യാത്രക്കാരന്‍ ഡബിള്‍ ബെല്ലടിച്ചു: കണ്ടക്ടര്‍ ഇല്ലാതെ കെഎസ്ആര്‍ടിസി ബസ് 18 കിലോമീറ്റര്‍ ഓടി

Sun,Jun 09,2019


മൂവാറ്റുപുഴ: യാത്രക്കാരന്‍ഡബിള്‍ ബെല്ലടിച്ചു: കണ്ടക്ടര്‍ ഇല്ലാതെ കെഎസ്ആര്‍ടിസി ബസ് 18 കിലോമീറ്റര്‍ ഓടി.
ബത്തേരിയില്‍ നിന്ന് കോട്ടയത്തേക്ക് പുറപ്പെട്ട ഞടഗ 644 നമ്പര്‍ ബസാണ് ശനിയാഴ്ച രാത്രി പത്തോടെ നിറയെ യാത്രക്കാരുമായി മൂവാറ്റുപുഴ മുതല്‍ കൂത്താട്ടുകുളം വരെ കണ്ടക്ടറില്ലാതെ ഓടിയത്.
ഇടയ്ക്ക് രണ്ടിടങ്ങളില്‍ ആളിറങ്ങാനും പുറപ്പെടാനും ബെല്ലടിച്ചതും ഡബിള്‍ ബെല്ലടിച്ചതും യാത്രക്കാര്‍ തന്നെ. കൂത്താട്ടുകുളത്ത് എത്തിയിട്ടും കണ്ടക്ടര്‍ ഇല്ലെന്ന വിവരമറിയാതെ ഡ്രൈവര്‍ ബസുമായി യാത്ര തുടരാന്‍ തുടങ്ങിയപ്പോള്‍ ഡിപ്പോ അധികൃതര്‍ ബസ് പിടിച്ചിടുകയായിരുന്നു.
നേരത്തെ മൂവാറ്റുപുഴയില്‍ ബസില്‍ നിന്ന് പുറത്തിറങ്ങിയ കണ്ടക്ടര്‍ തിരികെ കയറും മുന്‍പ് യാത്രക്കാരില്‍ ഒരാള്‍ ഡബിള്‍ ബെല്ലടിച്ചതാണ് ബസ് യാത്ര തുടരുന്നതിന് കാരണമായതെന്ന് പറയുന്നു. നിറയെ യാത്രക്കാര്‍ ഉണ്ടായിരുന്നതിനാല്‍ കണ്ടക്ടര്‍ ഇല്ലെന്ന വിവരം ഡ്രൈവറും യാത്രക്കാരില്‍ ഭൂരിപക്ഷം പേരും അറിഞ്ഞില്ല. തിരികെ കയറാനെത്തിയ കണ്ടക്ടര്‍ ബസ് കാണാതായതോടെ ഡിപ്പോയില്‍ അറിയിക്കുകയായിരുന്നു.
ബസ് കൂത്താട്ടുകുളത്ത് എത്തുന്നതിനു മുന്‍പ് ഇവിടേക്ക് സന്ദേശം എത്തി. മൂവാറ്റുപുഴയില്‍ നിന്ന് കണ്ടക്ടറെ മറ്റൊരു ഡ്രൈവര്‍ ബൈക്കില്‍ കൂത്താട്ടുകുളത്ത് എത്തിച്ചതോടെ വൈകാതെ തന്നെ ബസ് കോട്ടയത്തേക്കു യാത്ര തുടരുകയും ചെയ്തു.
കോട്ടയത്തേക്കു പോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസ് മൂവാറ്റുപുഴയില്‍ ഇറങ്ങിയ വനിതാ കണ്ടക്ടറെ കയറ്റാതെ 7 കിലോമീറ്റര്‍ ഓടിയ സംഭവം രണ്ട് ദിവസം മുന്‍പാണുണ്ടായത്. ബസ് മീങ്കുന്നത്ത് എത്തിയപ്പോഴാണ് കണ്ടക്ടര്‍ ഇല്ലെന്ന വിവരം ഡ്രൈവര്‍ അറിഞ്ഞത്. നിര്‍ത്തിയിട്ട് കാത്തു കിടന്ന ബസ് കണ്ടക്ടര്‍ എത്തിയ ശേഷമാണ് യാത്രതുടര്‍ന്നത്. യാത്രക്കാരില്‍ ആരുടെയോ കൈ തട്ടി ബെല്‍ മുഴങ്ങിയതാണ് ബസ് പുറപ്പെടാന്‍ കാരണം.

Other News

 • ഫേസ്ബുക്ക് ലൈവിനിടെ പാക് പ്രവിശ്യ മന്ത്രിക്ക് പൂച്ചച്ചെവി!
 • പ്രസവിച്ച് അരമണിക്കൂറിനുള്ളില്‍ പരീക്ഷ എഴുതി എത്യോപ്യ സ്വദേശിനി!
 • 108 വയസ്സുള്ള പിയാനോ വാദക!
 • വിവാഹമോചനം നേടിയശേഷം വിവാഹവസ്ത്രങ്ങള്‍ ധരിച്ച് ആഘോഷം!
 • ദ നണ്ണിനെ ഉമ്മവയ്ക്കാന്‍ ഇഷ്ടപ്പെടുന്ന മൂന്നുവയസ്സുകാരി!
 • ഇന്ത്യ-ഓസ്‌ട്രേലിയ മത്സരം കാണാനെത്തിയ വിജയ് മല്ല്യക്കെതിരെ ഇന്ത്യന്‍ വംശജരുടെ പ്രതിഷേധം, ആണാണെങ്കില്‍ മാപ്പുപറയാന്‍ ആക്രോശം
 • ഭര്‍ത്താവിന്റെ ഓര്‍മയ്ക്കായി വീട്ടമ്മ നട്ടുപിടിപ്പിച്ചത് 73,000 മരങ്ങള്‍
 • ഉറങ്ങിക്കിടക്കുമ്പോള്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചയാളുടെ നാവ് വനിത ഡോക്ടര്‍ കടിച്ചുമുറിച്ചു
 • കുടി വെള്ളത്തിന് സ്വര്‍ണത്തെക്കാള്‍ മൂല്യം; കണ്ണ് തെറ്റിയാല്‍ കള്ളന്‍ കൊണ്ടുപോകും; പൂട്ടിവെച്ച് കാവലിരിക്കുന്നു, നാട്ടുകാര്‍
 • മറ്റൊരാളുമായി വിവാഹമുറപ്പിച്ച കാമുകിയെ സ്വന്തമാക്കാന്‍ കാമുകന്‍ നടത്തിയ നിരാഹാരസമരത്തിന് ശുഭപര്യവസാനം!
 • Write A Comment

   
  Reload Image
  Add code here