ഹാസ്യ പരിപാടിയില്‍ അധിക്ഷേപം; സുരാജിനെതിരേ നിയമനടപടിയുമായി സന്തോഷ് പണ്ഡിറ്റ്

Sat,Oct 06,2018


നടന്‍ സുരാജ് വെഞ്ഞാറമ്മൂടിനെതിരേ നിയമനടപടിയുമായി സന്തോഷ് പണ്ഡിറ്റ്. സുരാജ് ജഡ്ജിയായി എത്തുന്ന ഒരു സ്വകാര്യ ചാനലിലെ ഹാസ്യ പരിപാടിയില്‍ തന്നെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന തരത്തില്‍ അനുകരിച്ചുവെന്ന ആരോപണമാണ് സന്തോഷ് പണ്ഡിറ്റ് ഉന്നയിക്കുന്നത്. നിരവധി പേര്‍ ഇതുമായി ബന്ധപ്പെട്ട് നിയമനടപടി സ്വീകരിക്കാന്‍ തന്നെ ഉപേദശിച്ചുവെന്നും പ്രളയ ബാധിതരെ സഹായിക്കുന്നതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളിലായതിനാലാണ് കേസ് നല്‍കുവാന്‍ വൈകിയതെന്നും സന്തോഷ് പറയുന്നു. സുരാജിനും പരിപാടയുടെ സംഘടകര്‍ക്കുമെതിരേയുമാണ് സന്തോഷ് നിയമനടപടിക്കൊരുങ്ങുന്നത് .

സന്തോഷിന്റെ ഫെയ്സ്ബുക്ക് കുറിപ്പ്

എന്നെ വ്യക്തിപരമായ് അധിക്ഷേധിപിക്കുന്ന രീതിയില് കഴിഞ്ഞ മാസം ഒരു പ്രമുഖ ചാനലില് നടന്‍ സുരാജ് വെഞ്ഞാറമൂട് പ്രധാന ജഡ്ജി ആയി ഒരു പരിപാടി അവതരിപ്പിച്ചിരുന്നല്ലോ..

ഇതിന്മേല് അവര്‍ക്കെതിരെ കേസ് ഫയല് ചെയ്യുവാന്‍ നിരവധി ആരാധകര്‍ ആവശ്യപ്പെട്ടിരുന്നു..എന്നാല്‍ പ്രളയ ബാധിതരെ സഹായിക്കുന്ന പ്രവര്‍ത്തനങ്ങളിലായതിനാല്‍ ഈ വിഷയങ്ങളില്‍ ഇടപെട്ട് കേസ് കൊടുക്കുവാന്‍ വൈകി..

ഇപ്പോള്‍ ഞാന്‍ സുരാജ് വെഞ്ഞാറമൂടിനും ഈ പരിപാടി സംഘടിപ്പിച്ച പ്രധാനപ്പെട്ട ഉത്തരവാദികള്‍ക്കെതിരേയും കേസ് കൊടുക്കുവാന്‍ തീരുമാനിച്ചു... ഈ കേസിലെ ശരികളും, തെറ്റുകളും ബഹുമാനപ്പെട്ട കോടതി ഇനി തീരുമാനിക്കും...എന്നെ പിന്തുണക്കുന്ന ഏവര്‍ക്കും നന്ദി...

വേദനിക്കുന്നവന്റെ കണ്ണീരൊപ്പുന്നവനാണ് യഥാര്‍ത്ഥ കലാകാരന്‍...മറ്റുള്ളവരെ പാര വെച്ച് കണ്ണീര് കുടിപ്പിക്കുന്നവനല്ല കലാകാരന്‍... സംസ്ഥാന അവാര്‍ഡും, ദേശീയ അവാര്‍ഡും, ഓസ്‌കാര്‍ അവാര്‍ഡും ഒക്കെ കിട്ടുന്നത് നല്ലതാണ്..അതിനേക്കാള് നല്ലതാണ് മനുഷ്യത്വമുള്ള ഒരു മനുഷ്യനാകുന്നത്...

By Santhosh Pandit

Other News

 • അഡാറ്​ ലവിലെ മറ്റൊരു ഗാനം കൂടി തരംഗമാവുന്നു
 • സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം: കുമാര്‍ സാഹ്നി ജൂറി ചെയര്‍മാന്‍
 • വിവാഹം കഴിക്കുന്നില്ല; സായ് പല്ലവി
 • കാളിദാസ് ജയറാം 'ഹാപ്പി സര്‍ദാര്‍'
 • തന്നെയും കാവ്യയെയും ദിലീപ് പറ്റിച്ചുവെന്നുള്ള വാര്‍ത്തകള്‍ പ്രചരിക്കുന്നതിനെതിരെ സംവിധായകന്‍ ആര്‍ എസ് വിമല്‍
 • മമ്മൂട്ടിയെ അഭിനന്ദിച്ച് നടന്‍ സൂര്യ!
 • നടന്‍ മഹേഷ് ആനന്ദിന്റെ മരണം;പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്
 • സൗന്ദര്യ രജനീകാന്ത് വിവാഹിതയായി
 • 'മാണിക്യ മലരായ പൂവി' ഗാനത്തിന്റെ തെലുങ്ക് വേര്‍ഷന്‍ പുറത്തിറങ്ങി
 • ഗ്രാമി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു, കെയ്‌സി മസ്‌ഗ്രേവ്‌സിന് നാല് അവാര്‍ഡ്
 • പ്രണയ നൈരാശ്യമെന്ന് സൂചന; തെലുങ്ക് സിനിമ-സീരിയല്‍ താരം നാഗ ജാന്‍സി തൂങ്ങി മരിച്ച നിലയില്‍
 • Write A Comment

   
  Reload Image
  Add code here