സൽമാന്​ ഖാന്​ അഞ്ച്​ വർഷം തടവ് ശിക്ഷവിധിച്ച ജഡ്​ജിക്ക്​ സ്ഥലം മാറ്റം

Sat,Apr 07,2018


ജോധ്പൂര്‍: കൃഷ്​ണമൃഗത്തെ വേട്ടയാടിയ കേസിൽ ബോളിവുഡ്​ താരം സൽമാൻ ഖാന്​ അഞ്ച്​ വർഷം തടവ്​ ശിക്ഷ വിധിച്ച ജഡ്​ജിക്ക്​ സ്ഥലംമാറ്റം. ശിക്ഷ വിധിച്ച ദേവ്​ കുമാർ ഖാത്രിയേയും മറ്റ്​ 87 ജഡ്​ജിമാരെയുമാണ്​ രാജസ്ഥാൻ ഹൈകോടതി സ്ഥലം മാറ്റിയത്​. സല്‍മാന്റെ ജാമ്യപേക്ഷ പരിഗണിക്കുന്ന സെഷൻസ്​ കോടതി ജഡ്​ജി രവീ​ന്ദ്ര ജോഷിയെയും സ്ഥലം മാറ്റിയിട്ടുണ്ട്​. കേസിൽ സൽമാൻ ഖാന്​ ഇന്ന് ജാമ്യം അനുവധിച്ചിരുന്നു. ജോധ്​പൂർ സെഷൻസ്​ കോടതിയാണ്​ ജാമ്യം അനുവദിച്ചത്​. 50,000 ​​രൂപയുടെ ബോണ്ടിലാണ്​ ജാമ്യം അനുവദിച്ചത്​. രണ്ട്​ പേരുടെ ആൾജാമ്യത്തിലുമാണ്​ താരത്തെ ജയിലിൽ നിന്ന്​ മോചിപ്പിക്കുക. വ്യാഴാഴ്​ചയാണ്​ 1998ൽ കൃഷ്​ണമൃഗത്തെ വേട്ടയാടിയ കേസിൽ സൽമാൻ ഖാന്​ തടവ്​ ശിക്ഷ വിധിച്ചത്​.

Other News

 • സിനിമാ സെറ്റിലുണ്ടായ അപകടത്തില്‍ നടന്‍ ഹരിശ്രീ അശോകന് പരിക്ക്
 • അഡാര്‍ ലവ് എന്ന ചിത്രത്തിലെ രണ്ടാമത്ത പാട്ടെത്തി
 • ജയലളിതയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന സിനിമയുടെ ഫസ്റ്റ്‌ലുക്ക് പുറത്ത്
 • ഇളയരാജയുടെ പാട്ടുകള്‍ പാടുമെന്ന് എസ്.പി ബാലസുബ്രഹ്മണ്യം
 • താരമൂല്യം ലക്ഷ്യമിട്ടല്ല താന്‍ സിനിമ ചെയ്യുന്നതെന്ന് നടന്‍ പൃഥ്വിരാജ്.
 • ഇന്ത്യയില്‍ ഐഡിയയും വോഡഫോണും ഒന്നായി: 5,000 ജീവനക്കാർ പിരിച്ചുവിടൽ ഭീഷണിയിൽ
 • എമ്മി അവാർഡ്​സ്​ 2018: ഗെയിം ഒാഫ്​ ത്രോൺസിനും ദി മാർവലസിനും പുരസ്​കാരം
 • കുപ്രസിദ്ധ പയ്യന്‍റെ റിലീസ് തിയതി പ്രഖ്യാപിച്ചു
 • നടന്‍ ദിലീപിന് വിദേശത്ത് പോകാന്‍ അനുമതി
 • ക്യാപ്റ്റന്‍ രാജുവിന്റെ വിയോഗത്തില്‍ അനുശോചിച്ച് സിനിമാ ലോകം
 • നടന്‍ ക്യാപ്റ്റന്‍ രാജു അന്തരിച്ചു
 • Write A Comment

   
  Reload Image
  Add code here