സന്തോഷ് ശിവന്റെ പുതിയ ചിത്രത്തിന്റെ പേര് 'ജാക്ക് ആന്റ് ജില്‍'

Fri,Sep 14,2018


ഉറുമി'ക്കു ശേഷം സന്തോഷ് ശിവന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് പേരിട്ടു. ജാക്ക് ആന്റ് ജില്‍ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഒക്ടോബര്‍ 20ന് ആരംഭിക്കും. മഞ്ജു വാര്യര്‍, കാളിദാസ് ജയറാം, സൗബിന്‍ ഷാഹിര്‍ എന്നിവരാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങള്‍ അവതരിപ്പിക്കുന്നത്. നെടുമുടി വേണു,അജു വര്‍ഗീസ്, രമേഷ് പിഷാരടി, സുരാജ് വെഞ്ഞാറമൂട് തുടങ്ങിയ താരങ്ങളും അഭിനയിക്കുന്നു. ഹരിപ്പാടാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുന്നത്. ദുബായിലുള്ള ലെന്‍സ്മാന്‍ സ്റ്റുഡിയോസിന്റെ സഹകരണത്തോടെ ആരംഭിക്കുന്ന ചിത്രത്തിന്റെ ലൊക്കേഷനുകള്‍ കേരളത്തിലും ലണ്ടനിലുമായിരിക്കും.

സന്തോഷ് ശിവന്‍ എന്ന ക്യാമറമാന്റെ ക്യാമറ മാജിക്ക് തന്നെയായിരിക്കും ഈ ചിത്രത്തിന്റെയും ഹൈലൈറ്റ്. ത്രില്ലര്‍ സ്വഭാവമുള്ള ചിത്രത്തില്‍ ഹോളിവുഡ്-ബോളിവുഡ് സിനിമാ മേഖലകളിലെ പല പ്രമുഖ സാങ്കേതിക വിദഗ്ധരും അണിനിരക്കുന്നുണ്ടെന്നു അണിയറപ്രവര്‍ത്തകര്‍ പറയുന്നു. സന്തോഷ് ശിവനും മഞ്ജു വാര്യരും ആദ്യമായി ഒന്നിക്കുന്നുവെന്ന നിലയ്ക്ക് ഏറെ പ്രതീക്ഷ നല്‍കുന്ന ചിത്രമായിരിക്കുമിത്. സന്തോഷ് ശിവന്‍ തന്നെ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം കുഞ്ഞാലി മരയ്ക്കാറിനു മുമ്പ് ഈ ചിത്രം റിലീസ് ചെയ്യാനാണ് ഉദ്ദേശിക്കുന്നതെന്നും അറിയുന്നു.

കാളിദാസ് ജയറാമിന് കിട്ടാവുന്നതില്‍ വച്ച് ഏറ്റവും നല്ല കഥാപാത്രമായിരിക്കും പുതിയ ചിത്രത്തിലേത്. കാളിദാസ് ഇപ്പോള്‍ ജിത്തു ജോസഫ് ചിത്രത്തില്‍ നായകനായി അഭിനയിക്കുകയാണ്.

Other News

  • ഇളയരാജയുടെ പാട്ടുകള്‍ പാടുമെന്ന് എസ്.പി ബാലസുബ്രഹ്മണ്യം
  • താരമൂല്യം ലക്ഷ്യമിട്ടല്ല താന്‍ സിനിമ ചെയ്യുന്നതെന്ന് നടന്‍ പൃഥ്വിരാജ്.
  • ഇന്ത്യയില്‍ ഐഡിയയും വോഡഫോണും ഒന്നായി: 5,000 ജീവനക്കാർ പിരിച്ചുവിടൽ ഭീഷണിയിൽ
  • എമ്മി അവാർഡ്​സ്​ 2018: ഗെയിം ഒാഫ്​ ത്രോൺസിനും ദി മാർവലസിനും പുരസ്​കാരം
  • കുപ്രസിദ്ധ പയ്യന്‍റെ റിലീസ് തിയതി പ്രഖ്യാപിച്ചു
  • നടന്‍ ദിലീപിന് വിദേശത്ത് പോകാന്‍ അനുമതി
  • ക്യാപ്റ്റന്‍ രാജുവിന്റെ വിയോഗത്തില്‍ അനുശോചിച്ച് സിനിമാ ലോകം
  • നടന്‍ ക്യാപ്റ്റന്‍ രാജു അന്തരിച്ചു
  • കന്യാസ്ത്രീ സമരത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി ക്ഷോഭിച്ചതില്‍ മാപ്പ് ചോദിച്ച് മോഹന്‍ലാല്‍
  • കന്യാസ്ത്രീകളുടെ സമരത്തെക്കുറിച്ച് പ്രതികരിക്കാതെ മോഹന്‍ലാല്‍; മാധ്യമപ്രവര്‍ത്തകര്‍ക്ക് ശകാരം
  • 2.0ന്‍റെ ടീസർ
  • Write A Comment

     
    Reload Image
    Add code here