കണ്ണിറുക്കല്‍ ഇസ്ലാംവിരുദ്ധം; 'മാണിക്യമലരായ പൂവി' ഗാനരംഗം നീക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ പരാതി

Sun,Apr 08,2018


ന്യൂഡല്‍ഹി: 'ഒരു അഡാര്‍ ലവ്' എന്ന ചിത്രത്തില്‍നിന്ന് 'മാണിക്യമലരായ പൂവി' എന്ന ഗാനരംഗം നീക്കണമെന്നാവശ്യപ്പെട്ട് ഹൈദരാബാദ് സ്വദേശികളായ മുഖീത് ഖാന്‍, സഹീറുദ്ദീന്‍ അലിഖാന്‍ എന്നിവര്‍ സുപ്രീംകോടതിയില്‍. നേരത്തേ പാട്ടിനെതിരേ ഹൈദരാബാദില്‍ പരാതി നല്‍കിയയാളാണ് മുഖീത് ഖാന്‍. യൂട്യൂബില്‍ വൈറലായിക്കഴിഞ്ഞ ഗാനം മതവികാരം വ്രണപ്പെടുത്തിയെന്ന പരാതികളിലെ അന്വേഷണം സുപ്രീംകോടതി നേരത്തേ സ്റ്റേ ചെയ്തിരുന്നു. കേസില്‍ കക്ഷിചേരാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് ഇവര്‍ ചിത്രത്തില്‍നിന്ന് ഗാനരംഗം നീക്കണമെന്നാവശ്യപ്പെട്ടത്. രംഗങ്ങള്‍ മുസ്ലിങ്ങളെ അപകീര്‍ത്തിപ്പെടുത്തുന്നതാണ്. കണ്ണിറുക്കല്‍തന്നെ ഇസ്ലാം വിരുദ്ധമാണ്. അതിനാല്‍ ഗാനം യൂട്യൂബില്‍ നിന്നും സമൂഹമാധ്യമങ്ങളിലില്‍നിന്നും നീക്കണം - ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. മുസ്ലിങ്ങളുടെ സംസ്‌കാരവും മൂല്യങ്ങളും സംരക്ഷിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ മുഴുകിയിരിക്കുന്ന വ്യക്തിയാണ് താനെന്ന് സഹീറുദ്ദീന്‍ അലിഖാന്‍ അവകാശപ്പെടുന്നു.

ഫെബ്രുവരി 14-ന് തെലങ്കാന പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ അന്വേഷണമാണ് സുപ്രീംകോടതി സ്റ്റേ ചെയ്തിരുന്നത്. ചിത്രത്തിനെതിരേ കേസെടുക്കുന്നതില്‍നിന്ന് എല്ലാ സംസ്ഥാനങ്ങളെയും കോടതി വിലക്കിയിരുന്നു. സംവിധായകന്‍ ഒമര്‍ ലുലു, നിര്‍മാതാവ് ഔസേപ്പച്ചന്‍ വാളക്കുഴി, നടി പ്രിയ പ്രകാശ് വാരിയര്‍ എന്നിവരുടെ ഹര്‍ജിയിലായിരുന്നു നടപടി.

Other News

 • നടിയെ അക്രമിച്ച കേസ്: സത്യവാങ്മൂലത്തിന് മറുപടി നല്‍കാന്‍ ഒരാഴ്ച സമയം വേണമെന്ന് ദിലീപ്
 • ബേസില്‍ ജോസഫ് ചിത്രത്തില്‍ വീണ്ടും ടൊവീനോ നായകന്‍
 • മഞ്ജു വാര്യര്‍ തമിഴില്‍ അഭിനയിക്കുന്നു
 • ശ്രീദേവി ബംഗ്ലാവ് വിവാദം; പ്രതികരിക്കാനാകാതെ ജാന്‍വി,ബഹളം വച്ച് മാനേജര്‍
 • ഉയരെയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍
 • നടന്‍ അനീഷ് ജി. മേനോന്‍ വിവാഹിതനായി
 • ശ്രീദേവി ബംഗ്ലാവിനെ കോടതികയറ്റാനൊരുങ്ങി ബോണി കപൂര്‍
 • മഞ്ജു വാര്യര്‍ ഇട്ട ട്വീറ്റിന് ശ്രീകുമാര്‍ മേനോന്റെ 'മറുപടി'; വിമര്‍ശനവുമായി നിരവധി പേര്‍
 • സംവിധായകന്‍ രാജ്കുമാര്‍ ഹിരാനിക്കെതിരെ ലൈംഗികാരോപണവുമായി യുവതി രംഗത്ത്‌
 • ഉണ്ണി മുകുന്ദന്റെ അനിയനും അഭിനയത്തിലേക്ക്
 • മീ ടു ക്യാംപെയിന്‍ ചിലര്‍ക്ക് ഫാഷനാണെന്ന മോഹന്‍ലാലിന്റെ പരാമര്‍ശങ്ങള്‍ക്കെതിരേ പത്മപ്രിയ
 • Write A Comment

   
  Reload Image
  Add code here