അബുദാബി പോലീസ് അറസ്റ്റ് ചെയ്ത ഇന്ത്യൻ പോപ്പ് ഗായകൻ മിഖ സിങ് പുറത്തിറങ്ങി

Mon,Dec 31,2018


അബുദാബി: ബ്രസീലിയൻ മോഡലിനെ അപമാനിച്ച കേസിൽ അബുദാബി പോലീസ് അറസ്റ്റ് ചെയ്ത ഇന്ത്യൻ പോപ്പ് ഗായകൻ മിഖ സിങ് ഡിസംബർ 18-ന് ഉപാധികളോടെ പുറത്തിറങ്ങിയതായി അദ്ദേഹത്തിന്റെ വക്കീൽ മാധ്യമങ്ങളോട് വെളിപ്പെടുത്തി.

അദ്ദേഹത്തിന് സംഗീതപരിപാടികൾ അവതരിപ്പിക്കാനുള്ള അനുമതിയും നൽകിയിട്ടുണ്ട്. ഡിസംബർ ആറിനാണ് മിഖ സിങ്‌ അബുദാബി പോലീസിന്റെ പിടിയിലാവുന്നത്. ഇന്ത്യൻ എംബസിയുടെ ഇടപെടലിനൊടുവിൽ ഒരുദിവസത്തിന് ശേഷം വിട്ടയച്ചിരുന്നു.

കേസ് പരിഗണിക്കുമ്പോൾ വീണ്ടും ഹാജരാക്കാമെന്ന ഉറപ്പിന്മേലാണ് മോചിപ്പിച്ചത്. പിന്നീട് കേസ് വീണ്ടും പരിഗണിച്ചതോടെ ഇദ്ദേഹത്തെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. നിലവിൽ അബുദാബിയിൽ താമസിക്കാനുള്ള വിസയുള്ള വ്യക്തിയാണ് മിഖ.

ഒരു സ്വകാര്യചടങ്ങിൽ പങ്കെടുത്തശേഷം മടങ്ങാനിരിക്കെയാണ് ഇയാൾ പിടിയിലാകുന്നത്. ബ്രസീലിയൻ മോഡലിന് അവസരം വാഗ്‌ദാനം ചെയ്തശേഷം ഫോണിലേക്ക് അശ്ലീലച്ചിത്രങ്ങൾ അയച്ചുവെന്നാണ് മിഖയ്ക്ക് മേൽ ആരോപിക്കപ്പെട്ടിട്ടുള്ള കുറ്റകൃത്യം.

Other News

 • സല്‍മാന്‍ ഖാന്‍ സ്വന്തമായി ചാനല്‍ തുടങ്ങുന്നു
 • കത്രീന കൈഫിന്റെ ആഡംബര വാഹന ശേഖരത്തിലേക്ക് റേഞ്ച് റോവര്‍ വോഗ് എസ്ഇയും
 • മോഡിയായി വിവേക് ഒബ്‌റോയിയുടെ വ്യത്യസ്ത ലുക്കുകള്‍ പുറത്ത്!
 • മിയ ഖലീഫ വിവാഹിതയാകുന്നു!
 • സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസിന് നിര്‍മാതാക്കളുടെ സംഘടനയില്‍ നിന്നും വിലക്ക്
 • നടന്‍ വിശാലിന്റെ വിവാഹ നിശ്ചയം കഴിഞ്ഞു, ആശിര്‍വാദവുമായി മോഹന്‍ലാലും സുചിത്രയും
 • ലൂസിഫറിലെ അടുത്ത ക്യാരക്ടര്‍ പോസ്റ്റര്‍ ; ധ്യാനത്തില്‍ മുഴുകി മഞ്ജു
 • രണ്ടാമൂഴം തിരക്കഥയുമായി ബന്ധപ്പെട്ട കേസില്‍ സംവിധായകന്‍ ശ്രീകുമാര്‍ മേനോന് തിരിച്ചടി
 • അജയ് ദേവ് ഗണിന്റെ നായികയായി കീര്‍ത്തി സുരേഷ് ഹിന്ദിയില്‍!
 • നടി മുത്തുമണിയുടെ ഭര്‍ത്താവ് പി.ആര്‍ അരുണ്‍ സംവിധായകനാകുന്നു!
 • സൂപ്പര്‍ ഡിലക്‌സില്‍ പോണ്‍ നടിയായി രമ്യ കൃഷ്ണന്‍
 • Write A Comment

   
  Reload Image
  Add code here