നടിയെ അക്രമിച്ച കേസിലെ ദൃശ്യങ്ങള്‍ ലഭിക്കാന്‍ പ്രതി ദിലീപിന് നിയമപരമായി അവകാശമുണ്ടോയെന്ന് പരിശോധിക്കുമെന്ന് സുപ്രിം കോടതി

Mon,Dec 03,2018


ന്യൂഡല്‍ഹി: നടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ചുകയും അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്ത കേസിലെ നിര്‍ണ്ണായക തെളിവായ ദൃശ്യങ്ങള്‍ ലഭിക്കാന്‍ പ്രതി ദിലീപിന് നിയമപരമായി അവകാശമുണ്ടോയെന്ന് പരിശോധിക്കുമെന്ന് സുപ്രിം കോടതി.
മെമ്മറി കാര്‍ഡ് എന്ത് തരം തെളിവായാണ് പരിഗണിച്ചതെന്ന് പരിശോധിക്കും. മെമ്മറി കാര്‍ഡ് കേസ് രേഖയല്ലെന്നാണ് ഹൈക്കോടതി പറഞ്ഞത്. പ്രതിക്ക് ദൃശ്യങ്ങള്‍ നല്‍കിയാല്‍ ഇരയുടെ സ്വകാര്യതയെ ബാധിക്കില്ലേയെന്ന് കോടതി ചോദിച്ചു.
ദൃശ്യങ്ങള്‍ ലഭിച്ചാല്‍ കേസ് കെട്ടിച്ചമച്ചതാണെന്ന് തെളിയിക്കാനാകുമെന്ന് ദിലീപിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോഹ്ത്തകി വാദിച്ചു. മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ് നല്‍കാനാകില്ലെന്നും, പ്രതിക്ക് കണ്ട് പരിശോധിക്കാമെന്നും സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
വിശദമായ വാദത്തിന് വേണ്ടി കേസ് ഈ മാസം പതിനൊന്നിലേക്ക് മാറ്റി.

Other News

 • 500 കോടി കളക്ഷന്‍ പിന്നിട്ട് 2.0; ചൈനയില്‍ മെഗാ റിലീസിനൊരുങ്ങുന്നു
 • ലോകം കണ്ട നൂറു കരുത്തുറ്റ വനിതകളില്‍ പ്രിയങ്ക ചോപ്രയും
 • എന്നുനിന്റെ മൊയ്തീനുശേഷം ആര്‍.എസ് വിമല്‍ ഒരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രം മഹാവീര്‍ കര്‍ണയ്ക്ക് തുടക്കമായി; നായകന്‍ ചിയാന്‍ വിക്രം
 • റണ്‍ബീറുമായുള്ള പ്രണയത്തകര്‍ച്ച: അനുഗ്രഹമായി കാണുന്നുവെന്ന് കത്രീന
 • രജനി കാന്ത്- കാര്‍ത്തിക്ക് സുബ്ബരാജ് ചിത്രം 'പേട്ട'യിലെ ആദ്യ ഗാനം പുറത്ത്
 • ഒടിയനില്‍ ശബ്ദസാന്നിധ്യമായി മമ്മൂട്ടിയും
 • വീണ് കിടക്കുന്നവരെ ചവിട്ടാനില്ല; ദീപ നിശാന്ത് കവിത കോപ്പിയടിച്ചതിനെക്കുറിച്ച് മാലാ പാര്‍വതി
 • ഐ.എഫ്.എഫ്.കെ : ഡെലിഗേറ്റ് പാസ് വിതരണം തിങ്കളാഴ്ച്ച ആരംഭിക്കും
 • നടിയെ ആക്രമിച്ച കേസ്:ദിലീപ് സുപ്രീം കോടതിയെ സമീപിച്ചു
 • തമിഴ് റോക്കേഴ്‌സിനെ കൂപ്പു കുത്തിക്കാന്‍ ആരാധകര്‍ സഹായിക്കണമെന്നഭ്യര്‍ഥിച്ച് 2.0 ചിത്രത്തിന്റെ നിര്‍മാതാക്കള്‍ രംഗത്ത്
 • Write A Comment

   
  Reload Image
  Add code here