ശ്രീ റെഡ്ഡിക്ക് മുന്‍പില്‍ മുട്ടുക്കുത്തി തെലുഗു സിനിമ; പ്രശംസകൊണ്ടു മൂടി ആര്‍ജിവി

Thu,Apr 12,2018


തെലുഗ് സിനിമയിലെ പ്രമുഖര്‍ക്കെതിരെ ലൈംഗികാരോപണം ഉന്നയിക്കുകയും പ്രതിഷേധസൂചകമായി പൊതുസ്ഥലത്ത് നഗ്നയാവുകയും ചെയ്ത നടി ശ്രീ റെഡ്ഡിക്ക് മുന്നില്‍ മുട്ടുമടക്കുകയാണ് തെലുഗു സിനിമ, നടിയ്ക്ക് അംഗത്വം നല്‍കാനുള്ള നടപടികള്‍ കൈകൊള്ളുമെന്ന് താരസംഘടന മാ (മൂവി ആര്‍ട്ടിസ്റ്റ് അസോസിയേഷന്‍) അറിയിച്ചു. അര്‍ധ നഗ്‌നയായി ഹൈദരാബാദ് ഫിലിം ചേമ്പറിന് മുന്‍പില്‍ പ്രതിഷേധിച്ച നടിയെ സിനിമയില്‍ നിന്ന് വിലക്കി കൊണ്ടുള്ള ഉത്തരവാണ് മാ ആദ്യം പുറപ്പെടുവിച്ചത്. എന്നാല്‍ ശ്രീ റെഡ്ഡി തന്റെ പ്രതിഷേധത്തില്‍ നിന്ന് പിന്‍മാറാന്‍ തയ്യാറായില്ല. തുടര്‍ന്നാണ് മാ വീട്ടുവീഴ്ച ചെയ്തത്.

തെലുഗു സിനിമയില്‍ പുതുമുഖങ്ങളെ ലൈംഗിക ചൂഷണത്തിന് വിധേയമാക്കുന്നുവെന്ന ആരോപണവുമായാണ് ശ്രീ ആദ്യം രംഗത്തെത്തുന്നത്. നടനും സംവിധായകനുമായ ശേഖര്‍ കമ്മൂല, നടന്‍ റാണാ ദഗ്ഗുബാട്ടിയുടെ സഹോദരന്‍ അഭിറാം ദഗ്ഗുബാട്ടി, ഗായകന്‍ ശ്രീറാം, സംവിധായകന്‍ കൊരട്ടല ശിവ തുടങ്ങിയവര്‍ക്കെതിരെ ശ്രീ രംഗത്തെത്തി. ശ്രീയ്ക്ക് അംഗത്വം നല്‍കുന്നതിനെ സംബന്ധിച്ചുള്ള അപേക്ഷ പരിഗണിക്കുന്നതിന് പുറമേ ലൈംഗിക ചുഷണം അവസാനിപ്പിക്കാനും നടിമാരുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കാനും പ്രത്യേക ഫോറം രൂപീകരിക്കുമെന്നും മാ ഉറപ്പ് നല്‍കി. ശ്രീയുടെ പോരാട്ടത്തെ അഭിനന്ദിച്ച് സംവിധായകന് രാം ഗോപാല്‍ വര്‍മ രംഗത്തെത്തി.

'സിനിമയുടെ ചരിത്രത്തോളം പഴക്കമുണ്ട് കാസ്റ്റിംങ് കൗച്ചിന്. എന്നാല്‍ സധൈര്യം നടിമാര്‍ രംഗത്ത് വന്ന് ഇതിനെതിരെ ഒറ്റയ്ക്ക് പോരാടുന്നത് അപൂര്‍വ്വമാണ്. ശ്രീ റെഡ്ഡി അതിലേക്ക് ജനശ്രദ്ധ കൊണ്ടുവന്നിരിക്കുകയാണ്. ചങ്കൂറ്റത്തോടെയുള്ള തീരുമാനത്തിനും അതിഗംഭീരമായ വിജയത്തിനും അഭിനന്ദനങ്ങള്‍. ശ്രീ റെഡ്ഡിയെ ഝാന്‍സി റാണിയോട് ഉപമിക്കുകയാണ്. സ്വന്തം രാജ്യത്തിന് വേണ്ടി ലക്ഷ്മി ഭായ് പടവെട്ടിയപ്പോള്‍ ശ്രീ റെഡ്ഡി സ്വന്തം ശരീരമാണ് ആയുധമാക്കിയത്' രാം ഗോപാല്‍ വര്‍മ ട്വിറ്ററില്‍ കുറിച്ചു.

Other News

 • ഇളയരാജയുടെ പാട്ടുകള്‍ പാടുമെന്ന് എസ്.പി ബാലസുബ്രഹ്മണ്യം
 • താരമൂല്യം ലക്ഷ്യമിട്ടല്ല താന്‍ സിനിമ ചെയ്യുന്നതെന്ന് നടന്‍ പൃഥ്വിരാജ്.
 • ഇന്ത്യയില്‍ ഐഡിയയും വോഡഫോണും ഒന്നായി: 5,000 ജീവനക്കാർ പിരിച്ചുവിടൽ ഭീഷണിയിൽ
 • എമ്മി അവാർഡ്​സ്​ 2018: ഗെയിം ഒാഫ്​ ത്രോൺസിനും ദി മാർവലസിനും പുരസ്​കാരം
 • കുപ്രസിദ്ധ പയ്യന്‍റെ റിലീസ് തിയതി പ്രഖ്യാപിച്ചു
 • നടന്‍ ദിലീപിന് വിദേശത്ത് പോകാന്‍ അനുമതി
 • ക്യാപ്റ്റന്‍ രാജുവിന്റെ വിയോഗത്തില്‍ അനുശോചിച്ച് സിനിമാ ലോകം
 • നടന്‍ ക്യാപ്റ്റന്‍ രാജു അന്തരിച്ചു
 • കന്യാസ്ത്രീ സമരത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി ക്ഷോഭിച്ചതില്‍ മാപ്പ് ചോദിച്ച് മോഹന്‍ലാല്‍
 • കന്യാസ്ത്രീകളുടെ സമരത്തെക്കുറിച്ച് പ്രതികരിക്കാതെ മോഹന്‍ലാല്‍; മാധ്യമപ്രവര്‍ത്തകര്‍ക്ക് ശകാരം
 • 2.0ന്‍റെ ടീസർ
 • Write A Comment

   
  Reload Image
  Add code here