കുഞ്ചാക്കോ ബോബന് നേരെ അസഭ്യവര്‍ഷവും വധഭീഷണിയും; മാനസികരോഗി കസ്റ്റഡിയില്‍

Mon,Oct 08,2018


നടന്‍ കുഞ്ചാക്കോ ബോബനെ അസഭ്യം പറയുകയും കത്തി കാണിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തില്‍ 76കാരന്‍ പോലീസ് കസ്റ്റഡിയില്‍. ഇയാള്‍ മാനസികരോഗിയാണെന്നാണ് പോലീസ് നിഗമനം.

ഒക്ടോബര്‍ അഞ്ചിന് രാത്രി എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ലാല്‍ ജോസ് ചിത്രം 'തട്ടിന്‍പുറത്തെ അച്യുത'ന്റെ ഷൂട്ടിങിന് വേണ്ടി കണ്ണൂരിലേക്ക് പോകുന്നതിനാണ് കുഞ്ചാക്കോ ബോബന്‍ റെയില്‍വേ സ്റ്റേഷനിലെത്തിയത്. മാവേലി എക്‌സ്പ്രസ് കാത്തുനില്‍ക്കുന്നതിനിടെ സമീപത്ത് എത്തിയ ഇയാള്‍ അസഭ്യവര്‍ഷം നടത്തുകയും കയ്യില്‍ സൂക്ഷിച്ചിരുന്ന കത്തി കാണിച്ച് കൊല്ലുമെന്ന് ഭീഷണി മുഴുക്കുകയുമായിരുന്നു.

ഇത് കണ്ട് മറ്റ് യാത്രക്കാര്‍ അവിടേക്ക് എത്തിയതോടെ ഇയാള്‍ ഓടി രക്ഷപ്പെട്ടു. തുടര്‍ന്ന് കണ്ണൂരിലെത്തിയ ശേഷം കുഞ്ചാക്കോ ബോബന്‍ വിവരം റെയില്‍വേ പൊലീസ് ഡിവിഷനില്‍ അറിയിച്ചു. നടന്‍ താമസിച്ചിരുന്ന ഹോട്ടലില്‍ എത്തി കണ്ണൂര്‍ റെയില്‍വേ എസ്.ഐ മൊഴിയെടുക്കുകയും ചെയ്തിരുന്നു.

വധശ്രമത്തിന് കേസെടുത്ത റെയില്‍വേ പൊലീസ് അന്വേഷണത്തിന്റെ ഭാഗമായി സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു. ഇതോടെയാണ് പ്രതിയെ തിരിച്ചറിഞ്ഞത്. തുടര്‍ന്ന് ഞായറാഴ്ച 7ന് വൈകുന്നേരം ഇയാളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ഇയാളെ ചൊവ്വാഴ്ച്ച കോടതിയില്‍ ഹാജരാക്കും.

Other News

  • 96ന്റെ കന്നഡ റിമേക്ക് ഒരുങ്ങുന്നു: ജാനുവാവാന്‍ ഭാവന
  • അശ്ലീല സന്ദേശവും അതയച്ചയാളുടെ പ്രൊഫൈലും പരസ്യമാക്കി നടി ഗായത്രി അരുണ്‍
  • ഒടിയന്‍ റിലീസ് ചെയ്യുന്നതിന് മുമ്പ് തന്നെ നൂറുകോടി വരുമാനം നേടിയെന്ന് സംവിധായകന്‍
  • ജൂറി ചെയര്‍മാനെ അപമാനിക്കുന്നു'; മജീദിയുടെ ചിത്രം പ്രദര്‍ശിപ്പിക്കാത്തതില്‍ പ്രതിഷേധം
  • ജയറാമിന്റെ 'ലോനപ്പന്റെ മാമോദീസ'യുടെ പോസ്റ്റര്‍ പുറത്ത്
  • വിരുഷ്‌ക വിവാഹത്തിന്റെ ആദ്യ വാര്‍ഷികം
  • നിര്‍മാതാക്കളെ അവഗണിക്കുന്നു; ചലച്ചിത്രമേളയില്‍ പ്രതിഷേധം
  • കേരളത്തിന്റെ ആദ്യ ആഡംബരക്കപ്പൽ കന്നിയാത്രയ്ക്കൊരുങ്ങി
  • ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ഫസ്റ്റ് ലുക്ക് എത്തി
  • ലൗജിഹാദ് പ്രോത്സാഹിപ്പിക്കുന്നുവെന്ന് ആരോപണം; ഉത്തരാഖണ്ഡിലെ ഏഴു ജില്ലകളില്‍ 'കേദാര്‍നാഥിന്' വിലക്ക്
  • 500 കോടി കളക്ഷന്‍ പിന്നിട്ട് 2.0; ചൈനയില്‍ മെഗാ റിലീസിനൊരുങ്ങുന്നു
  • Write A Comment

     
    Reload Image
    Add code here