നമ്പി നാരായണന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തില്‍ ഷാരൂഖ് ഖാനും സൂര്യയും

Tue,Mar 12,2019


ഐ.എസ്.ആര്‍.ഒ മുന്‍ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തില്‍ ഷാരൂഖ് ഖാനും സൂര്യയും അഭിനയിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. മാധവനാണ് ചിത്രത്തില്‍ നമ്പി നാരായണന്റെ വേഷത്തില്‍ എത്തുന്നത്. അദ്ദേഹം തന്നെയാണ് ചിത്രം സംവിധാനം ചെയ്യുന്നതും. മാധവന്റെ ആദ്യത്തെ സംവിധാന സംരഭമാണ് ഈ ചിത്രം. റോക്കട്രി; ദ നമ്പി ഇഫക്ട് എന്നാണ് ചിത്രത്തിന്റെ പേര്. തമിഴ്, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളില്‍ ചിത്രം പുറത്തിറങ്ങുന്നുണ്ട്. തമിഴ് പതിപ്പില്‍ സൂര്യയും ഹിന്ദി പതിപ്പില്‍ ഷാരൂഖും അതിഥി വേഷത്തില്‍ എത്തും. മറ്റു വിവരങ്ങളൊന്നും പുറത്ത് വന്നിട്ടില്ല.

ട്രൈക്കളര്‍ ഫിലിംസും സാഫ്രോണ്‍ ഗണേഷ് എന്റര്‍ടൈന്‍മെന്റും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. 2019 അവസാനത്തോടു കൂടി ചിത്രം പ്രദര്‍ശന്തതിനെത്തും. ഇന്ത്യന്‍ ശാസ്ത്രജ്ഞനും എയറോ സ്‌പേസ് എന്‍ജിനിയറുമായിരുന്ന എസ്.നമ്പി നാരായണന്‍ 1994ലാണ് ചാര കേസില്‍ അറസ്റ്റിലാവുന്നത്. 1995 ല്‍ സി.ബി.ഐ അദ്ദേഹത്തിനെതിരെയുള്ള കേസ് പിന്‍വലിക്കുകയും 1998ല്‍ സുപ്രീം കോടതി അദ്ദേഹത്തെ കുറ്റവിമുക്തനാക്കുകയും ചെയ്തു. ഇന്ത്യക്ക് പുറമേ യു.എസ്സ്, സ്‌കോട്‌ലാന്റ്, ഫ്രാന്‍സ്, റഷ്യ തുടങ്ങിയ രാജ്യങ്ങളില്‍ സിനിമ ചിത്രീകരിക്കും.

Other News

 • സല്‍മാന്‍ ഖാന്‍ സ്വന്തമായി ചാനല്‍ തുടങ്ങുന്നു
 • കത്രീന കൈഫിന്റെ ആഡംബര വാഹന ശേഖരത്തിലേക്ക് റേഞ്ച് റോവര്‍ വോഗ് എസ്ഇയും
 • മോഡിയായി വിവേക് ഒബ്‌റോയിയുടെ വ്യത്യസ്ത ലുക്കുകള്‍ പുറത്ത്!
 • മിയ ഖലീഫ വിവാഹിതയാകുന്നു!
 • സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസിന് നിര്‍മാതാക്കളുടെ സംഘടനയില്‍ നിന്നും വിലക്ക്
 • നടന്‍ വിശാലിന്റെ വിവാഹ നിശ്ചയം കഴിഞ്ഞു, ആശിര്‍വാദവുമായി മോഹന്‍ലാലും സുചിത്രയും
 • ലൂസിഫറിലെ അടുത്ത ക്യാരക്ടര്‍ പോസ്റ്റര്‍ ; ധ്യാനത്തില്‍ മുഴുകി മഞ്ജു
 • രണ്ടാമൂഴം തിരക്കഥയുമായി ബന്ധപ്പെട്ട കേസില്‍ സംവിധായകന്‍ ശ്രീകുമാര്‍ മേനോന് തിരിച്ചടി
 • അജയ് ദേവ് ഗണിന്റെ നായികയായി കീര്‍ത്തി സുരേഷ് ഹിന്ദിയില്‍!
 • നടി മുത്തുമണിയുടെ ഭര്‍ത്താവ് പി.ആര്‍ അരുണ്‍ സംവിധായകനാകുന്നു!
 • സൂപ്പര്‍ ഡിലക്‌സില്‍ പോണ്‍ നടിയായി രമ്യ കൃഷ്ണന്‍
 • Write A Comment

   
  Reload Image
  Add code here