നടിയെ ആക്രമിച്ച കേസിന്റെ വിചാരണ നിര്‍ത്തി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി

Sun,Mar 11,2018


കൊച്ചി: യുവനടിയെ കാറില്‍ കടത്തിക്കൊണ്ടുപോയി നടിയെ ആക്രമിച്ച് നഗ്ന ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസിന്റെ വിചാരണ നിര്‍ത്തി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി.
പ്രതി എന്ന നിലയ്ക്കുള്ള അവകാശം സംരക്ഷിക്കണമെന്ന ആവശ്യം പരിഗണിച്ചശേഷം വിചാരണ നടത്തണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.
മാര്‍ച്ച് 14ന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ കേസിന്റെ വിചാരണ ആരംഭിക്കാനിരിക്കെയാണ് ഹര്‍ജി.
കേസില്‍ എട്ടാം പ്രതിയാണ് ദിലീപ്. ബുധനാഴ്ച എല്ലാ പ്രതികളോടും ഹാജരാവാന്‍ കോടതി നിര്‍ദ്ദേശിച്ചിരുന്നു.
നേരത്തെ നടിയെ അക്രമിച്ച ദൃശ്യങ്ങള്‍ വേണമെന്ന ഹര്‍ജിയും ദിലീപ് നല്‍കിയിരുന്നു. ഇരു ഹര്‍ജികളും തിങ്കളാഴ്ച ഹൈക്കോടതി പരിഗണിക്കും.

Other News

 • ഓഡിഷനില്‍ പങ്കെടുക്കാന്‍ ഫോണ്‍ സെക്‌സ് ചെയ്യേണ്ടുവന്നുവെന്ന് രാധിക ആപ്‌തെ
 • ബാലതാരമായിരിക്കെ ലൈംഗിക പീഡനമേല്‍ക്കേണ്ടിവന്നുവെന്ന് നടി ഡെയ്‌സി ഇറാനി
 • കരണ്‍ജോഹര്‍ ശ്രീദേവിക്കായി മാറ്റിവെച്ച് റോള്‍ ഇനി ചെയ്യുന്നത് മാധുരി ദീക്ഷിത്
 • സെക്‌സ് ആന്റ് സിറ്റി സീരിയല്‍ നടി ന്യൂയോര്‍ക്ക് ഗവര്‍ണര്‍ സ്ഥാനത്തേക്കുള്ള റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി
 • നീരജ് മാധവിന്റെ വിവാഹ നിശ്ചയം കഴിഞ്ഞു
 • നടി ശ്രിയ ശരണ്‍ വിവാഹിതയായി
 • മനുഷ്യക്കടത്ത്: ദലേര്‍ മെഹന്ദിക്ക് രണ്ടുവര്‍ഷം തടവ്
 • തനിക്ക് ട്യൂമറാണെന്ന് ഇര്‍ഫാന്‍ ഖാന്‍; ഇപ്പോള്‍ വിദേശത്ത് ചികിത്സയില്‍
 • ദുല്‍ഖറും സോനവും ഒന്നിക്കുന്ന സോയ ഫാക്ടര്‍ ഫസ്റ്റ്‌ലുക്ക് പുറത്ത്
 • ബിഗ് ബിയ്ക്ക് ജോധ്പൂരില്‍ ഷൂട്ടിങ്ങിനിടെ ദേഹാസ്വാസ്ഥ്യം; മുംബൈയില്‍ നിന്ന് ഡോക്ടര്‍മാരെത്തി
 • കാമറൂണ്‍ ഡയസ് അഭിനയം നിര്‍ത്തുന്നു
 • Write A Comment

   
  Reload Image
  Add code here