പി.സിക്കെതിരെ സംസാരിച്ച സ്വരയെ അധിക്ഷേപിച്ച് സംവിധായകന്
Mon,Sep 10,2018

ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ലൈംഗിക പീഡന പരാതി നല്കിയ കന്യാസ്ത്രീയെ അധിക്ഷേപിച്ച പി.സി ജോര്‍ജ് എം.എല്‍.എയ്ക്കെതിരെ നടി സ്വര ഭാസ്കര്‍ രംഗത്ത് വന്നിരുന്നു. എം.എല്‍.എയുടെ വാക്കുകള്‍ ഏറെ ലജ്ജിപ്പിക്കുന്നുവെന്നും കേട്ടപ്പോള്‍ ഛര്‍ദ്ദിക്കുവാന്‍ തോന്നുന്നുവെന്നും സ്വര കുറിച്ചു. മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും ധ്രുവീകരണം സമൂഹത്തെ മലിനമാക്കുവെന്നും സ്വര കൂട്ടിച്ചേര്‍ത്തു.
സ്വരയുടെ ട്വീറ്റ് ചര്‍ച്ചയായതിന് തൊട്ടുപിന്നാലെ സംവിധായകന് വിവേക് അഗ്നിഹോത്രി താരത്തെ അധിക്ഷേപിച്ച് രംഗത്തെത്തി. #മീടുപ്രോസ്റ്റിറ്റിയൂട്ട്നണ് എന്ന ഹാഷ്ടാഗോടു കൂടിയ പ്ലക്കാര്‍ഡ് എവിടെ എന്ന് വിവേക് അഗ്നിഹോത്രി ട്വീറ്റ് ചെയ്തു.
തുടര്‍ന്ന് സംവിധായകനെതിരേ ട്വിറ്ററില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നു. സംഭവം കൈവിട്ട് പോയതോടെ അഗ്നിഹോത്രി ട്വീറ്റ് നീക്കം ചെയ്തു.
ജോര്‍ജിനെതിരെ നിയമ നടപടിക്കൊരുങ്ങി ദേശീയ വനിത കമ്മീഷന് രംഗത്ത് വന്നിട്ടുണ്ട്. ഈ മാസം 20 ന് ജോര്‍ജ് നേരിട്ട് ഹാജരായി വിശദീകരണം നല്‍കണമെന്നാവശ്യപ്പെട്ട് സമന്‍സ് അയച്ചിരിക്കുകയാണ്. കോട്ടയത്ത് വച്ചാണ് എം.എല്‍.എ കന്യസ്ത്രീയെ അധിക്ഷേപിച്ച് സംസാരിച്ചത്.