ദിലീപിനോട് മിണ്ടരുതെന്ന് പറയാന്‍ ആര്‍ക്കാണ് ഇവിടെ അവകാശം: കെ.പി.എ.സി ലളിത

Sat,Oct 06,2018


പ്രതിസന്ധികളില്‍ തന്നെ ഏറ്റവും അധികം സഹായിച്ച വ്യക്തികളില്‍ ഒരാളാണ് ദിലീപെന്ന് നടി കെ.പി.എ.സി ലളിത. നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട ദിലീപിനെ ജയിലിലെത്തി സന്ദര്‍ശിച്ചതിന് ലളിതക്കു നേരേ കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. സംഗീത നാടക അക്കാദമി ചെയര്‍മാന്‍ സ്ഥാനത്ത് നിന്നു ലളിതയെ സംസ്ഥാന സര്‍ക്കാര്‍ നീക്കം ചെയ്യണമെന്നും ആവശ്യമുയര്‍ന്നു. ഈ വിഷയത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ലളിതയിപ്പോള്‍. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് നടി മനസ്സു തുറന്നത്.

'ഒരു സുഹൃത്തിന് അപകടം സംഭവിച്ചപ്പോള്‍ കാണാന്‍ പോയത് അത്ര വലിയ അപരാധമാണോ. ഒരു കാര്യവുമില്ലാതെ കുറേ കാലങ്ങളായി മാധ്യമങ്ങള്‍ എന്നെ വേട്ടയാടുന്നു. മകനെപ്പോലെ കരുതുന്ന ഒരാളോട് ഞാന്‍ മിണ്ടരുതെന്ന് പറയാന്‍ ഇവിടെ ആര്‍ക്കാണ് അവകാശം. എനിക്ക് ഇഷ്ടമുള്ളയിടത്ത് ഞാന്‍ പോകും. ഞാന്‍ എവിടെ പോകണമെന്നതും ആരെ കാണണം എന്നതുമെല്ലാം എന്റെ വ്യക്തിപരമായ കാര്യമാണ്'- ലളിത പറഞ്ഞു.

മലയാള സിനിമയില്‍ കാലാകാലങ്ങളായി പുരുഷാധിപത്യവും നടിമാര്‍ക്കെതിരെയുള്ള ചൂഷണവും തുടരുകയാണെന്നും ലളിത പറഞ്ഞു. മലയാളത്തിന്റെ ഹാസ്യ സാമ്രാട്ടായിരുന്ന അടൂര്‍ ഭാസിയില്‍നിന്ന് തനിക്ക് മോശം പെരുമാറ്റം നേരിടേണ്ടി വന്നിട്ടുണ്ടെന്നും ലളിത വെളിപ്പെടുത്തി. അന്ന് നിലവിലുണ്ടായിരുന്ന സിനിമാ സംഘടനായായ ചലച്ചിത്ര പരിഷത്തില്‍ പരാതി നല്‍കിയെങ്കിലും അടൂര്‍ ഭാസിക്കെതിരെ പരാതിപ്പെടാന്‍ നീയാരാ എന്ന് ചോദിച്ച് സംഘടനയുടെ അധ്യക്ഷനായിരുന്ന നടന്‍ ഉമ്മര്‍ തന്നെ ശകാരിച്ചുവെന്നും കെ.പി.എ.സി ലളിത പറഞ്ഞു.

Other News

  • 96ന്റെ കന്നഡ റിമേക്ക് ഒരുങ്ങുന്നു: ജാനുവാവാന്‍ ഭാവന
  • അശ്ലീല സന്ദേശവും അതയച്ചയാളുടെ പ്രൊഫൈലും പരസ്യമാക്കി നടി ഗായത്രി അരുണ്‍
  • ഒടിയന്‍ റിലീസ് ചെയ്യുന്നതിന് മുമ്പ് തന്നെ നൂറുകോടി വരുമാനം നേടിയെന്ന് സംവിധായകന്‍
  • ജൂറി ചെയര്‍മാനെ അപമാനിക്കുന്നു'; മജീദിയുടെ ചിത്രം പ്രദര്‍ശിപ്പിക്കാത്തതില്‍ പ്രതിഷേധം
  • ജയറാമിന്റെ 'ലോനപ്പന്റെ മാമോദീസ'യുടെ പോസ്റ്റര്‍ പുറത്ത്
  • വിരുഷ്‌ക വിവാഹത്തിന്റെ ആദ്യ വാര്‍ഷികം
  • നിര്‍മാതാക്കളെ അവഗണിക്കുന്നു; ചലച്ചിത്രമേളയില്‍ പ്രതിഷേധം
  • കേരളത്തിന്റെ ആദ്യ ആഡംബരക്കപ്പൽ കന്നിയാത്രയ്ക്കൊരുങ്ങി
  • ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ഫസ്റ്റ് ലുക്ക് എത്തി
  • ലൗജിഹാദ് പ്രോത്സാഹിപ്പിക്കുന്നുവെന്ന് ആരോപണം; ഉത്തരാഖണ്ഡിലെ ഏഴു ജില്ലകളില്‍ 'കേദാര്‍നാഥിന്' വിലക്ക്
  • 500 കോടി കളക്ഷന്‍ പിന്നിട്ട് 2.0; ചൈനയില്‍ മെഗാ റിലീസിനൊരുങ്ങുന്നു
  • Write A Comment

     
    Reload Image
    Add code here