അപ്പാനി ശരത്ത് മണിരത്‌നം ചിത്രത്തില്‍ അഭിനയിക്കുന്നു

Mon,Mar 12,2018


അങ്കമാലി ഡയറീസ് എന്ന ചിത്രത്തില്‍ വില്ലനായി എത്തി പ്രേക്ഷക മനം കവര്‍ന്ന നടന്‍ അപ്പാനി രവി എന്ന അപ്പാനി ശരത്തിന്റെ കുതിപ്പ് മലയാളത്തില്‍ ഒതുങ്ങുന്നില്ല. ഇന്ത്യന്‍ സിനിമയിലെ മാസ്റ്റര്‍ ക്രാഫ്റ്റ്‌സ് മാന്‍ മണിരത്‌നത്തിന്റെ ചിത്രത്തില്‍ മികച്ച വേഷം ചെയ്യാന്‍ അവസരം ലഭിച്ചിരിക്കയാണ് ഇപ്പോള്‍ അപ്പാനി ശരത്തിന്. 'ചെക്ക സിവന്ത വാനം' എന്ന ചിത്രത്തില്‍ അരവിന്ദ് സ്വാമി, ചിമ്പു, വിജയ് സേതുപതി തുടങ്ങിയ വന്‍ താരനിരയ്‌ക്കൊപ്പമാണ് ശരത്ത് എത്തുന്നത്. വിശാലിന്റെ സണ്ടക്കോഴി 2വില്‍ വില്ലനും ശരത്താണ്. മണിരത്‌നം ചിത്രം ഷൂട്ടിംഗ് ആരംഭിച്ചുവെന്നും അപ്പാനി സെറ്റില്‍ ജോയിന്‍ ചെയ്തുവെന്നുമാണ് റിപ്പോര്‍ട്ട്. ജ്യോതിക, ഐശ്വര്യ രാജേഷ്, അതിഥി റാവു എന്നിവരാണ് നായികമാര്‍. ഫഹദ് ഫാസിലും സിനിമയിലുണ്ടാകുമായിരുന്നെങ്കിലും ഡേറ്റ് പ്രശ്‌നം കാരണം പിന്മാറുകയായിരുന്നു.

Other News

 • പുതിയ വിജയ് ചിത്രം സര്‍ക്കാര്‍; ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി
 • നടന്‍ മനോജ് പിള്ള അന്തരിച്ചു
 • അമല്‍ നീരദും ഫഹദ് ഫാസിലും ഒന്നിക്കുന്ന ചിത്രത്തിന് 'വരത്തൻ' ; ഫസ്റ്റ്ലുക് പുറത്ത്
 • ഫോട്ടോയെടുക്കാന്‍ ശ്രമിച്ച ആരാധകനോട് സെയ്ഫ് അലിഖാന്‍ തട്ടികയറി
 • തമിഴ് സുന്ദരി അനുക്രീതി വാസ് മിസ് ഇന്ത്യ 2018
 • നടന്‍ സായികുമാറിന്റെ മകള്‍ വിവാഹിതയായി
 • ഉണ്ണി മുകുന്ദനെതിരായ പരാതിയിലെ നടപടികൾക്ക്​ സ്​റ്റേ
 • മോഹൻലാൽ-രഞ്ജിത്ത് കൂട്ടുകെട്ടിന്‍റെ ഡ്രാമ
 • ദിലീപിനെതിരായ കേസിന്റെ പിന്നില്‍ മഞ്ജുവാര്യരെന്ന് പ്രതി മാര്‍ട്ടിന്‍; ദിലീപിനെ നശിപ്പിക്കുക ലക്ഷ്യം
 • നടിമാരെ സാസ്‌ക്കാരിക പരിപാടിക്കെന്ന പേരില്‍ അമേരിക്കയില്‍ എത്തിച്ച് ലൈംഗികമായി ചൂഷണം ചെയ്യുന്ന റാക്കറ്റ്: മൂന്ന് നടിമാര്‍ സംശയത്തിന്റെ നിഴലില്‍
 • മൈസ്റ്റോറി' ലോകകപ്പ് ടീസര്‍
 • Write A Comment

   
  Reload Image
  Add code here