മമ്മൂട്ടി വൈ.എസ്.ആര്‍ ആയി അഭിനയിക്കുന്ന തെലുങ്ക് ചിത്രം യാത്രയ്ക്ക് മദ്രാസ് ഹൈക്കോടതിയുടെ നോട്ടീസ്

Sat,Feb 02,2019


ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയായിരുന്ന വൈ.എസ് രാജശേഖര്‍ റെഡ്ഡിയുടെ ജീവിതകഥ പറയുന്ന തെലുങ്ക് ചിത്രം യാത്രയ്ക്ക് മദ്രാസ് ഹൈക്കോടതിയുടെ നോട്ടീസ്. മമ്മൂട്ടി വൈ.എസ്.ആര്‍ ആയി അഭിനയിക്കുന്ന യാത്ര ഫെബ്രുവരി 8 ന് വേള്‍ഡ് വൈഡ് റിലീസിനൊരുങ്ങുന്നതിനിടയിലാണ് ഹൈക്കോടതി നോട്ടീസ് ലഭിച്ചിരിക്കുന്നത്.

ചെന്നൈയിലെ ശ്രീ സായി ലക്ഷ്മി ഫിലിംസിലെ എം.മുരുകന്‍ ആണ് പരാതിക്കാരന്‍. ചിത്രത്തിന്റെ പേരിന്റെയും കഥയുടെയും ഉടമസ്ഥാവകാശം തനിക്കാണെന്നും താന്‍ ഈ കഥ സൗത്ത് ഇന്ത്യ ഫിലിം ആന്‍ഡ് ടെലിഫിഷന്‍ പ്രൊഡ്യൂസര്‍ ഗില്‍ഡില്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്തതാണെന്നുമാണ് മുരുകന്‍ പരാതിയില്‍ പറയുന്നത്. പാരാതി സ്വീകരിച്ച ജസ്റ്റിസ് എം സുന്ദര്‍ യാത്രയുടെ നിര്‍മ്മാതാക്കളായ 70എംഎം എന്റര്‍ടെയിന്‍മെന്റിനും ശിവ മേഘ ഫിലിം പ്രൊഡ്യൂസേഴ്‌സിനും ഗ്യൂബ് സിനിമ ടെക്‌നോളജീസിനും നോട്ടീസ് അയക്കുകയായിരുന്നു.

ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നത് കോടതി ഫെബ്രുവരി ആറിലേക്ക് മാറ്റി. റിലീസിന് ഏതാനും ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ചിത്രത്തിന് എതിരെയുള്ള ഹര്‍ജി അണിയറപ്രവര്‍ത്തകരെ ആശങ്കയിലാക്കിയിരിക്കുകയാണ്. ഗില്‍ഡിന്റെ ഉപദേശം കേള്‍ക്കാന്‍ കൂട്ടാക്കാതെ നിര്‍മ്മാതാക്കള്‍ റിലീസ് ഫെബ്രുവരി എട്ടിലേക്ക് പ്ലാന്‍ ചെയ്യുകയായിരുന്നു എന്നും പരാതിയില്‍ പറയുന്നു.

ആന്ധ്രാപ്രദേശ് രാഷ്ട്രീയത്തെ ഏകീകരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 1475 കിലോമീറ്ററോളം വൈഎസ്ആര്‍ നടത്തിയ പദയാത്രയെ കുറിച്ചാണ് സിനിമ കൂടുതലും സംസാരിക്കുന്നത്. മഹി വി രാഘവ് സംവിധാനം ചെയ്യുന്ന ചിത്രം വിജയ് ചില്ലയും ശശി ദേവിറെഡ്ഡിയും ചേര്‍ന്നാണ് നിര്‍മിക്കുന്നത്.

ജഗപതി റാവു, റാവു രമേഷ്, സുഹാസിനി മണി രത്നം എന്നിവരും 'യാത്ര'യില്‍ പ്രധാന വേഷങ്ങള്‍ അവതരിപ്പിക്കുന്നു. 26 വര്‍ഷത്തെ നീണ്ട ഇടവേളയ്ക്കു ശേഷം മമ്മൂട്ടി അഭിനയിക്കുന്ന തെലുങ്ക് ചിത്രം എന്ന പ്രത്യേകതയും 'യാത്ര'യ്ക്കുണ്ട്. 1992ല്‍ കെ.വിശ്വനാഥ് സംവിധാനം ചെയ്ത 'സ്വാതി കിരണ'ത്തിന് ശേഷം 26 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മമ്മൂട്ടി വീണ്ടും തെലുങ്കില്‍ എത്തുന്നത്.

Other News

 • മീ ടൂ ആരോപണം ഉന്നയിച്ച ദിവ്യ ഗോപിനാഥിനോട് പരസ്യമായി ക്ഷമ ചോദിച്ച് നടന്‍ അലന്‍സിയര്‍
 • ഫെയ്‌സ്ബുക്കില്‍ നിന്ന് വിടപറയുന്നുവെന്ന് പ്രഖ്യാപിച്ച് സംവിധായകന്‍ പ്രിയനന്ദന്‍.
 • ജഗതി ശ്രീകുമാര്‍ ഏഴുവര്‍ഷത്തെ ഇടവേളയ്ക്ക ശേഷം വീണ്ടും അഭിനയത്തിലേക്ക്
 • ശ്രീദേവിയുടെ സാരി ലേലം ചെയ്യാനൊരുങ്ങി ബോണി കപൂര്‍
 • അഡാറ്​ ലവിലെ മറ്റൊരു ഗാനം കൂടി തരംഗമാവുന്നു
 • സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം: കുമാര്‍ സാഹ്നി ജൂറി ചെയര്‍മാന്‍
 • വിവാഹം കഴിക്കുന്നില്ല; സായ് പല്ലവി
 • കാളിദാസ് ജയറാം 'ഹാപ്പി സര്‍ദാര്‍'
 • തന്നെയും കാവ്യയെയും ദിലീപ് പറ്റിച്ചുവെന്നുള്ള വാര്‍ത്തകള്‍ പ്രചരിക്കുന്നതിനെതിരെ സംവിധായകന്‍ ആര്‍ എസ് വിമല്‍
 • മമ്മൂട്ടിയെ അഭിനന്ദിച്ച് നടന്‍ സൂര്യ!
 • നടന്‍ മഹേഷ് ആനന്ദിന്റെ മരണം;പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്
 • Write A Comment

   
  Reload Image
  Add code here