രേലിയ മത്സരം കാണാനെത്തിയ വിജയ് മല്ല്യക്കെതിരെ ഇന്ത്യന്‍ വംശജരുടെ പ്രതിഷേധം, ആണാണെങ്കില്‍ മാപ്പുപറയാന്‍ ആക്രോശം
 • യാത്രക്കാരന്‍ ഡബിള്‍ ബെല്ലടിച്ചു: കണ്ടക്ടര്‍ ഇല്ലാതെ കെഎസ്ആര്‍ടിസി ബസ് 18 കിലോമീറ്റര്‍ ഓടി
 • ഭര്‍ത്താവിന്റെ ഓര്‍മയ്ക്കായി വീട്ടമ്മ നട്ടുപിടിപ്പിച്ചത് 73,000 മരങ്ങള്‍
 • കുടി വെള്ളത്തിന് സ്വര്‍ണത്തെക്കാള്‍ മൂല്യം; കണ്ണ് തെറ്റിയാല്‍ കള്ളന്‍ കൊണ്ടുപോകും; പൂട്ടിവെച്ച് കാവലിരിക്കുന്നു, നാട്ടുകാര്‍
 • മറ്റൊരാളുമായി വിവാഹമുറപ്പിച്ച കാമുകിയെ സ്വന്തമാക്കാന്‍ കാമുകന്‍ നടത്തിയ നിരാഹാരസമരത്തിന് ശുഭപര്യവസാനം!
 • Write A Comment

   
  Reload Image
  Add code here