പൃഥ്വിരാജിന്റെ രണം സെപ്തംബര്‍ ആറിന്

Sun,Aug 05,2018


പൃഥ്വിരാജ്​ നായകനാവുന്ന ആക്ഷൻ സിനിമ രണം സെപ്​തംബർ ആറിന് തിയേറ്ററുകളിലെത്തും. ഒാണത്തിന്​ ചിത്രത്തിന്റെ ട്രെയിലർ ഇറങ്ങുമെന്നും സംവിധായകൻ നിർമൽ സഹദേവൻ വ്യക്തമാക്കി. സെൻസറിങ്​ കഴിഞ്ഞ ചിത്രത്തി​ന്​ യു/എ സർട്ടിഫിക്കറ്റാണ്​ ലഭിച്ചത്​. കൂടെ, മൈ സ്​റ്റോറി എന്നീ ചി​ത്രങ്ങൾ ഒരേ സമയം റിലീസ്​ ചെയ്​തതോടെ രണത്തി​ന്റെ റിലീസ്​ നീട്ടിവെക്കുകയായിരുന്നു.

അമേരിക്കയായിരുന്നു ചിത്രത്തി​ന്റെപ്രധാന ലൊക്കേഷൻ. ഇഷ തല്‍വാറാണ് നായിക. റഹ്മാൻ, അശ്വിന്‍ കുമാർ എന്നിവരെ കൂടാതെ വിദേശ നടീനടന്‍മാരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്​. അമേരിക്കയിലേക്കെത്തുന്ന ഗൂണ്ടാ ഗാങ്ങുകള്‍ തമ്മിലുള്ള പ്രതികാരത്തി​ന്റെ കഥയാണ് രണം പറയുന്നതെന്നാണ്​ റിപ്പോർട്ട്​.

സംവിധായകനായ നിർമൽ സഹദേവൻ തന്നെയാണ്​ ചിത്രത്തിന്റെ തിരക്കഥയും തയാറാക്കിയത്​. രണത്തിന്റെ ടൈറ്റില്‍ ട്രാക്കായി പുറത്തിറക്കിയ വിഡിയോ സോങ് 17 ലക്ഷത്തിലധികം ആളുകളാണ്​ ഇതുവരെ കണ്ടത്​.

മനോജ് കുമാറാണ്​ ഗാനരചന. ജേക്‌സ് ബിജോയി സംഗീതം. സംഘട്ടനത്തിന്​ ഏറെ പ്രാധാന്യമുള്ള രണത്തിലെ ആക്ഷന്‍ രംഗങ്ങളൊരുക്കുന്നത് ഹോളിവുഡ്​ ചിത്രങ്ങള്‍ക്ക് സംഘട്ടനമൊരുക്കിയ ക്രിസ്റ്റിയന്‍ ബ്രൂനെറ്റി ആണ്​.

Other News

  • അമ്മ ദിലീപിനെ പുറത്താക്കിയെന്നു പ്രസിഡന്റ് മോഹന്‍ലാല്‍; രാജിവെച്ച നടികള്‍ അപേക്ഷിച്ചാല്‍ തിരിച്ചെടുക്കും
  • വിജയദശമി ദിനത്തില്‍ ദിലീപിനും കാവ്യയ്ക്കും പെണ്‍കുഞ്ഞ്
  • നാനാ പടേക്കര്‍ മാന്യനല്ല, പക്ഷേ തനുശ്രീയോട് അങ്ങനെ ചെയ്യില്ല: രാജ് താക്കറെ
  • അമേരിക്കയില്‍ ഷൂട്ടിംഗിനിടെ കറുത്തവര്‍ഗക്കാരിയായ പെണ്‍കുട്ടിയെ കടന്നുപിടിച്ചെന്ന് അലന്‍സിയര്‍ക്കെതിരെ ആരോപണം
  • ഫോണ്‍ സെക്‌സിന് ശ്രമിച്ചു; ജോണ്‍ വിജയ്ക്കെതിരേ ആരോപണവുമായി യുവതി
  • ഹോളിവുഡ് താരം വില്‍ സ്മിത്ത് മുംബൈ തെരുവിലൂടെ ഓട്ടോ ഓടിച്ച് കൊതി തീര്‍ത്തു
  • കലാഭവന്‍ ഷാജോണ്‍ സംവിധായകനാകുന്നു; നായകന്‍ പൃഥ്വിരാജ്‌
  • സിദ്ദിഖ് പറഞ്ഞതു ശരിയല്ല; സിനിമയില്‍ അവസരങ്ങള്‍ നിഷേധിക്കപ്പെട്ടിട്ടുണ്ടെന്ന് ഷമ്മി തിലകന്‍
  • മാപ്പ് പറയാനോ 'അമ്മ' സംഘടനയിലേക്ക് തിരിച്ചു പോകാനോ ഉദ്ദേശമില്ലെന്ന് രമ്യ നമ്പീശന്‍
  • നടി രേവതിക്കെതിരെ ബാലാവകാശ കമ്മീഷനില്‍ പരാതി; പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഉപദ്രവിക്കാന്‍ ശ്രമിച്ചത് മറച്ചുവെച്ചെന്ന് ആരോപണം
  • മൂന്നോ നാലോ നടിമാര്‍ വിചാരിച്ചാല്‍ മമ്മൂട്ടിയോ മോഹന്‍ലാലോ പോലുള്ള നടന്മാരുടെ ജനപ്രീതി പറിച്ചെറിയാന്‍ സാധിക്കില്ല : ഡബ്ലിയുസിസിക്കെതിരെ സിദ്ദീഖ്
  • Write A Comment

     
    Reload Image
    Add code here