കേരളം മിസ് ചെയ്യുന്നു, തനിക്കു പോറോട്ടയും ബീഫും കഴിക്കണമെന്ന് സുഡാനി ഫ്രം നൈജീരിയ

Tue,Apr 10,2018


സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരാനായ സാമുവല്‍ റോബിന്‍സണ്‍ എന്ന നൈജിരിയന്‍ താരം ട്വീറ്റുമായി രംഗത്ത്. കേരളത്തിലേയ്ക്കു മടങ്ങി എത്തണം എന്ന് ആഗ്രഹം പ്രകടിപ്പിച്ചിരിക്കുകയാണ് റോബിന്‍സണ്‍ ഇപ്പോള്‍. കേരളം എനിക്കു മിസ് ചെയ്യുന്നു. ഇന്ത്യയിലേയ്ക്കു തിരിച്ചു വരാന്‍ മറ്റൊരു പ്രൊജക്ടിനായി ഞാന്‍ കാത്തിരിക്കുകയാണ്. എനിക്കു പൊറോട്ടായും ബീഫും കഴിക്കണം എന്നാണു സാമുവന്‍ ഫേക്ബുക്കില്‍ കുറിച്ചത്. എന്നാല്‍ കുറച്ചു കഴിഞ്ഞതോടെ സുഡുമോന്‍ പോസ്റ്റില്‍ ബിഫ് എന്നത് ചിക്കന്‍ എന്നു തിരുത്തി. അതിനു ശേഷം മട്ടണ്‍ എന്നായിട്ടു തിരുത്തി. ഇതിനേ കുറിച്ചു ചോദിച്ചപ്പോള്‍ എനിക്ക് ശരിക്കും ബീഫ് തന്നെയാണ് വേണ്ടത്. എന്നാല്‍ അതു സുരക്ഷിതമല്ല എന്ന് ആരോ പറഞ്ഞു അതാണ് തിരുത്തിയത് എനിക്ക് ഇപ്പോഴും വേണ്ടത് ബീഫ് തന്നെയാണ് എന്നു റോബിന്‍സണ്‍ പറഞ്ഞു. ബീഫ് എന്നുള്ളത് മട്ടണ്‍ എന്നാക്കിയതോടെ ട്രോളര്‍മാര്‍ രംഗത്ത് എത്തി. ബീഫ് കഴിക്കണം എന്ന് റോബിന്‍ന്റെ പോസ്റ്റിനു താഴെ ബി ജെ പി കേരളയുടെ ഫേസ്ബുക്ക് പേജും ചിലര്‍ ടാഗ് ചെയ്തു. നേരത്തെ പ്രതിഫലത്തിന്റെ കാര്യത്തില്‍ സാമുവല്‍സ് നടത്തിയ അഭിപ്രായപ്രകടനം വിവാദമായിരുന്നു. തനിക്ക് മാത്രം അര്‍ഹമായ പ്രതിഫലം ലഭിച്ചില്ലെന്നും വംശീയ വിദ്വേഷം നേരിടേണ്ടിവന്നുവെന്നുമായിരുന്നു ഇദ്ദേഹത്തിന്റെ പോസ്റ്റ്. ഇത് വലിയ കോലാഹലമാണ് ഉണ്ടാക്കിയത്.

Other News

 • നടിയെ അക്രമിച്ച കേസ്: സത്യവാങ്മൂലത്തിന് മറുപടി നല്‍കാന്‍ ഒരാഴ്ച സമയം വേണമെന്ന് ദിലീപ്
 • ബേസില്‍ ജോസഫ് ചിത്രത്തില്‍ വീണ്ടും ടൊവീനോ നായകന്‍
 • മഞ്ജു വാര്യര്‍ തമിഴില്‍ അഭിനയിക്കുന്നു
 • ശ്രീദേവി ബംഗ്ലാവ് വിവാദം; പ്രതികരിക്കാനാകാതെ ജാന്‍വി,ബഹളം വച്ച് മാനേജര്‍
 • ഉയരെയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍
 • നടന്‍ അനീഷ് ജി. മേനോന്‍ വിവാഹിതനായി
 • ശ്രീദേവി ബംഗ്ലാവിനെ കോടതികയറ്റാനൊരുങ്ങി ബോണി കപൂര്‍
 • മഞ്ജു വാര്യര്‍ ഇട്ട ട്വീറ്റിന് ശ്രീകുമാര്‍ മേനോന്റെ 'മറുപടി'; വിമര്‍ശനവുമായി നിരവധി പേര്‍
 • സംവിധായകന്‍ രാജ്കുമാര്‍ ഹിരാനിക്കെതിരെ ലൈംഗികാരോപണവുമായി യുവതി രംഗത്ത്‌
 • ഉണ്ണി മുകുന്ദന്റെ അനിയനും അഭിനയത്തിലേക്ക്
 • മീ ടു ക്യാംപെയിന്‍ ചിലര്‍ക്ക് ഫാഷനാണെന്ന മോഹന്‍ലാലിന്റെ പരാമര്‍ശങ്ങള്‍ക്കെതിരേ പത്മപ്രിയ
 • Write A Comment

   
  Reload Image
  Add code here