ബിഗ് ബിയ്ക്ക് ജോധ്പൂരില്‍ ഷൂട്ടിങ്ങിനിടെ ദേഹാസ്വാസ്ഥ്യം; മുംബൈയില്‍ നിന്ന് ഡോക്ടര്‍മാരെത്തി

Tue,Mar 13,2018


ജോധ്പുര്‍: ഇന്ത്യന്‍ സിനിമയിലെ ബിഗ് ബി അമിതാഭ് ബച്ചന് ഷൂട്ടിങ്ങിനിടെ ദേഹാസ്വാസ്ഥ്യമെന്ന് റിപ്പോര്‍ട്ട്.
ചിത്രീകരണം തുടരുന്ന 'തഗ്സ് ഓഫ് ഹിന്ദോസ്ഥാന്‍' എന്ന സിനിമ യുടെ സെറ്റില്‍വെച്ചാണ് ബച്ചന് ദേഹാസ്വാസ്ഥ്യം ഉണ്ടായത്. ഉടന്‍ തന്നെ അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സംഭവത്തെതുടര്‍ന്ന് മുംബൈയിലെ അമിതാഭിന്റെ ഡോക്ടര്‍മാരും ജോധ്പുരിലെത്തി. 75 വയസുള്ള ബച്ചന് പല അസുഖങ്ങളും ഉണ്ടെന്നാണ് വിവരം. ഓരോ ദിവസവും ശരീരം മോശമാകുന്നുവെന്നും വാര്‍ത്തകള്‍ ഉണ്ടായിരുന്നു.
അതേസമയം, താന്‍ ഡോക്ടര്‍മാര്‍ക്കൊപ്പമാണെന്ന് ബിഗ് ബി തന്നെ ട്വിറ്ററില്‍ കുറിച്ചു.
തനിക്ക് വയ്യെന്നുതന്നെ ബച്ചന്‍ പറഞ്ഞു. തന്റെ ശരീരം ഡോക്ടര്‍മാര്‍ ശരിയാക്കി കൊണ്ടിരിക്കയാണെന്നും തമാശ രൂപേണയാണ് ബച്ചന്‍ കുറിച്ചത്. ഇപ്പോള്‍ വിശ്രമത്തിലാണ്, എപ്പോള്‍ തിരികെയെത്തുമെന്ന് അറിയിക്കാമെന്നും ബച്ചന്‍ ട്വിറ്ററില്‍ കുറിച്ചു.
ഇപ്പോള്‍ വിശ്രമത്തിലാണെന്നും വേദനയില്ലാതെ വിജയം നേടാനാകില്ലെന്നും ബച്ചന്‍ പറയുന്നു.
ചൊവ്വാഴ്ച പുലര്‍ച്ചെയാണ് ബച്ചന്റെ ട്വീറ്റ് എത്തിയത്. മുംബൈയിലെ ലീലാവതി ആശുപത്രിയില്‍ കഴിഞ്ഞ മാസം ബച്ചന്‍ ചികിത്സ തേടിയിരുന്നു.
ബിഗ് ബിയുടെ ആരോഗ്യത്തിനുവേണ്ടി ബോളിവുഡ് ലോകം ഒന്നടങ്കം പ്രാര്‍ത്ഥനയിലാണ്.

Other News

 • ഓഡിഷനില്‍ പങ്കെടുക്കാന്‍ ഫോണ്‍ സെക്‌സ് ചെയ്യേണ്ടുവന്നുവെന്ന് രാധിക ആപ്‌തെ
 • ബാലതാരമായിരിക്കെ ലൈംഗിക പീഡനമേല്‍ക്കേണ്ടിവന്നുവെന്ന് നടി ഡെയ്‌സി ഇറാനി
 • കരണ്‍ജോഹര്‍ ശ്രീദേവിക്കായി മാറ്റിവെച്ച് റോള്‍ ഇനി ചെയ്യുന്നത് മാധുരി ദീക്ഷിത്
 • സെക്‌സ് ആന്റ് സിറ്റി സീരിയല്‍ നടി ന്യൂയോര്‍ക്ക് ഗവര്‍ണര്‍ സ്ഥാനത്തേക്കുള്ള റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി
 • നീരജ് മാധവിന്റെ വിവാഹ നിശ്ചയം കഴിഞ്ഞു
 • നടി ശ്രിയ ശരണ്‍ വിവാഹിതയായി
 • മനുഷ്യക്കടത്ത്: ദലേര്‍ മെഹന്ദിക്ക് രണ്ടുവര്‍ഷം തടവ്
 • തനിക്ക് ട്യൂമറാണെന്ന് ഇര്‍ഫാന്‍ ഖാന്‍; ഇപ്പോള്‍ വിദേശത്ത് ചികിത്സയില്‍
 • ദുല്‍ഖറും സോനവും ഒന്നിക്കുന്ന സോയ ഫാക്ടര്‍ ഫസ്റ്റ്‌ലുക്ക് പുറത്ത്
 • കാമറൂണ്‍ ഡയസ് അഭിനയം നിര്‍ത്തുന്നു
 • Write A Comment

   
  Reload Image
  Add code here