പദ്മഭൂഷന്‍ രാഷ്ട്രപതിയില്‍ നിന്നും സ്വീകരിച്ചതിന്റെ ആഹ്ലാദം പങ്കു വെച്ച് നടന്‍ മോഹന്‍ലാല്‍

Mon,Mar 11,2019


രാജ്യത്തെ മൂന്നാം പരമോന്നത ബഹുമതിയായ പദ്മഭൂഷന്‍ രാഷ്ട്രപതിയില്‍ നിന്നും സ്വീകരിച്ചതിന്റെ ആഹ്ലാദം പങ്കു വെച്ച് നടന്‍ മോഹന്‍ലാല്‍. ഫെയ്‌സ്ബുക്കിലെ കുറിപ്പിലൂടെയാണ് താരം പുരസ്‌കാരം ലഭിച്ചതിന്റെ സന്തോഷം പങ്കു വെക്കുന്നത്. 'രാജ്യത്തെ മൂന്നാം പരമോന്നത ബഹമുതി രാഷ്ട്രപതിയില്‍ നിന്നും അത്യാനന്ദത്തോടെ ഏറ്റുവാങ്ങി. എല്ലാത്തിനും സാക്ഷിയായി മുകളിലിരിക്കുന്ന സര്‍വശക്തനും എന്നെ ഇഷ്ടപ്പെടുന്ന ഓരോരുത്തര്‍ക്കും നേരിട്ടോ അല്ലാതെയോ എന്റെ വിജയ യാത്രയുടെ ഭാഗമായവര്‍ക്കേവര്‍ക്കും നന്ദി. ഈ ധന്യ നിമിഷത്തില്‍ ആഹ്ലാദപരവശനാണ് ഞാന്‍..' മോഹന്‍ലാല്‍ പറയുന്നു. രാഷ്ട്രപതി ഭവനില്‍ വച്ചു നടന്ന ചടങ്ങില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ആണ് പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തത്. നടന്‍ പ്രഭുദേവ, ഗായകന്‍ ശങ്കര്‍ മഹാദേവന്‍ എന്നിവര്‍ പത്മശ്രീ പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങി. പത്മ പുരസ്‌കാര ജേതാക്കളായ മലയാളികള്‍ക്ക് വൈകീട്ട് ആറിന് കേരള ഹൗസില്‍ സ്വീകരണവുമൊരുക്കുന്നുണ്ട്. മോഹന്‍ലാലിന് പുറമെ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്‍, സംഗീതജ്ഞന്‍ ജയന്‍, പുരാവസ്തു വിദഗ്ധന്‍ കെ.കെ. മുഹമ്മദ് എന്നിവര്‍ക്കാണ് സ്വീകരണം. ഡല്‍ഹി മലയാളി കൂട്ടായ്മയുടെ നേതൃത്വത്തിലാണ് പരിപാടി.

Other News

  • ലാല്‍ ജോസിന്റെ മകളുടെ വിവാഹ നിശ്ചയം; വീഡിയോ
  • ക്രിസ്റ്റഫര്‍ നോളന്‍ ചിത്രത്തില്‍ ഡിംപിള്‍ കപാഡിയ അഭിനയിക്കുന്നു, അഭിനന്ദിച്ച് മകള്‍ ട്വിങ്കിള്‍ ഖന്ന
  • ഡബ്ല്യു.സി.സിയില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട് തെലുങ്കു വനിതാ ചലച്ചിത്ര പ്രവര്‍ത്തകരും സംഘടന രൂപീകരിച്ചു
  • സുഡാനിയും ഭയാനകവും ഷാങ് ഹായ് ഫെസ്റ്റിവലിലേക്ക്
  • ജുംബാ ലഹരിയുടെ ടൈറ്റിൽ പോസ്റ്റർ പുറത്ത്
  • നടന്‍ സിദ്ദീഖിനെതിരെ മീ ടൂ ആരോപണം!
  • ദുല്‍ഖറിന്റെ അടുത്ത ഹിന്ദി ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്ത്
  • തോല്‍വി കനത്ത പ്രഹരം, മതേതര ഇന്ത്യയ്ക്ക് വേണ്ടിയുള്ള പോരാട്ടം തുടരും-പ്രകാശ് രാജ്
  • 59ാം പിറന്നാള്‍ ആഘോഷിക്കുന്ന മോഹന്‍ലാലിന് ആശംസകളുമായി ആരാധകരും സിനിമാലോകവും
  • ഐറയില്‍ നയന്‍താരയുടെ കൗമാരകാലം അവതരിപ്പിച്ച ഗബ്രിയേല സെലസ് വിവാഹിതയാകുന്നു
  • ലൂക്കായുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി
  • Write A Comment

     
    Reload Image
    Add code here