കാമറൂണ്‍ ഡയസ് അഭിനയം നിര്‍ത്തുന്നു

Tue,Mar 13,2018


കാമറൂണ്‍ ഡയസ് അഭിനയം നിര്‍ത്തുന്നു. നാല് വര്‍ഷങ്ങളിലേറെയായി അഭിനയരംഗത്ത് നിന്ന് വിട്ടു നില്‍ക്കുന്ന ഡയസ് സുഹൃത്ത് സല്‍മ ബ്ലെയറിനോടാണ് സിനിമ വിടുന്ന കാര്യം വെളിപെടുത്തിയത്. കാരണം അജ്ഞാതമാണ്. 1972 ല്‍ ജനിച്ച ഡയസ് ദ മാസ്‌ക് എന്ന ചിത്രത്തിലൂടെ 1994 ലാണ് ഹോളിവുഡില്‍ അരങ്ങേറ്റം കുറിയ്ക്കുന്നത്. മൈ ബെസ്റ്റ് ഫ്രണ്ട്‌സ് വെഡിംങ്, ദേറീസ് സംതിങ് എബൗട്ട് മേരി, ചാര്‍ലീസ് ഏഞ്ചല്‍ സീരീസ് എന്നിവ് കാമറൂണിന് പ്രശസ്തി നേടി കൊടുത്തു. ബീയിംങ് ജോണ്‍ മാല്‍ക്കോവിച്ച്, വനിലാ സ്‌കൈ, ഗാങ്‌സ് ഓഫ് ന്യൂയോര്‍ക്ക്, ദേറീസ് സംതിങ് എബൗട്ട് മേരി എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് നാല് തവണ ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരത്തിനുള്ള നാമനിര്‍ദ്ദേശം ലഭിച്ചിട്ടുണ്ട്. ടോം ക്രൂയിസിനൊപ്പം അഭിനയിച്ച നെറ്റ് ആന്റ് ഡേ (2010) എന്ന ചിത്രം ബോക്‌സ്ഓഫീസില്‍ വലിയ വിജയമായിരുന്നു. 2014 ല്‍ പുറത്തിറങ്ങിയ മ്യൂസിക്കല്‍ കോമഡി ചിത്രം ആനിയാണ് അവസാനമായി പുറത്തിറങ്ങിയ ചിത്രം. ന്യൂയോര്‍ക്ക് ഫിലിം ക്രിട്ടിക്‌സിന്റെ മികച്ച അഭിനേത്രിക്കുള്ള പുരസ്‌കാരം 2013 ല്‍ ഡയസ് സ്വന്തമാക്കി.

Other News

 • ഓഡിഷനില്‍ പങ്കെടുക്കാന്‍ ഫോണ്‍ സെക്‌സ് ചെയ്യേണ്ടുവന്നുവെന്ന് രാധിക ആപ്‌തെ
 • ബാലതാരമായിരിക്കെ ലൈംഗിക പീഡനമേല്‍ക്കേണ്ടിവന്നുവെന്ന് നടി ഡെയ്‌സി ഇറാനി
 • കരണ്‍ജോഹര്‍ ശ്രീദേവിക്കായി മാറ്റിവെച്ച് റോള്‍ ഇനി ചെയ്യുന്നത് മാധുരി ദീക്ഷിത്
 • സെക്‌സ് ആന്റ് സിറ്റി സീരിയല്‍ നടി ന്യൂയോര്‍ക്ക് ഗവര്‍ണര്‍ സ്ഥാനത്തേക്കുള്ള റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി
 • നീരജ് മാധവിന്റെ വിവാഹ നിശ്ചയം കഴിഞ്ഞു
 • നടി ശ്രിയ ശരണ്‍ വിവാഹിതയായി
 • മനുഷ്യക്കടത്ത്: ദലേര്‍ മെഹന്ദിക്ക് രണ്ടുവര്‍ഷം തടവ്
 • തനിക്ക് ട്യൂമറാണെന്ന് ഇര്‍ഫാന്‍ ഖാന്‍; ഇപ്പോള്‍ വിദേശത്ത് ചികിത്സയില്‍
 • ദുല്‍ഖറും സോനവും ഒന്നിക്കുന്ന സോയ ഫാക്ടര്‍ ഫസ്റ്റ്‌ലുക്ക് പുറത്ത്
 • ബിഗ് ബിയ്ക്ക് ജോധ്പൂരില്‍ ഷൂട്ടിങ്ങിനിടെ ദേഹാസ്വാസ്ഥ്യം; മുംബൈയില്‍ നിന്ന് ഡോക്ടര്‍മാരെത്തി
 • Write A Comment

   
  Reload Image
  Add code here