സിനിമയിലെ ലൈംഗിക ചൂഷണത്തിനെതിരെ റോഡില്‍ തുണിയുരിഞ്ഞ് പ്രതിഷേധം

Mon,Apr 09,2018


ഹൈദരാബാദ്: സംവിധായകരും നിര്‍മാതാക്കളും ലൈംഗികമായി ചൂഷണം ചെയ്യുന്നതായി ആരോപിച്ച് റോഡില്‍ തുണിയുരിഞ്ഞ് തെലുഗു സിനിമാനടിയുടെ പ്രതിഷേധം. ഹൈദരാബാദിലെ തെലുഗു ഫിലിം ചേംബര്‍ ഓഫ് കൊമേഴ്‌സിനുമുന്നില്‍ ശനിയാഴ്ചയായിരുന്നു നടി ശ്രീ റെഡ്ഢി അര്‍ധനഗ്നയായി പ്രതിഷേധിച്ചത്. മൂന്നു സിനിമകളില്‍ അഭിനയിച്ചിട്ടും തനിക്ക് അംഗത്വം നല്‍കാത്ത മൂവി ആര്‍ട്ടിസ്റ്റ്‌സ് അസോസിയേഷന് (മാ) എതിരേയും കൂടിയാണ് തന്റെ പ്രതിഷേധമെന്ന് അവര്‍ വ്യക്തമാക്കി. ഒടുവില്‍ പോലീസെത്തിയാണ് അവരെ നീക്കിയത്. നഗ്നതാപ്രദര്‍ശനത്തിന്റെ പേരില്‍ നടിയുടെ പേരില്‍ കേസെടുത്തതായി പോലീസ് പറഞ്ഞു. 'സിനിമയില്‍ അവസരം ലഭിക്കണമെങ്കില്‍ എന്റെ നഗ്നചിത്രങ്ങള്‍ വേണമെന്ന് സംവിധായകരും നിര്‍മാതാക്കളും ആവശ്യപ്പെട്ടു. അവര്‍ പറഞ്ഞ കാര്യങ്ങള്‍ ചെയ്തിട്ടുപോലും എനിക്ക് അവസരം ലഭിച്ചില്ല. മറ്റു നടിമാരും ലൈംഗികചൂഷണത്തിന് ഇരയാകുന്നുണ്ട്'- ശ്രീ ആരോപിച്ചു. തെലുഗു പെണ്‍കുട്ടികള്‍ക്ക് 'ടോളിവുഡി'ല്‍ (തെലുഗു സിനിമാമേഖല) അവസരം നല്‍കണമെന്ന് അവര്‍ ആവശ്യപ്പെട്ടു. ലൈംഗികചൂഷണത്തെക്കുറിച്ച് കുറച്ചുദിവസങ്ങളായി അവര്‍ സാമൂഹികമാധ്യമങ്ങളിലൂടെ പ്രതികരിച്ചിരുന്നു.

Other News

 • സിമ്പുവിനെതിരേ മീ ടൂ എന്നാരോപണം'; നടിയെ ആക്രമിച്ച് നടന്റെ ആരാധകര്‍
 • എ.എം.എം.എ ആവശ്യപ്പെട്ടതു കൊണ്ടല്ല സ്വയം രാജിവച്ചതാണെന്ന് ദിലീപ്‌
 • അരിസ്‌റ്റോ സുരേഷിന്റെ നായികയായി നിത്യാ മേനോന്‍
 • മക്കളുടെ പ്രായമുള്ള പെണ്‍കുട്ടികളെ അനുമാലിക്ക് പീഡിപ്പിച്ചിരുന്നുവെന്ന് ആരോപണം
 • ദിലീപിനെ പുറത്താക്കാന്‍ ആവശ്യപ്പെട്ടു, ലാലിന്റെ സമീപനത്തെ നല്ല ഉദ്ദേശ്യത്തോടെ കാണണം- എ.കെ.ബാലന്‍
 • വൈക്കം വിജയലക്ഷ്മി വിവാഹിതയായി
 • ഹരിശ്രീ അശോകന്റെ മകന്‍ അര്‍ജുന്‍ അശോകന്റെ വിവാഹനിശ്ചയം കഴിഞ്ഞു
 • പ്രശ്ന പരിഹാര സെല്‍ വേണമെന്ന് ആവശ്യപ്പെട്ട് ഡബ്ലിയുസിസി വീണ്ടും ഹൈക്കോടതിയില്‍
 • യുപിയിലെ 850 കര്‍ഷകരുടെ ബാങ്ക് ലോണ്‍ അമിതാഭ് ബച്ചന്‍ തിരിച്ചടക്കും
 • എന്നെ ദൃഢമായി അദ്ദേഹത്തിന്റെ ശരീരത്തോട് ചേര്‍ത്ത് പിടിച്ചു; അര്‍ജുനെതിരേ മലയാളി നടി
 • അമ്മ ദിലീപിനെ പുറത്താക്കിയെന്നു പ്രസിഡന്റ് മോഹന്‍ലാല്‍; രാജിവെച്ച നടികള്‍ അപേക്ഷിച്ചാല്‍ തിരിച്ചെടുക്കും
 • Write A Comment

   
  Reload Image
  Add code here