സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാരവേദിയില്‍ അലന്‍സിയര്‍ മോഹന്‍ലാലിനെതിരെ പ്രതീകാത്മകായി തോക്കുചൂണ്ടി, സംഭവം നടന്നത് മുഖ്യമന്ത്രിയുടെ മുന്നില്‍വച്ച്‌

Thu,Aug 09,2018


തിരുവനന്തപുരം : സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണ ചടങ്ങിനിടെ മുഖ്യാതിഥി മോഹന്‍ലാലിന് നേരെ പ്രതീകാത്മക 'തോക്ക്' ചൂണ്ടി നടന്‍ അലന്‍സിയര്‍ പ്രതിഷേധിച്ചതായ വാര്‍ത്ത വിവാദമായി. . മോഹന്‍ലാല്‍ പ്രസംഗിച്ചുകൊണ്ടിരിക്കെ അലന്‍സിയര്‍ നടത്തിയ പ്രതിഷേധ പ്രകടനം ഏറെ വിവാദങ്ങള്‍ക്കാണ് വഴിവച്ചത്. ഇത്തവണത്തെ മികച്ച സ്വഭാവ നടനുള്ള പുരസ്‌കാര ജേതാവാണ് അലന്‍സിയര്‍.

മോഹന്‍ലാല്‍ സംസാരിക്കുമ്പോള്‍ അലന്‍സിയര്‍ ഇരിപ്പിടത്തില്‍ നിന്നെഴുന്നേറ്റ് മുന്നിലേക്ക് വന്ന് കൈവിരലുകള്‍ തോക്കുപോലെയാക്കി മോഹന്‍ലാലിന് നേരെ ചൂണ്ടുകയായിരുന്നു. രണ്ടുവട്ടം ട്രിഗര്‍ വലിക്കുന്നതായും കാണിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രിമാരായ എ.കെ.ബാലന്‍, ഇ.ചന്ദ്രശേഖരന്‍, കടകംപള്ളി സുരേന്ദ്രന്‍, മാത്യു ടി.തോമസ്, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തുടങ്ങിയവര്‍ വേദിയിലിരിക്കെയായിരുന്നു ഇതൊക്കെ നടന്നത്‌.

മോഹന്‍ലാലിനോടുള്ള പ്രതിഷേധ സൂചകമായാണ് അലന്‍സിയര്‍ അങ്ങനെ ചെയ്തതെന്നാണ് വിമര്‍ശനങ്ങള്‍ ഉയര്‍ന്നത്. എന്നാല്‍ താന്‍ പ്രതിഷേധിക്കുകയായിരുന്നില്ലെന്ന് അലന്‍സിയര്‍ ഒരു ഓണ്‍ലൈന്‍ മാധ്യമത്തോട് വ്യക്തമാക്കി. മോഹന്‍ലാല്‍ എന്ന മഹാനടനെതിരേ വെടിയുതിര്‍ത്തതല്ലെന്നും സാമൂഹിക വ്യവസ്ഥിതിയില്‍ ആരും സുരക്ഷിതരല്ലെന്ന് ചൂണ്ടികാണിക്കുക മാത്രമാണ് താന്‍ ചെയ്തതെന്നും അദ്ദേഹം വിശദീകരിച്ചു.

മോഹന്‍ലാലിന്റെ അഭിനയത്തെ എന്നും ആരാധനയോടെ മാത്രമാണ് കണ്ടിട്ടുള്ളതെന്നും വ്യവസ്ഥിതിക്കെതിരെ ആക്ഷേപഹാസ്യത്തിലൂടെ പ്രതികരിച്ചത് തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്റ്റേജിലേക്ക് കൈചൂണ്ടിയതാണെന്നും മോഹന്‍ലാലിനെതിരെ 'കൈതോക്ക്' പ്രയോഗിച്ചിട്ടില്ലെന്നും അലന്‍സിയര്‍ വ്യക്തമാക്കി.

നേരത്തെ ആ നിമിഷം താന്‍ എന്താണ് ചെയ്തതെന്ന് വ്യക്തമായ ഓര്‍മയില്ലെന്നായിരുന്നു അലന്‍സിയര്‍ മറ്റൊരു മാധ്യമത്തോട് വെളിപ്പെടുത്തിയത്. സംഭവത്തില്‍ കൂടുതല്‍ പ്രതികരണത്തിനും ആദ്ദേഹം തയ്യാറായില്ല. ഇതിന് പുറമേ പുരസ്‌കാര പ്രഖ്യാപന വേളയില്‍ മികച്ച സ്വഭാവ നടനുള്ള പുരസ്‌കാരം മുഖ്യമന്ത്രിയില്‍ നിന്ന് സ്വീകരിക്കുകയും മോഹന്‍ലാലിനെ കെട്ടിപ്പിടിച്ചതിനും ശേഷമാണ് സ്റ്റേജില്‍ നിന്നിറങ്ങിയത്‌.

Other News

  • മീ ടൂ ആരോപണം ഉന്നയിച്ച ദിവ്യ ഗോപിനാഥിനോട് പരസ്യമായി ക്ഷമ ചോദിച്ച് നടന്‍ അലന്‍സിയര്‍
  • ഫെയ്‌സ്ബുക്കില്‍ നിന്ന് വിടപറയുന്നുവെന്ന് പ്രഖ്യാപിച്ച് സംവിധായകന്‍ പ്രിയനന്ദന്‍.
  • ജഗതി ശ്രീകുമാര്‍ ഏഴുവര്‍ഷത്തെ ഇടവേളയ്ക്ക ശേഷം വീണ്ടും അഭിനയത്തിലേക്ക്
  • ശ്രീദേവിയുടെ സാരി ലേലം ചെയ്യാനൊരുങ്ങി ബോണി കപൂര്‍
  • അഡാറ്​ ലവിലെ മറ്റൊരു ഗാനം കൂടി തരംഗമാവുന്നു
  • സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം: കുമാര്‍ സാഹ്നി ജൂറി ചെയര്‍മാന്‍
  • വിവാഹം കഴിക്കുന്നില്ല; സായ് പല്ലവി
  • കാളിദാസ് ജയറാം 'ഹാപ്പി സര്‍ദാര്‍'
  • തന്നെയും കാവ്യയെയും ദിലീപ് പറ്റിച്ചുവെന്നുള്ള വാര്‍ത്തകള്‍ പ്രചരിക്കുന്നതിനെതിരെ സംവിധായകന്‍ ആര്‍ എസ് വിമല്‍
  • മമ്മൂട്ടിയെ അഭിനന്ദിച്ച് നടന്‍ സൂര്യ!
  • നടന്‍ മഹേഷ് ആനന്ദിന്റെ മരണം;പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്
  • Write A Comment

     
    Reload Image
    Add code here