കഥാകൃത്തിന് അഞ്ചു ലക്ഷം നല്കി; മോഹന്‍ലാല്‍ സിനിമയ്ക്കെതിരായ സ്റ്റേ നീങ്ങി വിഷുവിന് റലീസ്
Thu,Apr 12,2018

കഥയുടെ പകര്‍പ്പവകാശം ലംഘിച്ചു എന്ന പരാതിയില്‍ തൃശൂര്‍ ജില്ലാകോടതി 'മോഹന്‍ലാല്‍' സിനിമയ്ക്ക് ഏര്‍പ്പെടുത്തിയ സ്റ്റേ ഒഴിവായി.
കഥാകൃത്ത് കലവൂര്‍ രവികുമാറിന് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ അഞ്ചുലക്ഷം രൂപ നല്‍കിയതോടെയാണു സ്റ്റേ ഒഴിവാക്കാന്‍ ധാരണയായത്. ഇതോടെ മഞ്ജു വാരിയര്‍ നായികയായ ചിത്രം 'മോഹന്‍ലാല്‍' വിഷു റിലീസ് ആയി തിയറ്ററുകളിലെത്തും.
തന്റെ കഥാസമാഹാരത്തിലെ കഥ മോഷ്ടിച്ചാണു സിനിമ നിര്മ്മിച്ചതെന്നാേരാപിച്ചു തിരക്കഥാകൃത്ത് കലവൂര്‍ രവികുമാര്‍ നല്കിയ ഹര്‍ജിയില്‍ സിനിമയുടെ റിലീസ് കോടതി സ്റ്റേ ചെയ്തിരുന്നു. 'മോഹന്‍ലാലിനെ എനിക്ക് ഇപ്പോള്‍ ഭയങ്കര പേടിയാണ്' എന്ന തന്റെ കഥയെ അടിസ്ഥാനമാക്കിയാണു ചിത്രം ഒരുക്കിയിരിക്കുന്നതെന്നാണു കലവൂര്‍ രവികുമാര്‍ പറയുന്നത്.
കഥയുടെ അവകാശം നല്‍കാമെന്ന ഉറപ്പ് അണിയറപ്രവര്‍ത്തകര്‍ ലംഘിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ സിനിമയില്‍ പകര്‍പ്പവകാശലംഘനം നടന്നിട്ടില്ലെന്ന് സംവിധായകനായ സാജിദ് യഹിയ വ്യക്തമാക്കി.
സാജിദ് യഹിയ സംവിധാനം ചെയ്യുന്ന ചിത്രത്തിന് സുനീഷ് വാരനാട് ആണ് തിരക്കഥ എഴുതിയിരിക്കുന്നത്.