സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്ക് നടി ചാര്‍മിയുമായി ബന്ധമുണ്ടായിരുന്നുവെന്ന് ആരോപിച്ച ശ്രീ റെഡ്ഢിക്കെതിരെ മലയാളി ആരാധകര്‍

Wed,Sep 12,2018


തെലുങ്ക് സിനിമയിലെ കാസ്റ്റിങ് കൗച്ചിനെക്കുറിച്ച് വെളിപ്പെടുത്തി രംഗത്തെത്തിയ ശ്രീ റെഡ്ഡി ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ക്കെതിരെ. സച്ചിനെയും ചാര്‍മിയേയും ബന്ധപ്പെടുത്തിയാണ് പോസ്റ്റ്. 'സച്ചിന്‍ തെന്‍ഡുല്‍ക്കാരന്‍ എന്ന റൊമാന്റിക് വ്യക്തി ഹൈദരാബാദില്‍ വന്ന സമയത്ത് 'ചാര്‍മി'ങ് ആയ പെണ്‍കുട്ടിയുമായി റൊമാന്‍സില്‍ ഏര്‍പ്പെട്ടു. സമൂഹത്തില്‍ ഉന്നത സ്ഥാനമുള്ള ചാമുണ്ഡേശ്വര സ്വാമിയാണ് ഇവര്‍ക്കിടയില്‍ നിന്നു പ്രവര്‍ത്തിച്ചത്. വലിയ വ്യക്തികള്‍ക്ക് നന്നായി കളിക്കാനറിയാം..... ഞാനുദ്ധേശിച്ചത് റൊമാന്‍സ് കളി' എന്നായിരുന്നു കുറിപ്പ്.

ഇതോടെ ശ്രീറെഡ്ഡിക്കെതിരെ നിരവധി ആരാധകര്‍ രംഗത്തെത്തി. എന്നാല്‍ മലയാളികളാണ് ഇത്തവണ എതിര്‍പ്പ് അറിയിച്ചത്. സച്ചിന്റെ പേര് വലിച്ചിഴച്ച് ശ്രദ്ധ നേടാന്‍ ശ്രമിക്കുകയാണെന്നാരോപിച്ച് നടിയെ താക്കീത് ചെയ്താണ് കമന്റുകള്‍. സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ് കഴിഞ്ഞ സീസണില്‍ സച്ചിന്‍ ഹൈദരാബാദ് വന്നിരുന്നു. ഈ ചടങ്ങില്‍ ചാര്‍മിയും ക്രിക്കറ്റ് താരം ചാമുണ്ഡേശ്വര്‍ നാഥും പങ്കെടുത്തിരുന്നു. ഇത് ബന്ധപ്പെടുത്തിയാണ് ശ്രീറെഡ്ഡിയുടെ ആരോപണം.

. തെലുങ്കിലെ ലൈംഗിക ചൂഷണങ്ങള്‍ക്കെതിരെ പൊതുസ്ഥലത്ത് വസ്ത്രമുരിഞ്ഞ് പ്രതിഷേധിച്ച് ശ്രീ റെഡ്ഢി ശ്രദ്ധേയയായിരുന്നു. ഇതിനു പിന്നാലെ നാനി, അല്ലു അര്‍ജുന്‍, മുരുകദോസ്, സുന്ദര്‍ സി, ശ്രീകാന്ത്, ലോറന്‍സ് തുടങ്ങി പത്തോളം സൂപ്പര്‍ താരങ്ങള്‍ക്കും സംവിധായകര്‍ക്കുമെതിരെ ശ്രീറെഡ്ഡി ആരോപണമുയര്‍ത്തി. ഇവരെല്ലാം അവസരം വാഗ്ദാനം ചെയ്ത് തന്നെ പീഡിപ്പിച്ചിട്ടുണ്ടെന്നായിരുന്നു ആരോപണം. നാനി ഇതിനെതിരെ കേസും കൊടുത്തു. ശ്രീറെഡ്ഡിയുടേത് ശ്രദ്ധ കിട്ടാനുള്ള ആരോപണങ്ങള്‍ മാത്രമാണെന്നും ആരാധകര്‍ പറയുന്നു.

Other News

  • ഇളയരാജയുടെ പാട്ടുകള്‍ പാടുമെന്ന് എസ്.പി ബാലസുബ്രഹ്മണ്യം
  • താരമൂല്യം ലക്ഷ്യമിട്ടല്ല താന്‍ സിനിമ ചെയ്യുന്നതെന്ന് നടന്‍ പൃഥ്വിരാജ്.
  • ഇന്ത്യയില്‍ ഐഡിയയും വോഡഫോണും ഒന്നായി: 5,000 ജീവനക്കാർ പിരിച്ചുവിടൽ ഭീഷണിയിൽ
  • എമ്മി അവാർഡ്​സ്​ 2018: ഗെയിം ഒാഫ്​ ത്രോൺസിനും ദി മാർവലസിനും പുരസ്​കാരം
  • കുപ്രസിദ്ധ പയ്യന്‍റെ റിലീസ് തിയതി പ്രഖ്യാപിച്ചു
  • നടന്‍ ദിലീപിന് വിദേശത്ത് പോകാന്‍ അനുമതി
  • ക്യാപ്റ്റന്‍ രാജുവിന്റെ വിയോഗത്തില്‍ അനുശോചിച്ച് സിനിമാ ലോകം
  • നടന്‍ ക്യാപ്റ്റന്‍ രാജു അന്തരിച്ചു
  • കന്യാസ്ത്രീ സമരത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി ക്ഷോഭിച്ചതില്‍ മാപ്പ് ചോദിച്ച് മോഹന്‍ലാല്‍
  • കന്യാസ്ത്രീകളുടെ സമരത്തെക്കുറിച്ച് പ്രതികരിക്കാതെ മോഹന്‍ലാല്‍; മാധ്യമപ്രവര്‍ത്തകര്‍ക്ക് ശകാരം
  • 2.0ന്‍റെ ടീസർ
  • Write A Comment

     
    Reload Image
    Add code here