സംവിധായകനും നിർമാതാവുമായ വികാസ്​ ബഹൽ ലൈംഗിക ചൂഷണത്തിനു ശ്രമിച്ചതായി കങ്കണ

Mon,Oct 08,2018


മുംബൈ: ബോളിവുഡ്​ സംവിധായകനും നിർമാതാവും തിരക്കഥാകൃത്തുമായ വികാസ്​ ബഹൽ ലൈംഗിക ചൂഷണത്തിനു ശ്രമിച്ചതായി പ്രമുഖ നടി കങ്കണ റാവത്ത് വെളിപെടുത്തി. ബഹൽ ലൈംഗികാതിക്രമം കാണിച്ചെന്ന്‌ ​ പരാതിപ്പെട്ട, ബഹലിന്റെ സ്​ഥാപനത്തിലെ ജീവനക്കാരിക്ക്​ പിന്തുണ നൽകു​ന്നതായും കങ്കണ പറഞ്ഞു. 2015ൽ ഗോവയിലെ ഒരു പാർട്ടിയിൽ വെച്ച്​ ബഹൽ തന്നോട്​ അതിക്രമം കാണിച്ചെന്ന്‌ ​, ബഹൽ പാർട്​ണർ ആയ ഫാൻറം ഫിലിംസിലെ ജീവനക്കാരി കഴിഞ്ഞദിവസം ആരോപണമുന്നയിച്ചതിനു പിന്നാലെയാണ്​ കങ്കണയുടെ പുതിയ വെളിപ്പെടുത്തൽ. ബഹലി​ന്റെ പാർട്​ണറായ അനുരാഗ്​ കശ്യപ്​ അടക്കമുള്ളവരോടു പരാതിപ്പെട്ടിട്ടും നടപടി ഉണ്ടായില്ലെന്നും അവർ ചൂണ്ടിക്കാട്ടുന്നു. യുവതിയെ പിന്തുണച്ചതിനു പിന്നാലെ, താനുമായി ചർച്ചചെയ്​തുകൊണ്ടിരുന്ന സിനിമയിൽനിന്ന്​ ബഹൽ പിന്മാറിയെന്നും കങ്കണ ആരോപിച്ചു.

‌ ക്വീന്‍ സിനിമയുടെ ചിത്രീകരണത്തിനിടെ തന്നെ കാണുമ്പോൾ വികാസ് ബഹൽ ആലിംഗനത്തിലൂടെ അഭിവാദ്യം ചെയ്യാറുണ്ടായിരുന്നു. ഇതിനിടെ കഴുത്തിലും മുടിയിലും മുഖം അമര്‍ത്തുക പതിവായി. ആ ആലിംഗനത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ബലം പ്രയോഗിക്കേണ്ടിവന്നു. ശേഷം ഞാൻ കൂടുതല്‍ അടുപ്പം കാണിക്കാത്തതിനും വികാസ് വിമര്‍ശിക്കാറുണ്ടായിരുന്നു. വിവാഹം കഴിഞ്ഞിട്ടും ഓരോ ദിവസവും പുതിയ സ്ത്രീകളുമൊത്ത് ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാറുണ്ടായിരുന്നുവെന്ന് അയാള്‍ പറയുമായിരുന്നു.

ഇത്തരം കാര്യങ്ങളില്‍ വ്യക്തിയെയോ അയാളുടെ വിവാഹ ജീവിതത്തെയോ അളക്കാറില്ല. പക്ഷേ ആസക്തി രോഗമായി മാറുമ്പോള്‍ അക്കാര്യം എനിക്ക് തിരിച്ചറിയാനാകും. എന്‍റെ അനുഭവത്തിന്റെ പശ്ചാത്തലത്തില്‍ വികാസിനെതിരെ യുവതി ഉന്നയിച്ച ആരോപണം പൂര്‍ണമായി വിശ്വസിക്കുന്നു. നേരത്തെയും യുവതിയെ പിന്തുണച്ചിരുന്നു. അതിന്റെ പേരില്‍ എനിക്ക് സിനിമയില്‍ അവസരങ്ങള്‍ നഷ്ടമായിട്ടുണ്ട്. അന്ന് അയാള്‍ക്കെതിരെ ഒരു നടപടിയുമുണ്ടായില്ല. കങ്കണ ആരോപിച്ചു.

Other News

 • 96ന്റെ കന്നഡ റിമേക്ക് ഒരുങ്ങുന്നു: ജാനുവാവാന്‍ ഭാവന
 • അശ്ലീല സന്ദേശവും അതയച്ചയാളുടെ പ്രൊഫൈലും പരസ്യമാക്കി നടി ഗായത്രി അരുണ്‍
 • ഒടിയന്‍ റിലീസ് ചെയ്യുന്നതിന് മുമ്പ് തന്നെ നൂറുകോടി വരുമാനം നേടിയെന്ന് സംവിധായകന്‍
 • ജൂറി ചെയര്‍മാനെ അപമാനിക്കുന്നു'; മജീദിയുടെ ചിത്രം പ്രദര്‍ശിപ്പിക്കാത്തതില്‍ പ്രതിഷേധം
 • ജയറാമിന്റെ 'ലോനപ്പന്റെ മാമോദീസ'യുടെ പോസ്റ്റര്‍ പുറത്ത്
 • വിരുഷ്‌ക വിവാഹത്തിന്റെ ആദ്യ വാര്‍ഷികം
 • നിര്‍മാതാക്കളെ അവഗണിക്കുന്നു; ചലച്ചിത്രമേളയില്‍ പ്രതിഷേധം
 • കേരളത്തിന്റെ ആദ്യ ആഡംബരക്കപ്പൽ കന്നിയാത്രയ്ക്കൊരുങ്ങി
 • ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ഫസ്റ്റ് ലുക്ക് എത്തി
 • ലൗജിഹാദ് പ്രോത്സാഹിപ്പിക്കുന്നുവെന്ന് ആരോപണം; ഉത്തരാഖണ്ഡിലെ ഏഴു ജില്ലകളില്‍ 'കേദാര്‍നാഥിന്' വിലക്ക്
 • 500 കോടി കളക്ഷന്‍ പിന്നിട്ട് 2.0; ചൈനയില്‍ മെഗാ റിലീസിനൊരുങ്ങുന്നു
 • Write A Comment

   
  Reload Image
  Add code here