500 കോടി കളക്ഷന്‍ പിന്നിട്ട് 2.0; ചൈനയില്‍ മെഗാ റിലീസിനൊരുങ്ങുന്നു

Thu,Dec 06,2018


ബ്രഹ്മാണ്ഡ ചിത്രം ചിത്രം 2.0യുടെ ആകെ കളക്ഷന്‍ 500 കോടി പിന്നിട്ടു. ഒരാഴ്ച്ച കൊണ്ടാണ് രജനികാന്തും അക്ഷയ് കുമാറും ഒന്നിച്ച ശങ്കര്‍ ചിത്രം അഞ്ഞൂറ്‌ കോടി ക്ലബില്‍ ഇടംപിടിച്ചത്. കഴിഞ്ഞ മാസം 29നാണ് ചിത്രം റിലീസായത്. ചിത്രത്തിന്റെ ഹിന്ദി പതിപ്പിന്റെ വിതരണാവകാശമുള്ള സംവിധായകന്‍ കരണ്‍ ജോഹര്‍ കളക്ഷന്‍ വിവരങ്ങള്‍ ട്വിറ്ററിലൂടെ പുറത്തുവിടുകയായിരുന്നു. മെയ് മാസത്തില്‍ ചൈനയില്‍ 56,000 തിയറ്ററുകളില്‍ 2.0 പ്രദര്‍ശനത്തിനെത്തുമെന്ന് ചിത്രം വിതരണത്തിനെത്തിച്ച ലൈക്ക പ്രൊഡക്ഷന്‍ അറിയിച്ചിട്ടുണ്ട്. ചൈനയില്‍ 47,000ലധികം 3ഡി സ്‌ക്രീനുകളില്‍ പ്രദര്‍ശിപ്പിക്കുന്ന ആദ്യ വിദേശ ചിത്രമാകും 2.0. ചൈനയിലെ പ്രധാന നിര്‍മ്മാണ- വിതരണ കമ്പനികളിലൊന്നായ എച്ച് വൈ മീഡിയയാണ് ചിത്രം ചൈനയിലെത്തിക്കുന്നത്.

10000 സ്‌ക്രീനുകളില്‍ വിതരണത്തിനെത്തിയതോടെ ഏറ്റവും കൂടുതല്‍ സ്‌ക്രീനുകളില്‍ റിലീസ് ചെയ്യുന്ന തമിഴ് സിനിമയെന്ന റെക്കോര്‍ഡ് 2.0 സ്വന്തമാക്കിയിരുന്നു. റിലീസ് ചെയ്ത ആഴ്ച്ച കൂടുതല്‍ കളക്ഷന്‍ സ്വന്തമാക്കിയ ചിത്രമെന്ന പേരും ഈ ശങ്കര്‍ ചിത്രത്തിനു സ്വന്തം.

Other News

  • 59ാം പിറന്നാള്‍ ആഘോഷിക്കുന്ന മോഹന്‍ലാലിന് ആശംസകളുമായി ആരാധകരും സിനിമാലോകവും
  • ഐറയില്‍ നയന്‍താരയുടെ കൗമാരകാലം അവതരിപ്പിച്ച ഗബ്രിയേല സെലസ് വിവാഹിതയാകുന്നു
  • ലൂക്കായുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി
  • മാൻവേട്ട: സൈഫ്, സോണാലി, നീലം, തബു എന്നിവർക്ക് വീണ്ടും നോട്ടീസ്
  • സത്യം പറഞ്ഞാൽ വിശ്വസിക്കുവോ? ​ടീസർ
  • തമാശയുടെ ടീസറെത്തി
  • ബൊക്ക എങ്ങിനെ മദ്യക്കുപ്പിക്ക് പകരമാകും, സെന്‍സര്‍ബോര്‍ഡിന്റെ നടപടിയെ ചോദ്യം ചെയ്ത് നടന്‍ അജയ് ദേവ് ഗണ്‍
  • ഉണ്ടയുടെ ഔദ്യോഗിക ടീസര്‍ പുറത്തിറങ്ങി!
  • തൊട്ടപ്പന്‍ ക്യാരക്ടര്‍ പോസ്റ്റര്‍
  • തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ വാഹനങ്ങളുടെ കൂട്ടിയിടി; സണ്ണി ഡിയോള്‍ രക്ഷപ്പെട്ടു
  • മമ്മൂട്ടി നായകനാകുന്ന ഉണ്ടയുടെ ക്യാരക്ടര്‍ പോസ്റ്റര്‍
  • Write A Comment

     
    Reload Image
    Add code here