ക്രൂര ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട എട്ടുവയസ്സുകാരിയോട് ഓരോ ഭാരതീയനും മാപ്പുചോദിക്കേണ്ട നേരമാണിതെന്ന് മഞ്ജുവാര്യര്‍

Thu,Apr 12,2018


ജമ്മുകശ്മീരിലെ കഠുവയില്‍ ക്രൂര ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട എട്ടുവയസ്സുകാരിയോട് ഓരോ ഭാരതീയനും മാപ്പുചോദിക്കേണ്ട നേരമാണിതെന്ന് മഞ്ജുവാര്യര്‍. ഓരോ തവണയും നമ്മുടെ പെണ്‍കുഞ്ഞുങ്ങള്‍ വലിയൊരു കരച്ചിലായി അവസാനിക്കുമ്പോള്‍ നാം രോഷാകുലരാകും, പ്രതികരിക്കും. പക്ഷേ അവിടെ തീരുന്നു എല്ലാം. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ തക്കവണ്ണം നമ്മുടെ നിയമ വ്യവസ്ഥ ശക്തിപ്പെടുന്ന കാലത്തേ കത്തുവയിലേതുപോലുള്ള കൊടും ക്രൂരതകള്‍ക്ക് അറുതിയാകൂ. മഞ്ജു പറയുന്നു.

മഞ്ജുവിന്റെ കുറിപ്പ് വായിക്കാം
കത്തുവ എന്ന നാടിന്റെ പേര് കേള്‍ക്കുമ്പോള്‍ ഇപ്പോള്‍ ഹൃദയമുള്ളവരുടെയെല്ലാം ഉള്ള് കത്തുകയായിരിക്കണം. കാശ്മീരില്‍ നിന്ന് ഇന്നോളം കേട്ട നിലവിളികളുടെ പതിനായിരം മടങ്ങ് ശക്തിയുണ്ട് ആ എട്ടു വയസുകാരിയുടെ ആരും കേള്‍ക്കാതെ പോയ വിതുമ്പലുകള്‍ക്ക്. തകര്‍ന്നു പോയ അവളുടെ ശിരസിന് പകരമായി ഈ രാജ്യം തലകുനിച്ച് നിന്ന് അത് പകരമായി അറുത്തു നല്കുകയാണ് വേണ്ടത്. ഓരോ ഭാരതീയനും അവളോട് മാപ്പു ചോദിക്കേണ്ട നേരമാണിത്. ഒന്നും പകരമാകില്ല, കുങ്കുമപ്പൂ പോലെയുളള ആ കുരുന്നിന്റെ ജീവനും അഭിമാനത്തിനും.. ഓരോ തവണയും നമ്മുടെ പെണ്‍കുഞ്ഞുങ്ങള്‍ വലിയൊരു കരച്ചിലായി അവസാനിക്കുമ്പോള്‍ നാം രോഷാകുലരാകും, പ്രതികരിക്കും. പക്ഷേ അവിടെ തീരുന്നു എല്ലാം. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ തക്കവണ്ണം നമ്മുടെ നിയമ വ്യവസ്ഥ ശക്തിപ്പെടുന്ന കാലത്തേ കത്തുവയിലേതുപോലുള്ള കൊടും ക്രൂരതകള്‍ക്ക് അറുതിയാകൂ. അതുണ്ടാകാത്തിടത്തോളം, മാറാത്ത വ്യവസ്ഥയ്ക്ക് മുന്നില്‍ നിന്നു കൊണ്ട് നമുക്ക് ഇനിയുമിനിയും ഓരോരുത്തരെയോര്‍ത്ത് കണ്ണീര്‍ പൊഴിക്കാം...

Other News

  • അനു ഇമ്മാനുവേലിനോടൊപ്പം സെല്‍ഫിയ്ക്ക് പോസ് ചെയ്ത് അല്ലു അര്‍ജ്ജുന്‍
  • അമിതാബ് ബച്ചന്റെ മകള്‍ എഴുത്തുകാരിയാകുന്നു; ആദ്യ നോവല്‍ ഒക്ടോബറില്‍ പുറത്തിറങ്ങും
  • പ്രകാശന്റെ കഥയുമായി ശ്രീനിവാസനും സത്യന്‍ അന്തിക്കാടും 16 വര്‍ഷത്തിനുശേഷം ഒരുമിക്കുന്ന 'മലയാളി'
  • നടി നസ്രിയയുടെ സഹോദരന്‍ നവീന്‍ ജോണ്‍ പോള്‍ ജോര്‍ജിന്റെ സിനമയില്‍ നായകനാകുന്നു
  • ലൈംഗികാരോപണവുമായി കൂടുതല്‍ തെലുഗു നടികള്‍ രംഗത്ത്
  • നടന്‍ വിജയ് രാഷ്ട്രീയത്തില്‍ പ്രവേശിക്കുമെന്ന് പിതാവ്‌ എസ്.എ. ചന്ദ്രശേഖര്‍
  • ജഗതി ശ്രീകുമാറിന് വിഷു കൈനീട്ടവുമായി എം.എം. ഹസന്‍
  • ദേശീയ ചലച്ചിത്ര അവാര്‍ഡില്‍ മലയാളിതിളക്കം: ഫഹദ് ഫാസില്‍ മികച്ച സഹനടൻ; ജയരാജ് സംവിധായകൻ,സജീവ് പാഴൂര്‍ മികച്ച തിരക്കഥാകൃത്ത്, ഗായകന്‍ യേശുദാസ്‌
  • ശ്രീ റെഡ്ഡിക്ക് മുന്‍പില്‍ മുട്ടുക്കുത്തി തെലുഗു സിനിമ; പ്രശംസകൊണ്ടു മൂടി ആര്‍ജിവി
  • കഥാകൃത്തിന് അഞ്ചു ലക്ഷം നല്‍കി; മോഹന്‍ലാല്‍ സിനിമയ്‌ക്കെതിരായ സ്‌റ്റേ നീങ്ങി വിഷുവിന് റലീസ്
  • Write A Comment

     
    Reload Image
    Add code here