ജഗതി ശ്രീകുമാറിന് വിഷു കൈനീട്ടവുമായി എം.എം. ഹസന്
Sun,Apr 15,2018

തിരുവനന്തപുരം: ജഗതി ശ്രീകുമാറിന് വിഷു കൈനീട്ടവുമായി അയല്‍ക്കാരനും കെ.പി.സി.സി പ്രസിഡന്റുമായ എം.എം. ഹസന്. വീട്ടിലെത്തിയാണ് ഹസന് ജഗതിക്ക് കോടിയും പച്ചക്കറികളും സമ്മാനിച്ചത്. ജഗതിക്ക് അപകടം പറ്റിയതിന് ശേഷം എല്ലാ വര്‍ഷവും വിഷുവിന് ഹസ്സന് ജഗതിക്ക് വിഷുക്കോടി സമ്മാനിക്കാറുണ്ട്. കോണ്‍ഗ്രസ് നേതാവ് പാലോട് രവിയും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.