ഒന്‍പതുവയസുള്ളപ്പോള്‍ ലൈംഗികാതിക്രമത്തിന് ഇരയായെന്ന് ഗായിക ചിന്‍മയി

Mon,Oct 08,2018


ബോളിവുഡ് നടി തനുശ്രീ ദത്തയുടെ തുറന്നു പറച്ചിലിലൂടെ രാജ്യത്ത് 'മീ ടൂ' ക്യാമ്പയിന്‍ വീണ്ടും ശക്തമാകുന്നു. തെന്നിന്ത്യന്‍ ഗായിക ചിന്‍മയി ശ്രീപാദയാണ് ഇപ്പോള്‍ താന്‍ നേരിട്ട ലൈംഗികാതിക്രമത്തെക്കുറിച്ച് തുറന്ന് പറഞ്ഞത്. ജീവിതത്തിലെ പല ഘട്ടങ്ങളിലും നേരിടേണ്ടിവന്നിട്ടുള്ള ലൈംഗികാതിക്രമങ്ങളെക്കുറിച്ച് സാമൂഹിക മാധ്യമത്തിലൂടെ തുറന്നുപറഞ്ഞിരിക്കയാണ് ചിന്‍മയി.

സ്ത്രീകളെ സംബന്ധിച്ച് ഇത്തരത്തിലുള്ള ദുരനുഭവങ്ങള്‍ ഓര്‍ത്തെടുക്കുന്നത് വളരെയേറെ വിഷമകരമായ കാര്യമാണെന്ന് തുടക്കത്തില്‍ ചിന്‍മയി പറയുന്നു.

'എനിക്ക് എട്ട്, അല്ലെങ്കില്‍ ഒന്‍പത് വയസ്സ് മാത്രമേ അന്ന് പ്രായം ഉണ്ടായിരുന്നുള്ളൂ. ഞാന്‍ ഉറങ്ങുകയായിരുന്നു. എന്റെ അമ്മ ഒരു ഡോക്യുമെന്ററി റെക്കോഡ് ചെയ്യുന്നതിന്റെ മേല്‍നോട്ടം വഹിക്കുന്ന തിരക്കിലായിരുന്നു. ആരോ എന്റെ സ്വകാര്യ ഭാഗങ്ങളില്‍ തൊടുന്ന പോലെ തോന്നിയപ്പോഴാണ് ഞാന്‍ ഞെട്ടിയുണര്‍ന്നത്. അമ്മയോട് ഞാന്‍ പറഞ്ഞു, ഈ അങ്കിള്‍ ചീത്തയാണ്. സാന്തോം കമ്മ്യൂണിക്കേഷന്‍ സ്റ്റുഡിയോയില്‍ വെച്ചാണ് ആ സംഭവം.'

സമൂഹത്തില്‍ ഏറെ ബഹുമാനിക്കപ്പെടുന്ന ഒരു പ്രായം ചെന്ന വ്യക്തിയില്‍ നിന്നും തനിക്ക് മറ്റൊരു അനുഭവം ഉണ്ടായതായും ചിന്‍മയി പറഞ്ഞു. 'ഒരിക്കല്‍ ആയാള്‍ തന്നെ ഓഫീസിലേക്ക് വിളിച്ചുവരുത്തുകയും പിറകില്‍ നിന്ന് കെട്ടിപിടിക്കുകയും ചെയ്തു. ഇതേക്കുറിച്ച് തുറന്ന് പറഞ്ഞപ്പോള്‍ പലരും നിശബ്ദയാക്കാന്‍ ശ്രമിച്ചു.'

മൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് സാമൂഹ്യ മാധ്യമങ്ങളിലൂടെ തന്നെ ആക്രമിച്ചവര്‍ക്കു നേരേ പരാതി നല്‍കാന്‍ പോയപ്പോളും തനിക്ക് നീതി കിട്ടിയില്ലെന്ന് ചിന്‍മയി വ്യക്തമാക്കുന്നു.

'മയ്യാ മയ്യാ എന്ന പാട്ട് (രാവണന്‍ എന്ന ചിത്രത്തിലെ ഗാനം, ചിന്‍മയിയാണ് ആലപിച്ചിരിക്കുന്നത്) പാടുന്ന സ്ത്രീക്ക് പീഡനത്തിന്റെ പേരില്‍ പരാതി നല്‍കാന്‍ സാധിക്കില്ലെന്ന് പ്രശസ്തരായ സാമൂഹ്യ പ്രവര്‍ത്തകയും എഴുത്തുകാരിയും പറഞ്ഞു. എനിക്ക് നേരെ ആസിഡ് ആക്രമണം നടത്തുമെന്നും എന്നെ ബലാത്സംഗം ചെയ്യുമെന്നും പറഞ്ഞവര്‍ക്കുള്ള പിന്തുണയായിരുന്നു അത്- ചിന്‍മയി വ്യക്തമാക്കുന്നു.

Other News

 • മീറ്റൂ ആരോപണത്തില്‍ നടന്‍ വിനായകനെ അറസ്റ്റ് ചെയ്‌തേക്കും
 • 'സത്യം പറഞ്ഞാല്‍ വിശ്വസിക്കുമോ'; സംവൃതാ സുനില്‍ തിരിച്ചെത്തുന്നു
 • കല്ല്യാണ്‍ ജ്വല്ലേഴ്‌സിനെതിരെ പ്രചാരണം; മാത്യു സാമുവലിനും ശ്രീകുമാര്‍ മേനോനുമെതിരെ കേസ്
 • മണിരത്‌നത്തിന് ദേഹാസ്വാസ്ഥ്യം
 • ഷര്‍ട്ട് ഇടാത്ത ഫോട്ടോയുമായി അര്‍ജുന്‍ കപൂര്‍
 • പൃഥ്വിരാജിന്റെ യാത്ര ഇനി പുത്തന്‍ പുതിയ റേഞ്ച് റോവറില്‍
 • നടന്‍ സത്യനായി ജയസൂര്യ, ഫാന്‍ മെയ്ഡ് പോസ്റ്റര്‍ പുറത്തുവിട്ടു
 • അഭിനന്ദിനെ അപമാനിച്ച പാക്കിസ്ഥാന്‍ ചാനലിന് ബ്രാ ഊരിനല്‍കി പുനം പാണ്ഡെയുടെ പ്രതിഷേധം
 • വിശാലിനെതിരെ പൊട്ടിത്തെറിച്ച് ആദ്യകാമുകി വരലക്ഷ്മി ശരത് കുമാര്‍
 • അമിതാഭ് ബച്ചന്റെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തു
 • ഇഷാ ഡിയോളിന് പെണ്‍കുഞ്ഞ്‌
 • Write A Comment

   
  Reload Image
  Add code here