" />

2.0ന്‍റെ ടീസർ

Fri,Sep 14,2018


രജനി-ശങ്കര്‍-അക്ഷയ് കൂട്ടുകെട്ടില്‍ എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം '2.0' ന്റെ ടീസർ പുറത്തിറങ്ങി. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി നവംബർ 29ന് ചിത്രം റിലീസ് ചെയ്യും. ഇന്ത്യൻ റിലീസിന് ശേഷമാകും വിദേശ ഭാഷകളിൽ ചിത്രം പുറത്തിറങ്ങുക.

ആമി ജാക്സണാണ് ചിത്രത്തിലെ നായിക. രജനീകാന്തിന്റെ വില്ലനായാണ് അക്ഷയ് കുമാറെത്തുന്നത്. തിന്മക്ക് വേണ്ടി പരീക്ഷണം നടത്തുന്ന ഡോ: റിച്ചാര്‍ഡ് എന്ന അരക്കിറുക്കന്‍ ശാസ്ത്രജ്ഞന്റെ വേഷമാണ് അദ്ദേഹത്തിന്റെത്. രജനീകാന്ത് ഡോ. വസീഗരനെ അവതരിപ്പിക്കുന്നു.

ത്രീഡിയില്‍ ഒരുങ്ങുന്ന ചിത്രത്തിന് ആക്ഷൻ കൊറിയോഗ്രാഫി ചെയ്യുന്നത് കെന്നി ബേറ്റ്‌സാണ്. ട്രാന്‍സ്‌ഫോമേഴ്‌സിലെ സംഘട്ടനരംഗങ്ങള്‍ക്ക് മേല്‍നോട്ടം വഹിച്ചത് കെന്നിയായിരുന്നു.

Other News

  • താരമൂല്യം ലക്ഷ്യമിട്ടല്ല താന്‍ സിനിമ ചെയ്യുന്നതെന്ന് നടന്‍ പൃഥ്വിരാജ്.
  • ഇന്ത്യയില്‍ ഐഡിയയും വോഡഫോണും ഒന്നായി: 5,000 ജീവനക്കാർ പിരിച്ചുവിടൽ ഭീഷണിയിൽ
  • എമ്മി അവാർഡ്​സ്​ 2018: ഗെയിം ഒാഫ്​ ത്രോൺസിനും ദി മാർവലസിനും പുരസ്​കാരം
  • കുപ്രസിദ്ധ പയ്യന്‍റെ റിലീസ് തിയതി പ്രഖ്യാപിച്ചു
  • നടന്‍ ദിലീപിന് വിദേശത്ത് പോകാന്‍ അനുമതി
  • ക്യാപ്റ്റന്‍ രാജുവിന്റെ വിയോഗത്തില്‍ അനുശോചിച്ച് സിനിമാ ലോകം
  • നടന്‍ ക്യാപ്റ്റന്‍ രാജു അന്തരിച്ചു
  • കന്യാസ്ത്രീ സമരത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി ക്ഷോഭിച്ചതില്‍ മാപ്പ് ചോദിച്ച് മോഹന്‍ലാല്‍
  • കന്യാസ്ത്രീകളുടെ സമരത്തെക്കുറിച്ച് പ്രതികരിക്കാതെ മോഹന്‍ലാല്‍; മാധ്യമപ്രവര്‍ത്തകര്‍ക്ക് ശകാരം
  • സന്തോഷ് ശിവന്റെ പുതിയ ചിത്രത്തിന്റെ പേര് 'ജാക്ക് ആന്റ് ജില്‍'
  • Write A Comment

     
    Reload Image
    Add code here