'നിലത്ത് പായയിലാണ് ഉറക്കം;ജീവിതം കടുത്ത പ്രതിസന്ധിയിലെന്ന് ചാര്‍മ്മിള

Mon,Dec 31,2018


തെരുവിലെ ഓലപ്പുരയില്‍ ദുസ്സഹമായ ജീവിതമാണ് താന്‍ നയിക്കുന്നതെന്ന് ഒരു കാലത്ത് തെന്നിന്ത്യന്‍ സിനിമയില്‍ വെട്ടിതിളങ്ങിയ നടി ചാര്‍മ്മിള. ഒരു വനിതാ പ്രസിദ്ധീകരണത്തിന് നല്‍കിയ അഭിമുഖത്തിനിടയിലാണ് ചാര്‍മിള ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്. ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളിലായി ഉണ്ടായ മൂന്നു പ്രണയങ്ങളും അവ സമ്മാനിച്ച പരാജയങ്ങളുമാണ് തന്നെ ഇന്നത്തെ അവസ്ഥയില്‍ കൊണ്ടെത്തിച്ചതെന്നും നടി പറയുന്നു. സഹോദരിയുടെ സുഹൃത്തും സോഫ്‌റ്റ്വെയര്‍ എഞ്ചിനീയറുമായിരുന്ന രാജേഷുമായുള്ള വിവാഹമോചനത്തിനു ശേഷം മകനോടൊപ്പം ചാര്‍മിള പുതിയ ജീവിതം തുടങ്ങുകയായിരുന്നു. രോഗബാധിതയായ അമ്മയും ചാര്‍മിളയക്കൊപ്പമാണ് കഴിയുന്നത്.

ചാര്‍മിളയുടെ വാക്കുകള്‍
രാജേഷുമായുള്ള ബന്ധം വേര്‍പിരിഞ്ഞതിനു ശേഷം എങ്ങോട്ടു പോകണമെന്ന് അറിയില്ലായിരുന്നു. ചെറിയ വാടകയ്ക്ക് വീട് അന്വേഷിച്ച് അലഞ്ഞ ശേഷമാണ് ഇവിടെ എത്തിയത്. ഞാന്‍ സിനിമാ നടിയാണെന്ന് പറഞ്ഞിട്ട് വീട്ടുടമയ്ക്കു വിശ്വാസമായില്ല. എന്നെ അന്വേഷിച്ച് ആളുകളെത്തുമ്പോള്‍ അയാള്‍ക്ക് സംശയമാണ്. മുകളില്‍ വന്ന് അയാള്‍ എത്തിനോക്കും. നായ്ക്കളെ അയാള്‍ക്കിഷ്ടമല്ല. പക്ഷേ മോന് നായയെ ഇഷ്ടമാണ്. അവനെ സങ്കടപ്പെടുത്തേണ്ടെന്നു കരുതി ഒരു നായയെ വളർത്തുന്നുണ്ട്. രണ്ടു മുറികളിലൊന്നിലാണ് നായയെ വളർത്തുന്നത്. ആഴ്ചയില്‍ ഒരു ദിവസം പുറത്തു കൊണ്ടു പോയി കുളിപ്പിക്കും. ചോറും തൈരുമാണ് നായ്ക്കളുടെയും ഭക്ഷണം. സിനിമകള്‍ ഇടയ്ക്കുണ്ട്. മാസം പത്തു ദിവസത്തെ വര്‍ക്ക് അടുപ്പിച്ച് കിട്ടിയാല്‍ മതി. റിയാലിറ്റി ഷോയിലോ മറ്റോ ജഡ്ജായി അവസരം ലഭിച്ചാല്‍ സ്ഥിരവരുമാനം ലഭിക്കുമായിരുന്നു. പറയുന്നു.

മകന്‍ ജൂഡ് അഡോണിസ് ഇങ്ങനെയല്ല ജീവിക്കേണ്ടത്. എന്റെ പിടിപ്പുകേടാണ് അവന്റെ ജീവിതം കൂടി തകര്‍ത്തത്. ഒന്‍പതു വയസ്സായി മോന്. വല്ലപ്പോഴും അവന്റെ അച്ഛന്‍ ഓണ്‍ല‌ൈനായി ഓര്‍ഡര്‍ ചെയ്തു കൊടുക്കുന്ന പിസ മാത്രമാണ് അവന്റെ ആകെയുള്ള സന്തോഷം. തമിഴ് നടന്‍ വിശാലിന്റെ കാരുണ്യം കൊണ്ട് അവന്റെ സ്‌കൂള്‍ ഫീസ് മുടങ്ങുന്നില്ലെന്നും ചാർമിള പറയുന്നു.

Other News

 • ഷര്‍ട്ട് ഇടാത്ത ഫോട്ടോയുമായി അര്‍ജുന്‍ കപൂര്‍
 • പൃഥ്വിരാജിന്റെ യാത്ര ഇനി പുത്തന്‍ പുതിയ റേഞ്ച് റോവറില്‍
 • നടന്‍ സത്യനായി ജയസൂര്യ, ഫാന്‍ മെയ്ഡ് പോസ്റ്റര്‍ പുറത്തുവിട്ടു
 • അഭിനന്ദിനെ അപമാനിച്ച പാക്കിസ്ഥാന്‍ ചാനലിന് ബ്രാ ഊരിനല്‍കി പുനം പാണ്ഡെയുടെ പ്രതിഷേധം
 • വിശാലിനെതിരെ പൊട്ടിത്തെറിച്ച് ആദ്യകാമുകി വരലക്ഷ്മി ശരത് കുമാര്‍
 • അമിതാഭ് ബച്ചന്റെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തു
 • ഇഷാ ഡിയോളിന് പെണ്‍കുഞ്ഞ്‌
 • തമിഴ് കൊമേഡിയനും തിരക്കഥാകൃത്തുമായ ക്രേസി മോഹന്‍ അന്തരിച്ചു
 • വിമര്‍ശകര്‍ക്ക് മറുപടിയുമായി നിറവയര്‍ ഫോട്ടോ പങ്കുവച്ച് സമീറ റെഡ്ഢി
 • അര്‍നോള്‍ഡ് ഷൈ്വസനഗറിന്റെ മകളും ക്രിസ്പാറ്റും വിവാഹിതരായി
 • താന്‍ ചതിക്കപ്പെട്ടു, ഉപ്പോള്‍ പുറത്തിറങ്ങിയത് ആത്മാവ് നഷ്ടപ്പെട്ട സ്ഥിരം പടപ്പ്, മാമാങ്കത്തിനെതിരെ മുന്‍ സംവിധായകന്‍
 • Write A Comment

   
  Reload Image
  Add code here